പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍

bst-sllr

ഒരു വാരം കൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണി കീഴടക്കിയിരിക്കുന്നത് കെ ആര്‍ മീരയുടെ ആരാച്ചാരാണ്.   ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍,   ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം, കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,, ബെന്യാമിന്റെ ആടുജീവിതംഡോ ജി മാധവന്‍നായരുടെ ആത്മകഥ അഗ്നിപരീക്ഷകള്‍, കഥകള്‍ ഉണ്ണി ആര്‍സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി,   ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ,  കഥകള്‍ കെ ആര്‍ മീര, എം ജി എസ് നാരായണന്‍ എഴുതിയ കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍ തുടങ്ങിയ പുസ്തകങ്ങളും തൊട്ടുപിന്നിലുണ്ട്. കൂടാതെ  വി എം ദേവദാസിന്റെ ചെപ്പും പന്തും,  എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി,   ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍,പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി, കണ്ണന്‍ കുട്ടിയുടെ ഒടിയന്‍, കെ എസ് അനിയന്റെ ജീവിതമെന്ന അത്ഭുതം, എം ജി ശശിഭൂഷണ്‍ തയ്യാറാക്കിയ അത്താഴപഷ്ണിക്കാരുണ്ടോ, ബെന്യാമിന്റെ ഇരട്ടനോവലുകള്‍ എന്നിവയും വായനക്കാര്‍ തേടിയെത്തി.

വിവര്‍ത്തനകൃതികളില്‍ വായനകാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത്  പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റാണ്. പിന്നാലെ കലാമിന്റെ അഗ്നിച്ചിറകുകള്‍,  ചാരസുന്ദരിടോട്ടോ ചാന്‍പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍പോള്‍ കലാനിധിയുടെ   പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയ കൃതികളുമുണ്ട്.

മലയാളത്തിലെ ക്ലാസിക് കൃതികളില്‍ വായനയില്‍ മുന്നില്‍ നില്‍ക്കുന്നത്  ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി വാസുദേവന്‍നായരുടെ  രണ്ടാമൂഴം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലംഒരു ദേശത്തിന്റെ കഥ, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,   ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി,  മാധവിക്കുട്ടിയുടെ എന്റെ കഥമലയാറ്റൂരിന്റെ യക്ഷി, തടങ്ങിയ കൃതികളാണ്.