നിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 11 മുതല്‍ 17 വരെ)

astro-11-17അശ്വതി
ആരോഗ്യ സ്ഥിതി മെച്ചപ്പെടും. യാത്രാക്ലേശം അനുഭവപ്പെടാം. വിനോദരംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്. അതിഥികള്‍ ഗൃഹത്തില്‍ വന്നുചേരും. ബാങ്ക് വായ്പ കുടിശിക തീര്‍ക്കാനായി ശ്രമിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ ശിക്ഷണനടപടിക്ക് വിധേയരാകും. ഏറ്റെടുത്ത പ്രവര്‍ത്തികള്‍,വാഗ്ദാനങ്ങള്‍ തുടങ്ങിയവ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.ബൗദ്ധിക ശ്രേഷ്ഠത മൂലം പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടും. രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനമാനം കിട്ടും.

ഭരണി
മനസ്സിന് സന്തോഷം പകരുന്ന സന്ദേശങ്ങള്‍ കേള്‍ക്കും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. കുടുംബത്തിലെ പൊരുത്തക്കേടു മാറ്റിയെടുക്കാനാകും. സ്വന്തം താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്ന ശീലം വര്‍ദ്ധിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.തൊഴില്‍ സ്ഥാനത്ത് ഉയര്‍ച്ചയുണ്ടാകും. അനാവശ്യ ചെലവുകള്‍ കുറയും. വാഹനം, യന്തം ഇവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകും.

കാര്‍ത്തിക
ബാങ്കുകളിലെ പണമിടപാടുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സമ്മര്‍ദ്ദം മാറിക്കിട്ടും.വിവാഹക്കാര്യത്തില്‍ തീര്‍പ്പുണ്ടാകും. ധനവരവ് കുറയും. കര്‍മ്മസംബന്ധമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കും. മറ്റുള്ളവരെ നിന്ദിച്ച് സംസാരിക്കും. ദാമ്പത്യജീവിതത്തില്‍ ക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

രോഹിണി
ചില അപകടങ്ങള്‍ ദൈവാധീനത്താല്‍ രക്ഷപ്പെടാം. വിദേശത്ത് നിന്നും ആദായം കിട്ടും. സംഭാഷണത്തിലൂടെ ശത്രുക്കളെ ഉണ്ടാക്കും.പോരാട്ടം, മത്സരം എന്നിവയില്‍ ഉറച്ചുനില്‍ക്കും. കലഹസ്വഭാവംമൂലം ചിലത് നഷ്ടപ്പെടും. മറ്റുളളവരില്‍ വിശ്വാസം അര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ നഷ്ടം ഉണ്ടാകും. ബിസ്സിനസ്സ് രംഗത്തുള്ളവര്‍ ബിസ്സിനസ്സിന്റെ രൂപ മാറ്റം നടത്തും. അനുകൂലിച്ചവരുമായി കലഹിക്കും.

മകയിരം
പൈതൃകമായ സ്വത്തുകള്‍ അനുഭവമാകും. ബന്ധുജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റാനായി ശ്രമിക്കും. ആലോചനയില്ലാതെ പ്രവര്‍ത്തിക്കുക നിമിത്തം വന്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യത. സാഹസീക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ചെറുവാഹനം ഓടിക്കുന്നതില്‍ അതീവശ്രദ്ധ. രാത്രിസമയത്തുള്ള ദൂരയാത്ര നന്നല്ല. ഇഷ്ടസന്താനഭാഗ്യം. മറ്റുള്ളവരില്‍ വിശ്വാസമര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

തിരുവാതിര
തെറ്റിപ്പിരിഞ്ഞവര്‍ ഒന്നിക്കും. അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മ്മശക്തി കുറയുന്നത് മൂലം പഠിപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പുണ്യപ്രവര്‍ത്തി, സത്യസന്ധത, സദാചാരനിഷ്ഠ എന്നീ ജീവിതമൂല്യങ്ങള്‍ മുറുകെ പിടിക്കും. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വരവിനേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഗുണദോഷസമ്മിശ്രമായ കാലമാണ്. ഔഷധത്തിനു ഫലപ്രാപ്തി കുറവായിരിക്കും.

