ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍

krithikalഒരു വാരം കൂടി കടന്നുപോകുമ്പോള്‍ കെ ആര്‍ മീരയുടെ  ആരാച്ചാര്‍ തരംഗം സൃഷ്ടിച്ച് മുന്നേറ്റം തുടരുന്ന കാഴ്ചയ്ക്കാണ് പുസ്തകവിണി സാക്ഷ്യം വഹിച്ചത്. വിപണിയിലെ ഒന്നാം സ്ഥാനം ആരാച്ചാര്‍ കരസ്ഥമാക്കിയപ്പോള്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി,സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , ദീപാനിശാന്തിന്റെ  നനഞ്ഞുതീര്‍ത്ത മഴകള്‍, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.

വായനക്കാര്‍ ആവേശത്തോടെ വായിച്ചുതീത്ത പുസ്തകങ്ങളില്‍ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, ആത്മകഥ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സക്കറിയയുടെ തേന്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ടി എന്‍ ഗോപകുമാറിന്റെ ഒരു അര്‍ബുദകഥ, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയിജീവിതമെന്ന അത്ഭുതം, ജി എസ് നാരായണന്റെ കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍, കഥകള്‍ ഉണ്ണി ആര്‍ടി ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, എന്നിവയും ഉണ്ട്.

മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തന്നെയാണ് ഈ ആഴ്ചയും വായനക്കാര്‍ക്ക് പ്രിയങ്കരമായ പുസ്തകം. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ,  തകഴിയുടെ രണ്ടിടങ്ങഴി, എം ടിയുടെ രണ്ടാമൂഴം, , ഒരു സങ്കീര്‍ത്തനം പോലെ,അഗ്നിസാക്ഷി എന്നിവയും വായനക്കാര്‍ക്ക് പ്രിയങ്കരം തന്നെ.

പതിവ് പോലെ വിവര്‍ത്തനകൃതികളില്‍ ആല്‍കെമിസ്റ്റ് തന്നെ മുന്നിലെത്തി.  അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍,ചാരസുന്ദരി, അര്‍ദ്ധനാരീശ്വരന്‍ എന്നിവയും വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു.