ബി എസ് വാരിയര്‍ ബഹ്‌റൈനില്‍

BS-WARRIER

നിരവധി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ആത്മവിശ്വാസത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും ജീവിതവിജയത്തിന്റെ വഴിയെനടത്തിയ, അവര്‍ക്ക് നല്ലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന കരിയര്‍ ഗുരു ബി എസ് വാരിയര്‍ ബഹ്‌റൈന്‍ കെഎസ് ഡി സി പുസ്തകോത്സവത്തില്‍ പങ്കെടുക്കും. മെയ് 22 ന് വൈകിട്ട് എത്തുന്ന അദ്ദേഹം സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കുകയും സദസ്യരുമായി സംവദിക്കുകയും ചെയ്യും. ബഹ്‌റൈനിലെ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് നടന്നുവരുന്നത്.

മെയ് 17 ന് ആരംഭിച്ച പുസ്തകോത്സവത്തിലും അതിനോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തിലും ദേശീയവും അന്തര്‍ദേശീയവുമായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ബഹ്‌റൈനിലെ സാഹിത്യപ്രേമികള്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന അക്ഷരോത്സവത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക സെഷനുകളും പ്രശ്‌നോത്തരിമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വായനക്കാര്‍ക്ക് അവരുടെ പ്രിയ എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

മലയാളത്തിനു പുറമേ ഇതര ഭാഷകളിലുള്ള എല്ലാത്തരംപുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. മെയ് 27 വരെയാണ് പുസ്തകോത്സവം.