പ്രഥമ നെയ്യാര്‍ മാദ്ധ്യമ പുരസ്‌കാരം വാവ സുരേഷിന്

vava

പ്രഥമ നെയ്യാര്‍ മാദ്ധ്യമ പുരസ്‌കാരത്തിന് വാവ സുരേഷ് അര്‍ഹനായി. റിസകി ടെലിവിഷന്‍ ഷോയുടെ അവതാരകനുള്ള പുരസ്‌കാരമാണ് വാവ സുരേഷിന് ലഭിച്ചത്.

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ എം.സത്യജിത്ത്, ടി.എസ്.സതികുമാര്‍, സന്തോഷ് കുട്ടമത്ത്, പ്രദീപ് മരുതത്തൂര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ടെലിവിഷന്‍, റേഡിയോ രംഗത്തെ മികവുറ്റ പ്രോഗ്രാമുകള്‍ക്കും അവതാരകര്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

സെപ്തംബര്‍ 10ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന മാദ്ധ്യമ പുരസ്‌കാര താരനിശയില്‍ വച്ച് വാവ സുരേഷിന് അവാര്‍ഡ് സമ്മാനിക്കും. മന്ത്രിമാരും സാംസ്‌കാരിക നായകരും പങ്കെടുക്കും.

കൗമുദി ടി.വി ചാനലിലെ സ്‌നേക്ക് മാസ്റ്റര്‍ എന്ന പരിപാടിയുടെ അവതാരകനും പ്രശസ്ത പാമ്പ് പിടുത്തക്കാരനുമാണ് വാവ സുരേഷ്.
തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്ക്ല്‍ സ്വദേശിയായ വാവ സുരേഷ് ഇതിനോടകം അന്പതിനായിരത്തലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. നൂറിലധികം രാജവെമ്പാലകളെയും പിടിച്ചു. സോഷ്യല്‍ മീഡിയയിലും താരമായ വാവ സുരേഷിന്റെ ഫേസ്ബുക്ക് പേജിന് 14 ലക്ഷം ലൈക്കുകളാണുള്ളത്.

Categories: AWARDS