നവതരംഗം അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരയ്ക്ക്

RAJEEV

പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ പേരില്‍ ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ നവതരംഗം ഏര്‍പ്പെടുത്തിയ നോവല്‍ മത്സരത്തില്‍ രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും പുരസ്‌കാരത്തിന് അര്‍ഹമായി.

പതിനായിരം രൂപയാണ് പുരസ്‌കാരത്തുക. കെ പി രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, അനില്‍കുമാര്‍ തിരുവോത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്തകാരത്തിന് അര്‍ഹമായ നോവല്‍ തിരഞ്ഞെടുത്തത്.

Categories: AWARDS