നിങ്ങളുടെ ഈ ആഴ്ച( സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ)

astrology

അശ്വതി

ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.

ഭരണി
പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും. ശത്രുക്കള്‍ വര്‍ധിക്കും. ബന്ധുവിരഹം മൂലം മനഃക്ലേശത്തിനു ഇടവരും. തസ്‌കരശല്യം സൂക്ഷിക്കണം.

കാര്‍ത്തിക
കര്‍മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാവിജയം നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും.

രോഹിണി
പ്രവൃത്തി മേഖലയില്‍ മന്ദതയും തടസവും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ നീരസത്തിന് ഇടവരും. അപ്രതീക്ഷിത യാത്രകള്‍ വന്നുചേരും. മനഃക്ലേശം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.

മകയിരം
പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരികെ നേടും. കോടതി വ്യവഹാരത്തില്‍ അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും.

തിരുവാതിര
കര്‍മരംഗത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചതി സൂക്ഷിക്കണം. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും. ബന്ധുവിരഹത്തിനു സാധ്യത. തര്‍ക്കങ്ങള്‍ കലഹങ്ങളായി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നഷ്ടം വന്നുചേരും.

പുണര്‍തം
കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും.

പൂയം
ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ിടയുണ്ട്. മേലധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും.

ആയില്യം
കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. തൊഴില്‍ സ്ഥിരത നേടും. ഭൂമി ഇടപാടിലും വാഹന ഇടപാടിലും നേട്ടങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും.

മകം
തര്‍ക്കങ്ങളില്‍ പ്രതികൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുക്കളുമായി കലഹിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടിവരും.

പൂരം
മത്സരങ്ങളില്‍ വിജയിക്കും. കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. മേലധികാരികളുടെ പ്രശംസ നേടും. ഔദ്യോഗിക രംഗത്ത് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. സന്താനഗുണം ഉണ്ടാകും.

ഉത്രം
ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം നഷ്ടവും മാനഹാനിയും ഉണ്ടാകും. വിദ്യാതടസം നേരിടും. ബന്ധുദുരിതത്തിന് സാധ്യത. യാത്രയില്‍ ധനനഷ്ടം ഉണ്ടാകും. കുടുംബ സ്വസ്ഥത കുറയും.

അത്തം
ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. ഭാവിയെ കുറിച്ച് ആകാംക്ഷ വര്‍ധിക്കാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുടെ സഹകരണം പല കാര്യങ്ങള്‍ക്കും സഹായകരമായി ഭവിക്കും.

ചിത്തിര
ആരോഗ്യപരമായ വൈഷമ്യങ്ങള്‍ക്ക് ശമനം പ്രതീക്ഷിക്കാം.കുടുംബ സമേതം മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും. പ്രാര്‍ഥനയും ആത്മീയ ചിന്തയും മനസ്സിന് ശക്തി പകരും.

ചോതി
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. തൊഴില്‍ കാര്യങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ ഉണ്ടാകുമെങ്കിലും വാരാന്ത്യത്തോടെ പ്രശ്‌നങ്ങള്‍ പരിഹൃതമാകും. ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ തുറന്നു വരും. ദൂരയാത്രകള്‍ വേണ്ടി വന്നേക്കാം. വാരാന്ത്യത്തില്‍ അല്പം മന:സമ്മര്‍ദം വര്‍ധിക്കുവാന്‍ ഇടയുണ്ട്.

വിശാഖം
പ്രവര്‍ത്തന രംഗം വിപുലമാകും. പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. പൊതുകാര്യങ്ങളില്‍ നേത്രുപദവി വഹിക്കാന്‍ ഇടവരും. തൊഴിലില്‍ അല്പം അധ്വാനം വര്ധിക്കുമെങ്കിലും ആനുകൂല്യങ്ങള്‍ ഏറും. സമ്മാനങ്ങളോ വിലപ്പെട്ട വസ്തുക്കളോ ലഭിക്കും.

അനിഴം
ആത്മാര്‍ഥതയോടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വവിധ അംഗീകാരവും ലഭിക്കും. ആത്മ വിശ്വാസവും ഉത്സാഹവും വര്‍ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ ക്കായുള്ള ശ്രമം വിജയിക്കും.

തൃക്കേട്ട
വ്യാപാര ലാഭം വര്‍ധിക്കും. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയങ്ങള്‍ പ്രതീക്ഷിക്കാം.

മൂലം
സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ വലിയ മുതല്‍ മുടക്കിന് മുതിരുന്നത് ദോഷം ചെയ്യും. കുടുംബ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധു മിത്രാദികളുടെ സഹായങ്ങള്‍ ഉപകാരപ്രദമാകും.

പൂരാടം
മന:സമ്മര്‍ദം കുറയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ വേണ്ടി വരും.വീട്ടിലും പ്രവര്‍ത്തന രംഗത്തും അനുകൂലമായ അന്തരീക്ഷം നിലനില്‍ക്കും. നയപരമായ സംഭാഷണത്തിലൂടെ സകലകാര്യ വിജയം സ്വന്തമാക്കും.

ഉത്രാടം
ഉന്നത വ്യക്തികളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ലഭിക്കും. ആഡംബര വസ്തുക്കള്‍ക്കും മറ്റുമായി ധാരാളം പണം ചെലവഴിക്കും. കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനില്‍ക്കും.

തിരുവോണം
നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. പ്രയോജനകരമായ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇടവരും. വായ്പകളും നിക്ഷേപങ്ങളും മറ്റും എളുപ്പത്തില്‍ ലഭ്യമാകും. ചതിയിലും വഞ്ചനയിലും അകപ്പെടാന്‍ ഇടയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.

അവിട്ടം
കലാസാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യവും അംഗീകാരവും വര്‍ധിക്കും. ഭൂമിവ്യാപാരകരാര്‍ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവും. ആദായം വര്‍ധിക്കും.

ചതയം
ഉദ്യോഗസംബന്ധമായ ആനുകൂല്യങ്ങള്‍ വര്‍ധിക്കും. ധനനേട്ടവും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന വാരമാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ നിക്ഷേപങ്ങളില്‍ നിന്നും ധന ലാഭം സിദ്ധിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. നല്ല കാര്യങ്ങള്‍ ക്കായി പണം ചിലവഴിക്കും.

പൂരുരുട്ടാതി
ജീവിതപങ്കാളിയുടെ സഹായം ഗുണകരമായി ഭവിക്കും. കോപത്തോടെയുള്ള പരുഷ സംസാരം മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കാന്‍ ഇടയുണ്ട്. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ ക്ലേശം വര്‍ധിക്കാന്‍ ഇടയുണ്ട്.

രേവതി
രേഖകളില്‍ ഒപ്പ് വയ്ക്കുന്നതും സാമ്പത്തിക ഏര്‍പ്പാടുകളും ആലോചിച്ചു ചെയ്യണം. സുഹൃത്ത് ജനങ്ങളുമായി പിണങ്ങാന്‍ ഇടയുണ്ട്.ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ തുറന്നു വരും. ദൂരയാത്രകള്‍ വേണ്ടി വന്നേക്കാം. വാരാന്ത്യത്തില്‍ അല്പം മന:സമ്മര്‍ദം വര്‍ധിക്കുവാന്‍ ഇടയുണ്ട്.

Categories: ASTROLOGY, Editors' Picks