പ്രഥമ അഴീക്കോട് പുരസ്‌കാരം ടി.ജെ.എസ് ജോര്‍ജിന്
On 17 Apr, 2013 At 09:16 AM | Categorized As Awards, Literature


പ്രഥമ അഴീക്കോട് പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സുകുമാര്‍ അഴീക്കോട് ട്രസ്റ്റാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എഴുത്തുകാരന്‍ ,രാഷ്ട്രീയ കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായ ടി ജെ എസ് ജോര്‍ജ് പല സുപ്രധാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം ഒരു ചൈനാ നിരീക്ഷകനുമാണ്. കൃഷ്ണമേനോന്‍ (1964) , എം.എസ്.എ ലൈഫ് ഇന്‍ മ്യൂസിക് (2004), ഘോഷയാത്ര (ആത്മകഥ) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുരസ്‌കാരങ്ങള്‍. 2010 ല്‍ ഭാരത സര്‍ക്കാറിന്റെ പത്മഭൂഷണ്‍ അവാര്‍ഡിനര്‍ഹനായി.

അഴീക്കോടിന്റെ ജന്മദിനമായ മെയ് 12ന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരം സമ്മാനിക്കും.

Summary in English:

First Azhikode award goes to TJS George

Media person T J S George bagged the first Sukumar Azhikode award. The award consists of Rs. 1, 00,000/- along with citation and plaque. The award is given by Sukumar Azhikode trust. A writer, political columnist, and biographer, George is famous for his write ups. His prominent works include Krishna Menon (1964), M S A Life in Music (2004), Ghoshayatra (autobiography) and others. He was honored with Padma Bhushan award in 2010. The award will be handed on Azhikode’s birthday 12th May at DC auditorium.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>1 + 9 =