പുണര്‍തം
സര്‍ക്കാരിന്റെ ആനുകൂല്യം കിട്ടും. സുഹൃത്തുക്കളും ബന്ധുക്കളും സഹായികളാകും. കുടുംബകാര്യത്തില്‍ ശ്രദ്ധ കുറയും. മത്സരപരീക്ഷ വിജയത്തിന് കഠിനാധ്വാനം വേണ്ടിവരും. ഇലക്ട്രോണിക് സാമഗ്രികള്‍ വാങ്ങാനുള്ള ആഗ്രഹം സാധിക്കും. ഇരുചക്രവാഹനമോടിക്കുന്ന സ്ത്രീകള്‍ അതീവശ്രദ്ധ വേണ്ടിവരും. ഏറെ നാളായി അനുഭവിച്ചു കൊണ്ടിരുന്ന ഉദരസംബന്ധമായ അസുഖങ്ങള്‍ക്കായി ചികിത്സ തേടും. സംഭാഷണകലയില്‍ ശോഭിക്കും.

പൂയം
വീട് മോടി പിടിപ്പിക്കുന്നതിനും മറ്റും പണം ചിലവഴിക്കും. മാനേജ്‌മെന്റ്‌രംഗത്തുള്ളവര്‍ക്ക് തൊഴില്‍ തടസ്സം. ക്ഷമയോടും പക്വതയോടും പ്രവര്‍ത്തിക്കും. ചിലരെ സഹായിക്കുന്നത് ഉപദ്രവമായിത്തീരും. കുടുംബങ്ങളുടെ ആവശ്യത്തിന് പ്രാധാന്യം കൊടുക്കില്ല. സ്വന്തംകാര്യം സാധിക്കാനായി വളരെ പാടുപെടും. അസ്ഥിസംബന്ധമായ രോഗത്തിനു സാധ്യത. കുടുംബാംഗങ്ങള്‍ക്ക് ദോഷകരമായ കാലമാണ്.

ആയില്യം
നേതൃസ്ഥാനത്തിന് ഉലച്ചില്‍ തട്ടിയെന്നു വരാം. സ്ത്രീകള്‍ മുഖേന ഗുണം ലഭിക്കും. വ്യാപാരവിപണ മേഖലകളില്‍ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. പുതിയ സ്‌നേഹബന്ധങ്ങളുണ്ടാകും. ഓഹരി വിപണികളില്‍ ധാരാളം പണം മുടക്കും. രാഷ്ട്രീയ മേഖലകളിലുള്ളവര്‍ക്ക് അണികളില്‍ സ്വാധീനം വര്‍ദ്ധിക്കും. പ്രായമായവര്‍ അനുഭവിച്ചിരുന്ന രോഗാദിക്ലേശങ്ങള്‍ മാറിക്കിട്ടും.

മകം
ഒന്നിലധികം മാര്‍ഗത്തിലൂടെ ധനം വന്നു ചേരാനുള്ള സാധ്യതയുണ്ട്. പ്രയാസമേറിയ കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് ഉന്നതി നേടും. പെട്ടെന്ന് ക്ഷോഭിക്കുകയും കയര്‍ക്കുകയും ചെയ്യുക വിരോധികളെ ക്ഷണിച്ചുവരുത്തും. അപരിചിതരുമായി സൗഹൃദം ഉണ്ടാക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.അസൂയാലുക്കളും ശത്രുക്കളും പലവിധത്തിലുള്ള ഉപദ്രവം ഉണ്ടാക്കാം. കുടുംബജനങ്ങളുമായി ഭിന്നതയും തുടര്‍ന്ന് വീടുമാറി താമസിക്കേണ്ട അവസ്ഥയും വരും. സ്വന്തം പ്രവര്‍ത്തനം തനിക്കെതിരാകും.

പൂരം
പിതാവിന് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. അകാരണമായ കലഹം ഉണ്ടാകും. വിട്ടു വീഴ്ചയില്ലാത്ത മനസ്ഥിതി ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.സ്വയം തൊഴില്‍ രംഗത്തുള്ള യുവസംരംഭകര്‍ക്ക് സമയം മോശമാണ്. ഏറെ ആഗ്രഹിക്കുന്ന ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ പുരോഗതിയുണ്ടാകും. ഹോട്ടല്‍ വ്യാപാര രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് കച്ചവടം വ്യാപിപ്പിക്കാന്‍ സാധിക്കും. വിശ്വസിച്ചവരില്‍ നിന്ന് ചതി വഞ്ചന ധനനഷ്ടം ഇവയുണ്ടാകും.

ഉത്രം
കൂട്ടൂകാരുമായി ചേര്‍ന്ന് പോകാന്‍ ഉദ്യേശിച്ചിരുന്ന യാത്രകള്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ മാറ്റി വയ്ക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ കഴിവ് പ്രദര്‍ശിപ്പിച്ച് അഭിനന്ദനങ്ങള്‍ കരസ്ഥമാക്കും. കൃഷി മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം സംഭവിക്കും. നന്നായി തയ്യാറെടുക്കാന്‍ സാധിക്കാത്തത് മത്സര പരീക്ഷയെ നേരിടാന്‍ ആത്മവിശ്വാസം കുറയ്ക്കും. കൂട്ടുകാരുമായി ഉണ്ടായ അകാരണമായ കലഹങ്ങള്‍ പറഞ്ഞു തീര്‍ക്കും.

