ആരാച്ചാര്‍ വീണ്ടും മുന്നേറ്റം തുടരുന്നു

best

കെ ആര്‍ മീരയുടെ ആരാച്ചാര്‍ മുന്നേറ്റം തുടരുന്ന കാഴ്ചയ്ക്കാണ് പോയവാരം പുസ്തകവിപണി സാക്ഷ്യം വഹിച്ചത്. എന്നാല്‍  പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ  ബിരിയാണി,  സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, എന്നിവയാണ് തൊട്ടടുത്തുള്ള പുസ്തകങ്ങള്‍.

ഇവ ബെസ്റ്റ് സെല്ലറിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചപ്പോള്‍ എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, ദീപാനിശാന്തിന്റെ  നനഞ്ഞുതീര്‍ത്ത മഴകള്‍, അരുന്ധതി റോയിയുടെ ഞാന്‍ ദേശഭക്തയല്ല, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, സക്കറിയയുടെ തേന്‍, കഥകള്‍ കെ ആര്‍ മീര, ഫിപ്പോസ്മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കാന്‍സര്‍ എന്ന അനുഗ്രഹം, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, ടി ഡി രാകൃഷ്ണന്റെ സിറജുന്നിസ, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, എസ് ശിവദാസന്റെ അറിവേറും കഥകള്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകള്‍ തുടങ്ങിയ കൃതികളും തൊട്ടുപിന്നിലായി സ്ഥാനംപിടിച്ചിട്ടുണ്ട്.

മലയാളത്തിന്റെ യശ്ശസ്സുയര്‍ത്തിയ കൃതികളില്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ഇനി ഞാന്‍ ഉറങ്ങട്ടെ, ഒരു തെരുവിന്റെ കഥ, എന്റെ ലോകം, ഒരു ദേശത്തിന്റെ കഥ എന്നിവയാണ് വായനക്കാര്‍ തിരഞ്ഞെടുത്തത്.

വിവര്‍ത്തനകൃതികളില്‍ പൗലോ കൊയ്‌ലോയുടെ  ആല്‍കെമിസ്റ്റ്, കലാമിന്റെ അഗ്നിച്ചിറകുകള്‍, ചാരസുന്ദരി, ടോട്ടോ ചാന്‍, സച്ചിന്റെ എന്റെ ജീവിത കഥ എന്നിവയാണ് കൂടുതല്‍ വിറ്റുപോയത്.