നിങ്ങളുടെ ഈ ആഴ്ച 2017 മെയ് 7 മുതല്‍ 13 വരെ

astro

അശ്വതി

ഭൂമി ഇടപാടുകള്‍ നടത്തും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ആഢംഭര ഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയം നേടും തൊഴില്‍ മാറ്റത്തിനുള്ള ശ്രമം വിജയിക്കും. മനസ്സിന് ഏകാഗ്രത ഉണ്ടാകും.

ഭരണി
തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും വിജയിക്കും. വ്യാപാരവ്യവസായത്തിലുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാകും. വീട് മോടി പിടിപ്പിക്കുന്നതിന് ധാരാളം പണം ചിലവഴിക്കും. പുതിയ ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഷെയര്‍ വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. പ്രതിയോഗികളെ ഏറ്റുമുട്ടലില്‍ പരാജയപ്പെടുത്തും.

കാര്‍ത്തിക
യന്ത്രവാഹനങ്ങള്‍ മുഖേന വരുമാനം ഉണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. മനസമാധാനം കുറയും. സന്താനങ്ങളോട് ബന്ധപ്പെട്ട് ക്ലേശങ്ങള്‍ അനുഭവപ്പെടും. സാഹിത്യകാര•ാര്‍ , പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും.

രോഹിണി
അര്‍ഹിക്കാത്ത ധനം ലഭിക്കും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ഉപരി പഠനത്തിന് തടസ്സം ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. ദൂരയാത്രകള്‍ മൂലം വിഷമിക്കും. ആഢംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടും. മാധ്യമരംഗത്തുള്ളവര്‍ക്ക് സ്ഥാനലബ്ധിയുണ്ടാകും.

മകയിരം
വ്യാപാരവ്യവസായങ്ങള്‍ നല്ല രീതിയില്‍ ആയിത്തീരും.ക്രയവിക്രയങ്ങളില്‍നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തിലും ഷെയര്‍വ്യാപാരത്തിലും ലാഭമുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് തടസ്സം ഉണ്ടാകും. വേണ്ടപെട്ടവരുടെ വിയോഗം മൂലം ദു:ഖിക്കും. മിഥ്യാധാരണകള്‍ മൂലം ബന്ധുക്കളുമായി ഭിന്നിക്കും.

തിരുവാതിര
എല്ലാ രംഗത്തും വിജയിക്കാനും പലവിധ നേട്ടങ്ങള്‍ കൊയ്യുവാനും സാധിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ദീര്‍ഘയാത്രകള്‍ ചെയ്യേണ്ടി വരും. ഉന്നതസ്ഥാനീയരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ഐ ടി മേഖലയിലുള്ളവര്‍ക്ക് ജോലി മാറ്റം ഉണ്ടാകും. വ്യാപാരവ്യവസായരംഗത്തുള്ളവര്‍ക്ക് വെല്ലുവിളികളെ നേരിടേണ്ടി വരും. മുടങ്ങി കിടന്നിരുന്ന പ്രസ്ഥാനങ്ങള്‍ പുനര്‍ജീവിപ്പിക്കും.

പുണര്‍തം
പൊതുകാര്യങ്ങളില്‍ ശോഭിക്കും. വിലപ്പെട്ട രേഖകല്‍ കൈവശം വന്നു ചേരും . ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. കുടുംബജനങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. വ്യാപാരവ്യവസായശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധികവരുമാനം ഉണ്ടാകും. വാക്കുകളും പ്രവര്‍ത്തികളും ഭിന്നത കളിയാടും. പ്രൊജക്ട് വര്‍ക്കുകള്‍! നടത്തുന്നവര്‍, ഏജന്‍സി വ്യാപാരം നടത്തുന്നവര്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും.

പൂയം
ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. പുണ്യസങ്കേതങ്ങളില്‍ ദര്‍ശനം നടത്തും. മതപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്ക•ാര്‍ ഇവര്‍ക്ക് പൊതുരംഗത്ത് നല്ല സഹായം ലഭിക്കും. പല വിധ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

ആയില്യം
സുഹൃത്തുക്കള്‍ മുഖേനേ ബിസിനസ്സില്‍ ലാഭം ഉണ്ടാക്കാനാകും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. സിനിമ , സീരിയല്‍ രംഗത്തുള്ളവര്‍ക്ക് നന്നായി ശോഭിക്കാനാകും. വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ക്ക് പ്രശംസാപത്രങ്ങളും അവാര്‍ഡുകളും നേടാനാകും. ഉപരിപഠനത്തിന് വിദേശത്ത് പോകാനാകും.

