സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥ’ബിരിയാണി’യുടെ നാടകാവിഷ്‌കാരം അവതരിപ്പിച്ചു

biriyani

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ബികെഎസ് ഡി സി പുസ്തകോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ സമാജം സമാജ് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നാടക കലാകാരന്‍ ഗിരീഷ്‌സോപാനം നിര്‍വഹിച്ചു. കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത്, നാടക വിഭാഗം കണ്‍വീനര്‍ അനില്‍ സോപാനം എന്നിവരും സമാജം ഭാരവാഹികളും സംബന്ധിച്ചു.

gireesh

ഡ്രാമ ക്ലബിന്റെ ഒരുമാസം നീണ്ടുനില്‍ക്കുന്ന നാടകക്യാമ്പിനും തുടക്കമായി. കാവാലം നാരായണ പണിക്കരുടെ ശിഷ്യന്‍ കൂടിയായ ഗിരീഷ് സോപാനം ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പിനോടനുബന്ധിച്ച് സന്തോഷ് ഏച്ചിക്കാനം എഴുതിയ ചെറുകഥ ‘ബിരിയാണി’യുടെ നാടകാവിഷ്‌കാരം നടന്നു. അനില്‍ സോപാനം സംവിധാനം ചെയ്തത്. ക്യാമ്പിന്റെ സമാപനത്തില്‍ ‘അവനവന്‍ കടമ്പ’ എന്ന പ്രശസ്ത നാടകം അവതരിപ്പിക്കും.

നാടകത്തില്‍ രാഗേഷ് ബാലുശ്ശേരി, ദിനേശ് കുറ്റിയില്‍, ആര്‍.ജെ.പ്രവീണ്‍, സജീവന്‍ കണ്ണപുരം, കാര്‍ത്തിക് സുന്ദര്‍, അനീഷ് റോണ്‍, സ്മിത സന്തോഷ്, ബ്രിജേഷ്, അശ്വതി ബ്രിജേഷ്, രാജേഷ് കോടോത്ത്, സുനില്‍ കതിരൂര്‍ എന്നിവര്‍ അഭിനയിച്ചു.സജീവന്‍, സാരംഗി ശശി, വിപിന്‍, അച്ചു അരുണ്‍, ധര്‍മരാജ്, ടോണി, അജിത് നായര്‍ എന്നിവര്‍ അണിയറിയില്‍ പ്രവര്‍ത്തിച്ചു.