അത്തം
അപകടത്തെ തുടര്‍ന്ന് കൈകാലുകളില്‍ മുറിവോ ചതവോ ഉണ്ടാകും. ചെറുപ്പക്കാര്‍ പ്രണയബന്ധങ്ങളില്‍ അകപ്പെടാനും അതുമൂലം പ്രശ്‌നങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. സന്താനങ്ങളെക്കൊണ്ട് ഉണ്ടായിരുന്ന ദുഖങ്ങള്‍ മാറിക്കിട്ടും. ഏറെക്കാലമായ ചെയ്തു വന്നിരുന്ന താല്‍ക്കാലിക ജോലി സ്ഥിരപ്പെടാന്‍ സാധ്യത. ഒരേസമയം ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാക്കും.

ചിത്തിര
പുതിയ സുഹൃത്തുക്കളില്‍ നിന്നും സ്വീകരിക്കുന്ന അപ്രതീക്ഷിത സാമ്പത്തിക സഹായങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് കൃഷി നാശത്തിന് സാധ്യത. ജലസംബന്ധമായ വിപത്ത് വരാതിരിക്കാന്‍ ശ്രദ്ധിക്കുക. വിവാഹത്തിനും സന്താനത്തിനും വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗവേഷണരംഗത്തുള്ളവര്‍ക്ക് അവസരം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ നിലവിലെ ജോലിയോടൊപ്പം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തും.

ചോതി
മനസ്സിന് സമാധാനം പകരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് കടത്തിന് വഴിവയ്ക്കും.
ശത്രുക്കള്‍ നിഷ്പ്രഭരാകും. വിദേശയാത്രകൊണ്ട് കാര്യമായ ഗുണം പ്രതീക്ഷിക്കേണ്ടതില്ല. താത്ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനം വൈകും. ഭാഗ്യപരീക്ഷണങ്ങളില്‍ പരാജയം ഉണ്ടാകും. മുതിര്‍ന്നവരെ ധിക്കരിച്ച് ചെയ്ത കാര്യം ദോഷഫലം ഉളവാക്കും. ത്വക്ക് രോഗം മാറാന്‍ ചികിത്സ തേടും. ഉന്നത വ്യക്തികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.

വിശാഖം
സന്തോഷപ്രദമായ അനുഭവങ്ങള്‍ക്ക് സാധ്യത. ഏറ്റെടുത്ത കാര്യങ്ങള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കും. ആഡംബരവസ്തുക്കള്‍ ശേഖരിക്കും.അപവാദങ്ങളും അനര്‍ത്ഥങ്ങളും അനുഭവിക്കുവാന്‍ ഇടയാകും. ജോലി ആവശ്യത്തിനായി വാഗ്ചാതുര്യത പ്രകടിപ്പിക്കും എന്നാല്‍ സംസാരദോഷം വരാതെ നോക്കണം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും. ഫാക്ടറികള്‍ നടത്തുന്നവര്‍ക്ക് പലവക കുഴപ്പങ്ങള്‍ വന്നു ചേരാന്‍ സാധ്യതയുണ്ട്.

അനിഴം
വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കില്ല. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശം വന്നുചേരും. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയയത്‌നം വേണ്ടി വരും. കൂട്ടുകച്ചവടത്തില്‍ അഭിവൃദ്ധിയും അനുഭവപ്പെടും. ഗവേഷണ രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കും.

തൃക്കേട്ട
സന്താനങ്ങളുടെ കാര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിക്കും. വ്യാപാരത്തിലൂടെ ധനലാഭം ഉണ്ടാകും. ആനുകൂല്യങ്ങളും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗിക്കും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.ആത്മീയ നേതാക്കന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്താല്‍ പലമേഖലകളിലും പരാജയം ഉണ്ടാകും. കുടുംബത്തില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാത്തത് വീട് നിര്‍മ്മാണത്തെ ബാധിക്കും. അച്ചടക്ക നടപടിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെടാന്‍ സാധ്യത.

