സ്‌പെഷ്യല്‍ ആവോലി

avoli

ആവോലി മീന്‍ കറിവെച്ചും വറുത്തുമൊക്കെ പരീക്ഷണം നടത്തിക്കാണുമല്ലോ. എങ്കിലിതാ പരീക്ഷിക്കാന്‍ ഒരു പുതിയ പാചക വിധി. മസാല പുരട്ടിയ മീനിന്റെയും വാഴയിലയുടെയുമെല്ലാം ഒരു അസ്സല്‍ കോമ്പിനേഷന്‍. ആരോഗ്യകരവും രുചികരവുമായി ആവോലി ആവിയില്‍ പുഴുങ്ങിയത്.

ചേരുവകള്‍

ആവോലി മീന്‍ 4 എണ്ണം
നാരഞ്ഞ നീര് 4 ടേബിള്‍ സ്പൂണ്‍.
മല്ലിയില ഒരു കപ്പ് (ചെറുതായി അരിഞ്ഞത്.)
പച്ചമുളക് 4 എണ്ണം.
തേങ്ങാ ചിരണ്ടിയത് കാല്‍ കപ്പ്.
സവാള 1 ചെറുതായി അരിഞ്ഞത്.
ജീരകം 2 ടി സ്പൂണ്‍.
വെളുത്തുള്ളി6 8 കുടം.
ഉപ്പ് ആവശ്യത്തിന്.
വാഴയില

തയ്യാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കിയ ശേഷം മുളിന്റെ ഇരുവശത്തേയും ദശ ഭാഗം മാത്രം നീളത്തില്‍ തന്നെ എടുക്കുക. ഏകദേശം 2 ഇഞ്ച് നീളത്തിലും ഒന്നര ഇഞ്ച് വീതിയിലും മുറിക്കുക. നാരഞ്ഞ നീരും ഉപ്പും പുരട്ടി ഒരു അര മണിക്കൂര്‍ വക്കുക.
മല്ലിയില, പച്ചമുളക്, തേങ്ങാ, സവോള, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുക്കുക ബാക്കിയുള്ള ഉപ്പും നാരഞ്ഞ നീരും ഇതിലേക്ക് ചേര്‍ക്കുക.
ഈ പേസ്റ്റ് പുരട്ടി മീന്‍ വീണ്ടുമൊരു അര മണിക്കൂര്‍ കൂടി വക്കുക.
ശേഷം ഓരോ മീന്‍ കഷണവും വാഴയിലയില്‍ വച്ച് പൊതിഞ്ഞ ശേഷം 1 5 മിനിറ്റ് ആവില്‍ വച്ച് പുഴുങ്ങി എടുത്തു ചൂടോടെ വിളമ്പുക.

Categories: COOKERY