അവിട്ടം നക്ഷത്രത്തില്‍ ജനിച്ചാല്‍..?

avittam

നക്ഷത്രഗണനയില്‍ ഇരുപത്തിമൂന്നാമത്തെ നക്ഷത്രമാണ് അവിട്ടം. വസുക്കള്‍ ദേവത, അസുരഗണം. സ്ത്രീയോനി, ആകാശംഭൂതം, നല്ലാള്‍(നരന്‍) മൃഗം, സിംഹം എന്നും പുലിയെന്നും പക്ഷാന്തരം. വറങ്ങ്(വന്നി) വൃക്ഷം, മയില്‍പക്ഷി, ഓംകാരം നക്ഷത്രം. അവിട്ടം നക്ഷത്രത്തിന്റെ ആദ്യാര്‍ദ്ധം മകരരാശിയിലും അന്യാര്‍ദ്ധം കുംഭരാശിയിലുമാണ്. ആട്ടിന്‍ തലപോലെ ആറു നക്ഷത്രങ്ങളായി കാണുന്ന ഈ നക്ഷത്രം ഉച്ചിയില്‍ വരുമ്പോള്‍ മേടം രാശിയില്‍ മൂന്നു നാഴിക പതിനാലുവിനാഴിക ചെല്ലും. മകരരാശിയില്‍ ഇരുപത്തിമൂന്നു തീയതി ഇരുപതിലി മുതല്‍ കുംഭത്തില്‍ ആറുതീയതി നാല്പതിലിവരെയാണ് അവിട്ടം നക്ഷത്രമെങ്കിലും മകരത്തിലെ ഇരുപത്തിയേഴാമതു തീയതിയില്‍ ഉദിക്കുന്നു എന്നാണ് പണ്ഡിതമതം. നക്ഷത്രദേവതയായ വസുക്കളുടെ പര്യായങ്ങളെല്ലാം അവിട്ടത്തിനുചേരും. കൂടാതെ ശ്രവിഷ്ഠാ, ധനിഷ്ഠാ, വാസവം ഇവയും അവിട്ടത്തെക്കുറിക്കുന്നു. ഉപനയനം, ഗൃഹനിര്‍മ്മാണം, ഉദ്യാനനിര്‍മ്മാണം, യുദ്ധോദ്യോഗം, വാഹനസമ്പാദനം, ഇവയ്‌ക്കെല്ലാം ഉത്തമമാണ്. ഊണ്‍നാളാകയാല്‍ പലമുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളാം. മദ്ധ്യമരജ്ജുദോഷവും, വേധദോഷവുമുള്ള മൂന്നു നക്ഷത്രങ്ങളിലന്നാണ് അവിട്ടം. മകയിരവും ചിത്തിരയും എന്നിവയുമായുള്ള വിവാഹചേര്‍ച്ച അത്യന്തം ദോഷമാണ്.

അവിട്ടം നക്ഷത്രത്തില്‍ ജനിച്ചവര്‍ പല വിഷയങ്ങളിലും അഭിജ്ഞനും ബുദ്ധിമാനുമാകും. ശാസ്ത്രങ്ങളിലും പുരാണങ്ങളിലും അറിവുനേ
ടും. സ്വയംശുദ്ധഗതിക്കാരനായിരിക്കും.ആരെയും കിഴിയുന്ന സ്വഭാവമില്ല. അഭിമാനം കാത്തുസൂക്ഷിക്കും. സ്വാശ്രയശീലനായിരിക്കും. വളരെ സാധുശീലം കാണുമെമ്പിലും നല്ല ഉള്‍പ്പോരു കാണും. വിദ്യാഭ്യാസം ഏതു നിലയിലായിരുന്നാലും നല്ല ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിക്കും. വ്യവഹാരങ്ങള്‍, വാദപ്രതിവാദങ്ങള്‍ എന്നിവയില്‍ അത്ഭുതകരമായി വിജയിക്കും. ആരോഗ്യഭീരുവല്ല, പല രംഗത്തും, നേതൃത്വമുണ്ടാകും. അന്യരെ വിശ്വസിച്ചുചെയ്യേണ്ട കാര്യങ്ങളില്‍ പരാജയപ്പെടും.

സംഗീതപ്രേമം, ധൈര്യം, വിദ്യ എന്നിവയുണ്ടാകും. പിശുക്കരാണെങ്കിലും ദാനധര്‍മ്മം ഇഷ്ടപ്പെടും. ജീവിതത്തില്‍ സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ച്, ഉദ്ദേശിച്ച കാര്യം നിറവേറ്റുന്നതായി കാണാം. കലഹം ഒഴിവാക്കി സമാധാനം സ്ഥാപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അഹംഭാവം പ്രകടിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അവിട്ടം നക്ഷത്രത്തില്‍ പിറന്നവരോട് ഏത് രഹസ്യവും തുറന്ന് പറയാം, പ്രാണന്‍ പോയാലും പുറത്ത് പറയില്ല. അപൂര്‍വ്വമായി പ്രതികാരബുദ്ധിയും കലഹവും പ്രകടിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്.

സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ട് എളുപ്പത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കുന്നു. അധികാരത്തിന് വഴങ്ങുന്നതിലുമധികം അധികാരം പ്രയോഗിക്കാനാണ് ഇഷ്ടം. പൊതുവില്‍ സംഗീതാദികലകളില്‍ വാസനയും ആഭരണങ്ങളിലും വിലപ്പെട്ട വസ്തുക്കളിലും ഭ്രമവും ഉണ്ടാകും. ശാസ്ത്രീയചിന്താഗതി പ്രദര്‍ശിപ്പിക്കുമെങ്കിലും മതവിശ്വാസിയായിരിക്കും. ജോലി ചെയ്യാനിഷ്ടപ്പെടും. ഈശ്വരഭക്തിയും
ഐശ്വര്യവും ഉണ്ടാകും. ചിലര്‍ യുക്തിവാദത്തില്‍ ഉറച്ചു നില്‍ക്കും. ഇവര്‍ക്ക് പുരുഷസന്താനത്തെ ലഭിക്കുക എന്നത് മഹാഭാഗ്യമായി കരുതണം.

Categories: ASTROLOGY, GENERAL