DCBOOKS
Malayalam News Literature Website

അവനീബാല സ്മാരക സാഹിത്യ പുരസ്‌കാരം ഇ.സന്ധ്യയ്ക്ക്

അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ പത്താമത് അവനീബാല പുരസ്‌കാരത്തിന് ഡോ. ഇ.സന്ധ്യ അര്‍ഹയായി. ഇ.സന്ധ്യയുടെ ‘പേരില്ലാവണ്ടിയില്‍ ‘ എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒ.വി.ഉഷ, ഡോ.ഡി.ബഞ്ചമിന്‍, പ്രൊഫ.സുധാ ബാലചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 2018 ഓഗസ്റ്റ് 6 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

Comments are closed.