നിങ്ങളുടെ ഈ ആഴ്ച (മെയ് 14 മുതല്‍ 20 വരെ)

astro

അശ്വതി
കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. കോപ സംസാരം മൂലം സുഹൃത്ത് ജനങ്ങളുമായി അകലാന്‍ ഇടയുണ്ട്. തൊഴില്‍ സംബന്ധമായി അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കാന്‍ സാധ്യത ഉണ്ട്.

ഭരണി
ഉദര സംബന്ധമായ വ്യാധികള്‍ വരാതെ കരുതണം. ജോലിയില്‍ അധ്വാന ഭാരം വര്‍ധിക്കും. കൂടുതല്‍ മുതല്‍ മുടക്കുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ അനുകൂലമായ സമയമല്ല. വാക്കുകള്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്. ഉന്നത വ്യക്തികളുമായി ഇടപെടാന്‍ അവസരം ലഭിക്കും.

കാര്‍ത്തിക
കുടുംബത്തില്‍ ദാമ്പത്യ സുഖവും സമാധാനാവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചതിലും മികച്ച വിജയം ലഭിക്കും. ഊഹ കച്ചവടത്തില്‍ നിന്നും. ഒഴിഞ്ഞു നില്‍ക്കണം. ഈശ്വര കാരുണ്യത്താല്‍ അപകടത്തില്‍ നിന്നും രക്ഷപെടും. ഗൃഹ നിര്‍മാണ കാര്യങ്ങള്‍ പുരോഗമിക്കും. അവിവാഹിതര്‍ക്ക് വിവാഹ സംബന്ധമായി തടസങ്ങള്‍ നേരിടേണ്ടി വരും.

രോഹിണി
വരുമാനവും വ്യാപാര ലാഭവും വര്‍ധിക്കും എങ്കിലും സാമ്പത്തിക ഇടപാടുകളില്‍ ചതി പറ്റാതെ നോക്കണം. പ്രവര്‍ത്തന രംഗം വിപുലീകരിക്കും. മറ്റുള്ളവരെ സഹായിക്കുവാന്‍ അവസരം ലഭിക്കും. മതസരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം വരും.

മകയിരം
കുടുംബത്തില്‍ മംഗള കരമായ അനുഭവങ്ങള്‍ ഉണ്ടാകും. വ്യാപാര രംഗത്ത് ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കും. അധികാരികളും സഹപ്രവര്‍ത്തകരും അനുകൂലരായി പെരുമാറും. ആരോഗ്യം തൃപ്തികരമാകും. ആഗ്രഹ സാഫല്യം പ്രതീക്ഷിക്കാം. മാതൃ ജനങ്ങള്‍ക്ക് ആരോഗ്യ ക്ലേശത്തിന് സാധ്യതയുണ്ട്.

തിരുവാതിര
സാമ്പത്തിക ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. തൊഴിലില്‍ ആനുകൂല്യങ്ങളും അംഗീകാരവും വര്‍ധിക്കും. സന്താങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കും. സര്‍ക്കാര്‍ കോടതി കാര്യങ്ങളില്‍ കാല താമസം നേരിടും. ഗൃഹത്തിനോ വാഹനത്തിനോ അറ്റകുറ്റപണികള്‍ വേണ്ടിവരും.

പുണര്‍തം
പ്രവര്‍ത്തന മേഖലകളില്‍ വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. പൊതു ചടങ്ങുകളിലും ഉല്ലാസ യാത്രകളിലും പങ്കെടുക്കും. മനസിലെ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ബുദ്ധിമുട്ടും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കും.

പൂയം
ആഗ്രഹ സാഫല്യത്തിന് അമിത പരിശ്രമം വേണ്ടിവരും പല വിധ പ്രതിസന്ധികളും വന്നു ചേരുമെങ്കിലും ഈശ്വര കൃപയാല്‍ എല്ലാറ്റിനെയും അതിജീവിക്കുവാന്‍ കഴിയും. മതസരങ്ങളില്‍ തിരഞ്ഞെടുപ്പുകളിലും വിജയം പ്രതീക്ഷിക്കാം. വായ്പ്പകള്‍ ധന ഇടപാടുകള്‍ എന്നിവകളില്‍ കാല താമസം നേരിടും.

ആയില്യം
പുതിയ ജോലി തേടുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ ലാഭം വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഭേദപെട്ട വിജയം ലഭിക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. കുടുംബ സുഖം നിലനില്‍ക്കും. വാരാന്ത്യത്തില്‍ അപ്രതീക്ഷിത കാര്യവിജയം പ്രതീക്ഷിക്കാം.

മകം
സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. കുടുംബാംഗങ്ങളുമായി ഉല്ലാസ യാത്ര പോകുവാന്‍ അവസരം ലഭിക്കും. പ്രവൃത്തി രംഗത്ത് അഭിനന്ദനം ലഭിക്കും. പുതിയ ജോലികള്‍ക്കുള്ള കരാറുകള്‍ ലഭിക്കും. വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

പൂരം
തൊഴിലില്‍ നിന്നും മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. പ്രശ്‌ന പരിഹാരത്തില്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവര്‍ സഹായിക്കും. ശ്വാസ ഗോഷ നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം.കുടുംബ കാര്യങ്ങള്‍ക്കായി ദൂര യാത്ര ആവശ്യമായി വരും. മന ക്ലേശത്തിന് പരിഹാരം ഉണ്ടാകും

ഉത്രം
ഔദ്യോഗിക രംഗത്ത് അനുകൂലമായ ചലനങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തന രംഗം വിപുലീകരിക്കും. രക്ത സമ്മര്‍ദ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യ നിര്‍ദേശം കര്‍ശനമായും പാലിക്കണം. സുഹൃത്ത് ബന്ധങ്ങള്‍ ഊഷ്മളമാകും. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുകൂല തീരുമാങ്ങള്‍ ലഭിക്കും. യാത്രകള്‍ വിജയകരമാകും.