മകം
ഈ വാരം ഗുണദോഷസമ്മിശ്ര ഫലങ്ങള്‍ പ്രതീക്ഷിക്കാം.ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കും. കെട്ടിട നിര്‍മ്മാണരംഗത്തുള്ളവര്‍ക്ക് കടം വര്‍ദ്ധിക്കും. സ്വയം തൊഴിലില്‍ പുരോഗതിയുണ്ടാകും. പുതിയ സുഹൃത്തുക്കള്‍ ഉണ്ടാകും. വാര്‍ത്താവിനിമയരംഗത്തുള്ളവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും.

പൂരം
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണരംഗത്തുള്ളവര്‍ക്കും നന്നായി ശോഭിക്കാനാകും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ആഭരണഭൂഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങിക്കൂട്ടും. ഷെയര്‍ വ്യാപാരത്തില്‍ ധാരാളം നിക്ഷേപം നടത്തും. പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തും. ഭൂമീ ഇടപാടുകളില്‍ ലാഭം ഉണ്ടാകും.

ഉത്രം
ഉന്നതവിദ്യാഭ്യാസത്തിനുള്ള ശ്രമം വിജയിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമകും. ഈശ്വരകാര്യങ്ങളില്‍ കൂടുതല്‍ പണവും സമയവും ചെലവഴിക്കും. മനസുഖം കുറയും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും.

അത്തം
കുടുംബവഴക്കുകള്‍ ഉണ്ടാകും. അലച്ചിലും വലച്ചിലും ഉണ്ടാകും. വിദേശത്തു പോകാനുള്ള ശ്രമം വിജയിക്കും. ഒന്നിനൊന്ന് ബന്ധമില്ലാ!ത്ത കാര്യങ്ങള്‍ ചെയ്യും. ഭാര്യാഗൃഹത്തിന്റെ ചുമതലകളും ബാദ്ധ്യതകളും ഏറ്റെടുക്കും. തൊഴിലില്‍ പുരോഗതിയുണ്ടാകും.

ചിത്തിര
മതപരമായ ചടങ്ങുകളില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാകും. ഗുരുജനങ്ങള്‍ പിതൃജനങ്ങള്‍ ഇവരില്‍ നിന്ന് ഗുണഫലങ്ങളുണ്ടാകും. കലാപരമായി വര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.

ചോതി
വ്യാപാരവ്യവസായരംഗത്തുള്ളവര്‍ പുതിയ ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും ഉന്നത ഉദ്യോഗസ്ഥന്‍മാരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. പല മാര്‍ഗ്ഗങ്ങളില്‍കൂടി വരുമാനം ഉണ്ടാകും

വിശാഖം
അകാരണമായി കലഹിക്കാനും സ്വന്തക്കാരുമായി വേര്‍പെട്ട് നില്‍ക്കാനും ഇടയാകും. ജോലി സ്ഥലത്തും പല തരം കുഴപ്പങ്ങള്‍ ഉണ്ടാകും. കേസ്സുകളില്‍ പെടും. പലകാര്യങ്ങളും പ്ലാന്‍ ചെയ്യും പക്ഷെ ഒന്നും നടക്കില്ല പുണ്യകര്‍മ്മങ്ങള്‍ക്ക് ഭംഗം ഉണ്ടാകും.

അനിഴം
അന്യരുടെ വിഷമങ്ങള്‍ കണ്ട് മനസലിയും. അവര്‍ക്കുവേണ്ടി സഹായങ്ങള്‍ ചെയ്തുകൊടുക്കും. പൊതുരംഗത്ത് നന്നായി ശോഭിക്കും. ശത്രുക്കളെ അടിച്ചമര്‍ത്തും. ശുപാര്‍ശകള്‍ ഫലവത്താകും. വളരെക്കാലത്തെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങളുണ്ടാകും.

