DCBOOKS
Malayalam News Literature Website

അയനം- സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം സി.എസ് ചന്ദ്രികയ്ക്ക്

തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന്‍ സി.വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് അയനം-സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം എഴുത്തുകാരി സി.എസ് ചന്ദ്രികക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.എസ് ചന്ദ്രികയുടെ എന്റെ പച്ചക്കരിമ്പേ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വൈശാഖന്‍ ചെയര്‍മാനും ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ്, പ്രൊഫ.ടി.ആര്‍ ഹരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ടി.വി ചന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

Comments are closed.