ലോകത്തിലേക്കും വച്ചേറ്റവും വലിയ ബോറന്‍
On 28 Nov, 2012 At 03:46 AM | Categorized As Jokes

Jockesഒരു വിരുന്നുസത്കാരത്തില്‍ പങ്കടുക്കുകയായിരുന്നു ജോര്‍ജ്ജ് ബെര്‍ണാഡ് ഷാ. സൂര്യനു കീഴെയുള്ള സകലതിനെക്കുറിച്ചുമുള്ള ജ്ഞാനത്താല്‍ പൊങ്ങച്ചം വിളമ്പുന്ന ഒരു വായാടിയായിരുന്നു സമീപത്തിരുന്നത്. തെല്ലുനേരം അദ്ദേഹത്തിന്റെ ഗീര്‍വ്വാണം സഹിച്ചിരുന്നശേഷം ബെര്‍ണാഡ് ഷാ പറഞ്ഞു:
നിങ്ങള്‍ക്ക് ഒത്തിരി കാര്യങ്ങളറിയാം. എനിക്കും കുറെ കാര്യങ്ങളറിയാം. നമ്മള്‍ രണ്ടുപേരും ചേര്‍ന്നാല്‍ ഈ ലോകജ്ഞാനം പൂര്‍ണ്ണമായി.
ഇതു കേട്ടു സന്തുഷ്ടനായ അയാള്‍ ഷായോടു ചോദിച്ചു; ഇതെങ്ങനെയാണെന്ന് മറ്റുള്ളവരുംകൂടി ഒന്നറിയട്ടെ. നിങ്ങള്‍ ഒന്നു പറഞ്ഞു കൊടുക്ക്.
ലോകത്തെ ഒരു കാര്യമൊഴിച്ചു ബാക്കിയെല്ലാം നിങ്ങള്‍ക്കറിയാം. ആ ഒരു കാര്യം എനിക്കുമറിയാം. അപ്പോള്‍ എല്ലാം പൂര്‍ണ്ണമായില്ലേ?
ഏതാണാ ഒരു കാര്യം? അതുകൂടെ പറയ്. ഞാനും അതറിയട്ടെ.
ലോകത്തിലേക്കും വച്ചേറ്റവും വലിയ ബോറന്‍ നിങ്ങളാണെന്ന കാര്യം.

കൂടുതല്‍ ചിരിക്കാന്‍

 

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 9 = 12