നിങ്ങളുടെ ഈ ആഴ്ച (നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3വരെ)

അശ്വതി
സാമ്പത്തിക നേട്ടത്തിനായുള്ള കാത്തിരിപ്പുകള്‍ സഫലീകൃതമാകും. വിവാഹ വിഷയത്തിലുള്ള തീരുമാനങ്ങള്‍ നീണ്ടുപോകാന്‍ സാധ്യത കാണുന്നു. രാഷ്ട്രീയ ഭരണ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനധികാര ചലനത്തിനും പുനഃക്രമീകരണങ്ങള്‍ക്കും സാധ്യത.

ഭരണി
തര്‍ക്ക വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ അവസരമുണ്ടാക്കുന്നതാണ്. ഉദ്യോഗത്തിനായുള്ള പരിശ്രമങ്ങള്‍ പലതും സഫലീകൃതമാകും. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അംഗീകാരത്തിന് വഴിതെളിയ്ക്കും. നൂതനമായ ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും.

കാര്‍ത്തിക
ആരോഗ്യനില മെച്ചമായി തുടരുന്നതാണ്. അര്‍ഹമായി കിട്ടേണ്ടതായ സ്വത്തുവകകള്‍ വേഗത്തില്‍ ലഭ്യമാകും. ദൂരദേശവാസത്തിനുള്ള അവസരങ്ങള്‍ വന്നുചേരും. വിദ്യാഭ്യാസപരമായി ലക്ഷ്യപ്രാപ്തിയുണ്ടാകും.

രോഹിണി 
പുതിയ ബന്ധുത്വവും സന്തോഷവും സ്ഥാപിച്ചെടുക്കാന്‍ ഇടയാവുന്നതാണ്. വ്യാപാര ബന്ധങ്ങളില്‍ ഉന്നതമായ കരാറുകളില്‍ ഏര്‍പ്പെട്ട് ലാഭമുണ്ടാക്കുവാന്‍ സാധിക്കുന്നതാണ്. പാരിതോഷികങ്ങളും സത്കീര്‍ത്തിയും നേടിയെടുക്കുവാന്‍ അവസരമുണ്ടാകുന്നതാണ്.

മകയിരം
സ്വജനങ്ങള്‍ക്കായി കഷ്ടതകള്‍ സഹിക്കേണ്ടതായി വരും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകുന്നതാണ്. ആദ്ധ്യാത്മിക ജ്ഞാനത്തിനായുള്ള വഴികള്‍ വന്നുചേരുന്നതാണ്. മത്സരപ്പരീകളില്‍ വിജയം സുനിശ്ചിതമാണ്.

തിരുവാതിര
സ്വതന്ത്രശീലത്താല്‍ ഉന്നതാധികാരികളുടെ അപ്രീതിയ്ക്കു പാത്രമാവുന്നതാണ്. ശിഥിലമായ വിവാഹ ബന്ധങ്ങള്‍ പുനസ്ഥാപിക്കുവാന്‍ അവസരമുണ്ടാകും. വ്യാപാര മേഖലകള്‍ മന്ദഗതിയില്‍ തുടരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

പുണര്‍തം
നിസ്സാരമെന്നു കരുതി ഇടപെടുന്ന പല പ്രശ്‌നങ്ങളും സങ്കീര്‍ണ്ണമായി കലാശിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ പലതും ലഭ്യമാകും. രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവസരമുണ്ടാകും.

പൂയം
നൂതന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. മാതൃബന്ധുക്കളുമായുള്ള അസ്വാരസ്യം മനോഃദുഖത്തിന് ഇടവരുത്തും. അപകടങ്ങളില്‍ നിന്നും ഈശ്വരാനുഗ്രഹത്താല്‍ രക്ഷ പ്രാപിയ്ക്കും.

