അഴീക്കോട് ജയന്തി മെയ് 12 ന്

azheekkodu

മലയാളസാഹിത്യത്തിലെ പ്രമുഖ വാഗ്മിയായിരുന്ന ഡോ സുകുമാര്‍ അഴീക്കോടിന്റെ 91-ാം ജന്മവാര്‍ഷികദിനം അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു. മെയ് 12 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന ജന്‍മവാര്‍ഷികാഘോഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

പരിപാടിയോടനുബന്ധിച്ച് വി ദത്തന്‍ തയ്യാറാക്കിയ ‘അഴീക്കോടിന്റെ കൂടെ’, വി ദത്തന്‍, കെ എന്‍ ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ച്ചേര്‍ന്ന് തയ്യാറാക്കിയ ‘മതാതീത സംസ്‌കാരം- അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍’ എന്നീ പുസ്തകങ്ങള്‍ എം എന്‍ കാരശ്ശേരി പ്രകാശിപ്പിക്കും. മങ്ങാട് രത്‌നാകരന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.

ഡോ പോള്‍ മണലില്‍ അദ്ധ്യക്ഷനാകും. വി ഡി സതീശന്‍ എം എല്‍ എ, വിനയന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം നല്‍കും. വി സുമേധന്‍, വി ദത്തന്‍ എന്നിവര്‍ സ്വാഗതവും കൃതജ്ഞതയും പറയും.

2017 ഏപ്രില്‍ 8ന് നടത്തിയ പ്രസംഗ മത്സരത്തില്‍ എന്‍ നൗഫല്‍, ആര്‍ ആര്യദേവി, സിദ്ധാര്‍ത്ഥ് എം ജോയ്, എം പി ഫാഹീം ബിന്‍ മുഹമ്മദ് എന്നിവരാണ് യഥാക്രമം ഒന്നുംരണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തിയത്.

Categories: LATEST EVENTS