DCBOOKS
Malayalam News Literature Website

ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയെക്കുറിച്ച് സക്കറിയ

യുവവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയെക്കുറിച്ച് സക്കറിയ കുറിക്കുന്നു.

ഉണ്ണിയുടെ നോവലിലെ പ്രതി പൂവന്‍കോഴി നാട്ടുകാരെ നടുക്കിക്കൊണ്ട് കൂവുന്നത് നാം ഓരോരുത്തരുടെയും തട്ടിയെടുക്കപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയാണ്. നമുക്കിടയിലെ ചിന്താശേഷി മുറിച്ചു മാറ്റപ്പെട്ടവര്‍ക്കും വര്‍ഗ്ഗീയ മയക്കുവെടിയേറ്റവര്‍ക്കും വേണ്ടിയാണ്. അന്ധവിശ്വാസങ്ങളുടെ വിഷവാതകത്തില്‍ തുള്ളിത്തുളുമ്പുന്നവര്‍ക്കു വേണ്ടിയാണ്.

Click Here

നാം ചോദിക്കാത്ത ചോദ്യങ്ങളാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ പൂവന്‍കോഴിയുടെ നിശ്ശബ്ദനാക്കാനാവാത്ത കൂവല്‍ ഉയര്‍ത്തുന്നത്. മതവും ജാതിയും രാഷ്ട്രീയവും മാധ്യമങ്ങളും മനുഷ്യ സ്വാതന്ത്ര്യങ്ങളെ ചവിട്ടിത്താഴ്ത്തുമ്പോള്‍, ഉണ്ണിയുടെ പൂവന്‍കോഴി, നമ്മെ പിടിച്ചിരുത്തി വായിപ്പിച്ചു കൊണ്ട് നമുക്കെല്ലാം വേണ്ടി പുതിയൊരു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.”

സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ ഒരു നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഉണ്ണി ആര്‍ പ്രതി പൂവന്‍കോഴിയിലൂടെ. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ കൃതിയിലും വായനക്കാര്‍ക്ക് അനുഭവിച്ചറിയാം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.