ആയില്യം
സുഹൃത്ബന്ധങ്ങള്‍ വളരെ വിപുലമാകും. ഭൂമിസംബന്ധമായ വ്യവഹാരങ്ങള്‍ക്ക് സാധ്യതകാണുന്നു. പരിവര്‍ത്തനത്തോടുകൂടിയ ജീവിത മേല്‍ഗതി കൈവരിക്കുവാന്‍ സാധിക്കുന്നതാണ്.

മകം
സന്താനങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമങ്ങളില്‍ ധനനഷ്ടമുണ്ടാകും. ആത്മീയകാര്യങ്ങളിലും ഈശ്വര കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധയുണ്ടാകും. മത്സരങ്ങളും വ്യവഹാരങ്ങളും അനായേസേന പരിഹാരമാകും. ശാരീരികമായി ഉന്മേഷവും ആരോഗ്യവും വര്‍ധിക്കുന്നതാണ്.

പൂരം
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് കര്‍മ്മരംഗം പുഷ്ടിപ്പെടുത്തുവാന്‍ സാധിക്കും. യാത്രാവേളകള്‍ മനസന്തോഷം കെടുത്തും. അസൂയാലുക്കളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രദ്ധചെലുത്തും. നിക്ഷേപതുല്യാമായ ധനം അനുഭവത്തില്‍ വന്നുചേരും.

ഉത്രം
ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. തീരുമാനിച്ചിരിക്കുന്ന പലകാര്യങ്ങളും പുനപരിശോധിക്കേണ്ടതായി വരും. ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റത്തിനും ശിക്ഷാനടപടികള്‍ക്കുമുള്ള സന്ദര്‍ഭങ്ങള്‍ വന്നുചേരുന്നതാണ്.

അത്തം
കുടുംബത്തില്‍ സ്വസ്ഥത കുറയും. പഴയ കേസ്സുകള്‍ വിണ്ടും വന്നു ചേരും. വ്യാപാരവ്യവസായ രംഗങ്ങളിലുള്ളവര്‍ക്ക് മാന്ദ്യം അനുഭവപ്പെടും. വിലപിടിപ്പുള്ള രേഖകള്‍ കൈവശം വന്നു ചേരും. ശത്രുക്കളുടെ ഉപദ്രവം മൂലം ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും.

ചിത്തിര
ആദ്ധ്യാത്മിക നേതാക്കന്മാര്‍ക്ക് നന്നായി ശോഭിക്കാനാകും. തര്‍ക്കങ്ങളും മറ്റും ഒത്തു തീര്‍പ്പാക്കാന്‍ മദ്ധ്യസ്ഥത വഹിക്കും. ഉല്ലാസയാത്രകള്‍ നടത്തും. മൃഷ്ടാന്ന ഭോജനത്തിനും സൗന്ദര്യ സാമഗ്രഹികള്‍ വാങ്ങിക്കൂട്ടുന്നതിനും വേണ്ടി ധാരാളം പണം ചിലവഴിക്കും.

ചോതി
അധിക ചിലവുകള്‍ ഉണ്ടാകും. ദിനചര്യകളില്‍ മാറ്റം വരുത്തും. ജംഗമസ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. കലാരംഗത്തുള്ളവര്‍ പൊതുരംഗത്ത് നന്നായി ശോഭിക്കും. സമ്മാനങ്ങളും ബഹുമതികളും ലഭിക്കും.

വിശാഖം
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് തടസ്സം ഉണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പു വയ്ക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരും.
വിശ്രമരഹിതമായി അനുഭവപ്പെടും. മറ്റുള്ളവര്‍ക്കു വേണ്ടി സമയവും പണവും ചെലവഴിക്കും.

അനിഴം
ദീര്‍ഘകാലമായിട്ടുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത ധന ലാഭം ഉണ്ടാകും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധികവരുമാനവും സ്ഥാനലബ്ധിയും ലഭിക്കും.

