സാഹിത്യപുരസ്‌കാര സമര്‍പ്പണം

sahithya puraskaramവിഖ്യാതസാഹിത്യകാരനും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റ നെടുംതൂണുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പേരില്‍ യുവകലാസാഹിതി ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന് നല്‍കുന്നു. അദ്ദേഹത്തിന്റെ ‘അനുഭൂതികളുടെ ചരിത്ര ജീവിതം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം മെയ് 12ന് വൈകിട്ട് 4ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍വച്ച് പ്രശസ്ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം സമ്മാനിക്കും.

യുവകലാസാഹിതി പ്രസിഡന്റ് അരവിന്ദന്‍ കെ എസ് മംഗലം അദ്ധ്യക്ഷതവഹിക്കും. ഡോ വത്സലന്‍ വാതുശ്ശേരിയില്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. ഇ എം സതീശന്‍ പ്രശസ്തിപത്രം വായിക്കും. മഹാകവി കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ പള്ളിപ്പുറം മുരളി അനുഭൂതികളുടെ ചരിത്ര ജീവിതം പുസ്തകം പരിചയപ്പെടുത്തും. സുനില്‍ പി ഇളയിടം മറുപടി പ്രസംഗം നടത്തും.

കെ.എ. ബീന, സി കെ ആശ എംഎല്‍എ, എന്‍ അനില്‍ വിശ്വാസ്, സി ഗൗരിദാസന്‍ നായര്‍, കെ ബിനു, അഡ്വ.സന്തോഷ് തുടങ്ങി സാഹിത്യ സാംസ്‌കാരിക രംഗത്തെ നേക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Categories: LATEST EVENTS