ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്

george-onakkur

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ പ്രഥമ ‘ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ്
മാസത്തില്‍ തിരുവനതപുരത്തു വച്ച് സമ്മാനിക്കും.

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ’ പ്രഥമ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം ‘ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി നല്‍കാനുള്ള തീരുമാനം വലിയ ധന്യത പകരുന്നുവെന്നും അത് വിനയപൂര്‍വം സ്വീകരിക്കുന്നുവെന്നും ജോര്‍ജ് ഓണക്കൂര്‍ അറിയിച്ചു.

Categories: AWARDS