തൃക്കേട്ട
ആഢംബരത്തിനും വിനോദത്തിനും വേണ്ടി ധാരാളം പണം ചെലവഴിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും ബന്ധപ്പെട്ട് കുഴപ്പം പിടിച്ച അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബസുഖക്കുറവുണ്ടാകും. വീടു മാറി താമസിക്കും. സുഹൃത്തുക്കളും ബന്ധുക്കളും ഭിന്നിച്ചു നില്‍ക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

മൂലം
ശാസ്ത്രസാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് ബഹുമതികളും പുരസ്‌ക്കാരങ്ങളും ലഭിക്കും. വിദേശത്തുള്ളവര്‍ ഗൃഹത്തില്‍ വന്നുചേരും. നിര്‍ത്തിവച്ചിരുന്ന പ്രസ്ഥാനങ്ങള്‍ വീണ്ടും ആരംഭിക്കും. ഉദ്യോഗത്തില്‍ സ്ഥിതീകരണമാകാത്തവര്‍ക്ക് സ്ഥിതീകരണമുണ്ടാകും.

പൂരാടം
സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുനമാനമാകും. മനസ്സ് സന്തോഷിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈകൊള്ളും. ഹര്‍ജികളും നിവേദനങ്ങളും അംഗീകരിക്കപ്പെടും.

ഉത്രാടം
ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കും. പലകാര്യങ്ങളിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സ്വജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.

തിരുവോണം
പ്രവര്‍ത്തനരംഗത്ത് ഊര്‍ജസ്വലത പ്രകടിപ്പിക്കും. ഊഹക്കച്ചവടത്തിലും ഷെയര്‍ മാര്‍ക്കറ്റിലും നിക്ഷേപങ്ങള്‍ നടത്തും. ഉന്നതവ്യക്തികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മെഡിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍ ലഭിക്കും. അലസതാ മനോഭാവം കൈവിടും. പൂര്‍വസ്വത്തുക്കള്‍ കൈവശം വന്നു ചേരും.

അവിട്ടം
പ്രവര്‍ത്തനരംഗത്ത് ഊര്‍ജസ്വലതപ്രകടിപ്പിക്കും. ഷെയര്‍വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും നേട്ടങ്ങളുണ്ടാകും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇന്റെര്‍വ്യൂകളിലും പരീക്ഷകളിലും വിജയിക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരും. പുതിയ സുഹൃത്ത് ബന്ധങ്ങളുണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും.

ചതയം
സാഹിത്യകാരന്മാര്‍, കവികള്‍, സംഗീതഞ്ജന്മാര്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥാന മാറ്റവും ഉണ്ടാകും. ഉന്നത വ്യക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അലസതാമനോഭാവം മാറും.

പൂരുരുട്ടാതി
ഔദ്യോഗികരംഗത്ത് പ്രതീക്ഷിക്കാത്ത പരിവര്‍ത്തനങ്ങള്‍ വന്നുചേരും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും, ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യും. മുടങ്ങികിടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും.

ഉത്രട്ടാതി
പുണ്യക്ഷേത്രദര്‍ശനത്തിനു ഇടവരും. സല്‍കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. മത്സരപരീക്ഷയില്‍ വിജയിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം വര്‍ദ്ധിക്കും. ഭാഗ്യക്കുറി, ചിട്ടി മുതലായവ വീണുകിട്ടും. അപ്രതീക്ഷിതമായ ധനലാഭമുണ്ടാകും. പരോപദ്രവ ബുദ്ധി പ്രകടിപ്പിക്കും. സന്താനങ്ങളെ കോണ്ട് ഗുണഫലങ്ങളുണ്ടാകും.

രേവതി
ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. ബന്ധുക്കള്‍മൂലം ധനനഷ്ടം ഉണ്ടാകും. ധനാഗമനമാര്‍ഗ്ഗങ്ങള്‍ മന്ദഗതിയിലാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധകുറവുണ്ടാകും. വിത്ഥ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ഗുരുതുല്യരായവരുടെ വിയോഗം മൂലം ദുഃഖിക്കും.

Categories: ASTROLOGY