പോയവാരത്തെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍

best

2017 ലെ ആദ്യവാരവും പുസ്തകവിപണി സജീവമായിരുന്നു. പതിവുപോലെ കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, കഥകള്‍ ഉണ്ണി ആര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍ എന്നിവയാണ് വിപണികീഴടക്കി നില്‍ക്കുന്ന പുസ്തകങ്ങള്‍. എന്നാല്‍ മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി,, ടി ഡി രാമകൃഷ്ണന്റെ  സിറാജുിസ, എം ജിഎസ് നാരായണന്റെകേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, ബെന്യാമിന്റെ ആടുജീവിതം, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സക്കറിയയുടെ തേന്‍, സോണിയാ റഫീക്കിന്റെ റെര്‍ബേറിയം തുടങ്ങി കഴിഞ്ഞ വാരത്തിലെ ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങളെല്ലാം ഇത്തവണയും ആ സ്ഥാനം നിലനിര്‍ത്തുന്ന കാഴ്ചയ്ക്കും പുസ്തക വിപണി സ്‌ക്ഷ്യം വഹിച്ചു.

എല്‍ ഡി സി ടോപ്പ് റാങ്കര്‍, ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം, ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങള്‍, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍. ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍, പ്രഭാവര്‍മ്മയുടെ ശ്യാമമാധവം, ടി ഡി രാമകൃഷ്ണ്‌ന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.

വിവര്‍ത്തനകൃതികളില്‍ മുന്നേറ്റം തുടരുന്നത് പൗലോകൊയ്‌ലോയുടെആല്‍കെമിസ്റ്റാണ്. തൊട്ടുപിന്നിലായി കലാമിന്റെ അഗ്നിച്ചിറളുമുണ്ട്.  ചാരസുന്ദരി, അര്‍ദ്ധനാരീശ്വരന്‍ എന്നിവയും ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളാണ്.

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് ക്ലാസിക് കൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നിലായി മാധവികുട്ടിയുടെ നീര്‍മാതളം പൂ്ത്തകാലം, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ബാല്യകാലസഖി, എന്റ കഥ, .എം ടിയുടെ രണ്ടാമൂഴം, നഷ്ടപ്പെട്ട നീലാംബരി, എന്റെ ലോകം തുടങ്ങിയവയുമുണ്ട്.