തൃക്കേട്ട

ഭാര്യാ ഗൃഹത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും. പല കാര്യങ്ങളിലും അവരെ അകമഴിഞ്ഞ് സഹായിക്കും. സ്വാര്‍ത്ഥതാത്പര്യം വെടിഞ്ഞ് പൊതുന•ക്കായി പ്രവര്‍ത്തിക്കും. കേസ്സുകള്‍, തര്‍ക്കങ്ങള്‍ ഇവ രമ്യമായി പരിഹരിക്കും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും

മൂലം
ലോട്ടറി, ചിട്ടി മുതലായവ വീണു കിട്ടും. ജോലി തേടുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത ജോലി കിട്ടും. പുതിയ പ്രേമബന്ധങ്ങള്‍ ഉണ്ടാകും.ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേരും. വീട് വാഹനം മുതലായവ അധീനതയില്‍ വന്നു ചേരും. ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം കിട്ടും.

പൂരാടം
ലക്ഷ്യ പ്രാപ്തിയിലെത്താന്‍ സുഹൃത്തുക്കളുടെ സഹായം തേടും. ഒരേ സമയം ഒന്നിലധികം കാര്യങ്ങളില്‍ വ്യാപരിക്കും. ഉന്നത നേതാക്കന്‍മാരുമായി ഒന്നിച്ചു പ്രവര്‍ത്തിക്കും. കര്‍മ്മമേഖലകളില്‍ നേട്ടങ്ങളുടെ വേലിയേറ്റം ഉണ്ടകും. ഊഹക്കച്ചവടത്തിലും ഷെയര്‍മാര്‍ക്കറ്റിലും നേട്ടമുണ്ടാകും.

ഉത്രാടം
കാര്യങ്ങള്‍ നടത്താന്‍ ഉത്സാഹം കാണിക്കാതെ മാറി നില്‍ക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയും കായികരംഗത്തുള്ളവര്‍ക്ക് അപകടം വീഴ്ച്ച മുതലായവ മൂലം തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരും. ജോലിയുമായി ബന്ധപ്പെട്ട് ശത്രുദോഷം ഉണ്ടാകും.

തിരുവോണം
നല്ല ദൈവാധീനം ഉണ്ടാകും. കാര്യങ്ങള്‍ സുഗമമായി നടക്കും. രാഷ്ട്രീയ നേതാക്കള്‍ക്ക് അണികളില്‍ സ്വാധീനം കുറയും. ലാഭേച്ഛയോടെ ചെയ്യുന്ന കാര്യങ്ങളില്‍ നഷ്ടം വരും. തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.

അവിട്ടം
മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കുചേരും. പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തും കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. ഉദ്ദേശിക്കാത്ത വിധത്തില്‍ ധനാഗമസാദ്ധ്യതകള്‍ ഉണ്ടാകും. തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യും. സുഹൃത്തുക്കളെ അകമഴിഞ്ഞ് സഹായിക്കും. പ്രേമബന്ധങ്ങളില്‍ വിജയം ഉണ്ടാകും.

ചതയം
രോഗാദി ക്ലേശങ്ങള്‍, ഔഷധത്തിനു ഫലകുറവ്, ഔഷധം വിഷമായി പരിണമിക്കും. സ്വന്തക്കാര്‍ ശത്രുക്കളാകും ഭൂമി ഇടപാടുകളില്‍ നഷ്ടം ഉണ്ടാകും. വ്യാപാരവ്യവസായം മന്ദഗതിയിലാകും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാകാതെ വരും.

പൂരുരുട്ടാതി
അദ്ധ്വാനഭാരം വര്‍ദ്ധിക്കും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടി വരും. ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കും.

ഉത്രട്ടാതി
രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. രാഷ്ട്രീയ നേതാക്കന്‍മാര്‍ തെരെഞ്ഞെടുപ്പുകളില്‍ വിജയിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുവാകും. ഭാഗ്യക്കുറി, ചിട്ടി മുതലായവ മൂലം ധനം വന്നു ചേരും.

രേവതി
സകലകാര്യങ്ങളിലും ആലോചിച്ച് പ്രവര്‍ത്തിക്കും. വിദേശവ്യാപാരം നന്നായി നടക്കും. ഇന്‍ഷ്വറന്‍സ് മേഖലയിലുള്ളവര്‍ക്ക് അധികവരുമാനം ഉണ്ടാകും.കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും.

Categories: ASTROLOGY, Editors' Picks