മൂലം
ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് പണം ലഭിക്കുമെങ്കിലും കൂടുതല്‍ ചിലവ് വന്നുചേരും. ചിരകാലമായി കാണാതെയിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉദ്യോഗകയറ്റക്കാര്യത്തില്‍ മേലുദ്യോഗസ്ഥന്മാരുടെ ശുപാര്‍ശകള്‍ പ്രതികൂലമാകും. കുടുംബസ്വത്ത് അധീനതയില്‍ വന്നുചേരുന്നതിന് സഹോദരന്മാരില്‍ നിന്നും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ സാധിക്കും.കുടുംബജനങ്ങള്‍ക്ക് ആപത്തുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പൂരാടം
ദൂരയാത്രകൊണ്ട് കൂടുതല്‍ ഗുണം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലഫലം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. പലവിധേയനേയും സാമ്പത്തികനേട്ടത്തിന് സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്നും വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതെ നോക്കണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല. വളരെ കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ സന്താനങ്ങള്‍ സാധിച്ചു തരും.

ഉത്രാടം
പണത്തിന് ഇടയ്ക്കിടെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പൂര്‍വിക സ്വത്തിനെച്ചൊല്ലി വാഗ്‌വാദങ്ങളുണ്ടാകും. പുതിയ സംരഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്. സിനിമ, ടിവി മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തനവിജയം. യാത്രകളില്‍ നഷ്ടകഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാകുവാന്‍ ഇടയുണ്ട്. വ്യവസായങ്ങള്‍ നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കാന്‍ വൈകും.ഏര്‍പ്പെടുന്ന സര്‍വ്വകാര്യത്തിലും വിജയമുണ്ടാകും.അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക.

തിരുവോണം
ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് കൂടുതല്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥന്മാര്‍ തീര്‍പ്പാക്കാതെ കിടന്ന ഫയലുകളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. കോടതിയില്‍ നിന്നും നല്ലവിധി കിട്ടും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അനാവശ്യ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക.

അവിട്ടം
അപ്രതീക്ഷിത വിപത്തുകള്‍ക്ക് സാദ്ധ്യത. തൊഴില്‍ ശ്രേഷ്ഠകരമാംവിധം ഉയരും. കുടുംബജനങ്ങളുടെ എതിര്‍പ്പിനെ നേരിടേണ്ടി വരും. മാധ്യമപ്രവര്‍ത്തനത്തിലുള്ളവര്‍ക്ക് തങ്ങളുടെ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കാതെ വരും. മുതിര്‍ന്നവരുടെ രോഗത്തിനായി പണം ചെലവാക്കും. പൈതൃകമായ സ്വത്തുക്കള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസക്കുറവ് ഉണ്ടാകുന്നതിനാല്‍ തൊഴില്‍ രംഗത്ത് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.

ചതയം
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മാറിക്കിട്ടും. കുടുംബം ഒന്നിച്ച് പൂജാദി കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഒറ്റക്കുള്ള യാത്ര വേണ്ടിവരും. സന്താനത്തിന്റെ ഉന്നതിക്കായി പണം ചിലവഴിക്കും. കച്ചവടത്തിലും കാര്‍ഷിക ആവശ്യത്തിനുമായി ആഭരണം പണയപ്പെടുത്തും. നഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും.

പൂരുരുട്ടാതി
വിദേശത്തു നിന്നും സന്തോഷ വാര്‍ത്ത ഉടനെ എത്തും. ബന്ധുജനവിയോഗം പ്രതീക്ഷിക്കാം. വിദേശയാത്രയ്ക്കുള്ള തടസം, ഉപരിപഠനത്തിനുള്ള തടസങ്ങള്‍ എന്നി മാറിക്കിട്ടും.അകാരണമായി മനസ്സ് വ്യാകുലപ്പെടും. വായ്പ കുടിശിക തീര്‍ക്കാനായി ശ്രമിക്കുന്നതില്‍ വിജയം. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടും. ശത്രുക്കളെ പരാജയപ്പെടുത്തും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.

ഉത്രട്ടാതി
മുടങ്ങിയ പഠനം പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തും. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. ഇണയുടെ താല്‍പര്യത്തിനനുസരിച്ച് വീട്ടുകാരുമായി കലഹിക്കും. ശത്രുക്കള്‍ നിമിത്തം അനര്‍ത്ഥങ്ങളുണ്ടാകും. സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും അംഗീകാരവും പ്രശംസകളും കൈവരിക്കും. കൂട്ടുകാരുമൊത്ത് വിനോദയാത്രകള്‍ നടത്തും. ചെറുകിട വ്യവസായങ്ങളില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും.

രേവതി
ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടാകും. അതിഥിസല്‍ക്കാരത്തിന് പണം ചെലവാക്കും. ബന്ധുക്കളുടെ വാക്ക് കേട്ട് ചെയ്യുന്ന കാര്യം ഫലവത്താകില്ല. അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടും. ദൈവീകചിന്ത ആശ്വാസം പകരും. നിയമവകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് വിജയം ഉണ്ടാകും. പ്രാധാന രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

Categories: ASTROLOGY, Editors' Picks

Related Articles