അത്തം
ജോലിയിലെ അനിശ്ചിതത്വം നീങ്ങുന്നതില്‍ ആശ്വാസം ഉണ്ടാകും. മാതാപിതാക്കള്‍ അനുകൂലമായി പെരുമാറും. വേണ്ടത്ര ആലോചനയില്ലാത്ത തീരുമാനങ്ങള്‍ മൂലം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കര്‍മരംഗത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ ഇടയില്ല. ഭൂമി, കൃഷി എന്നിവയില്‍ നിന്നും ലാഭം വര്‍ധിക്കും.

ചിത്തിര
തൊഴിലില്‍ അധ്വാനഭാരം വര്‍ദ്ധിക്കുമെകിലും അര്‍ഹമായ അംഗീകാരം ലഭിക്കും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും അപ്രതീക്ഷിത ധന നഷ്ടത്തിനും സാധ്യതയുണ്ട്. വാഹനം മൂലം ചിലവുകള്‍ വര്‍ധിക്കും. കുടുംബത്തില്‍ സുഖാന്തരീക്ഷം നിലനില്‍ക്കും. സന്താനങ്ങളെ കൊണ്ട് മനോസുഖം ഉണ്ടാകും.

ചോതി
ബന്ധുജനങ്ങള്‍ പല കാര്യങ്ങളിലും അവിസ്വസിക്കും. ചികിത്സാ കാര്യങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരും. അപ്രതീക്ഷിത കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. വ്യാപാരത്തില്‍ സ്ഥിരമായ ലാഭം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. പണം മുടക്കുന്നത് കരുതലോടെ വേണം.

വിശാഖം
ചില അപ്രതീക്ഷിത പ്രതികൂല ഫലങ്ങളെ നേരിടേണ്ടി വരുന്ന വര്‍ഷമായിരിക്കും. വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളും അനുകൂലമാക്കാന്‍ കഴിയും. കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നാല്‍ അത് തക്ക സമയത്ത് തന്നെ പരിഹരിക്കാന്‍ ശ്രമിക്കണം. സ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

അനിഴം
ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ അനുഭവപ്പെടുമെങ്കിലും ദോഷാധിക്യം ഉണ്ടാകും. മന സമ്മര്‍ദം വര്‍ധിക്കും. പല കാര്യങ്ങളിലും ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ ആലോചനയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ശത്ര്!ഷല്യം വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ ഈശ്വര ഭജനം ശീലമാക്കണം. തൊഴിലില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാകണമെന്നില്ല.

തൃക്കേട്ട
ആലോചനയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന വര്‍ഷമാണ്. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക വൈഷമ്യങ്ങള്‍ വലിയ പരിധി വരെ കുറയ്ക്കാന്‍ കഴിയും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. യാത്രയും അലച്ചിലും വര്‍ധിക്കും. കുടുംബ സഹായം ലഭ്യമാകും. പ്രതിസന്ധികളില്‍ ജീവിത പങ്കാളിയുടെ കൈത്താങ്ങ് സഹായമാകും. അഭിമാനവും പ്രതാപവും വര്‍ധിക്കും.

മൂലം
പൊതു പ്രവര്‍ത്തകര്‍ക്ക് ജന സമ്മിതി വര്‍ധിക്കും. ഈശ്വര കടാക്ഷത്താല്‍ പല ആഗ്രഹങ്ങളും സാധിക്കപ്പെടും. തൊഴിലില്‍ മാറ്റങ്ങള്‍ അനുകൂലമായി ഭവിക്കും. ആരോഗ്യം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ മികച്ച വിജയത്തിന് അര്‍ഹരാകും. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരുമായി കലഹ സാധ്യത ഉള്ളതിനാല്‍ സമയമന സ്വഭാവം ശീലിക്കണം.

പൂരാടം

പല വിധ പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ലഴിയും. സാമ്പത്തികമായി ഢശവൌ ഇീു്യതെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം, പൊതു പ്രവര്‍ത്തകര്‍ക്ക് അനുകൂല കാലമാണ്. കലാകാരന്മാര്‍ ആദരിക്കപ്പെടും. വിദേശ ജോലിക്കാര്‍ക്ക് അപ്രതീക്ഷിത ലാഭം സിദ്ധിക്കും. കുടുംബാന്തരീക്ഷം തൃപ്തികരമാകും. ഗൃഹ നിര്‍മാണം നടത്തുന്നവര്‍ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും.

ഉത്രാടം
തൊഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്നതായ അനിഷ്ട അനുഭവങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ശത്രുക്കളെ നിഷ്പ്രഭരാക്കുവാന്‍ കഴിയും. അല്പം വിശേഷ ബുദ്ധിയോടെ നീങ്ങിയാല്‍ പല കാര്യങ്ങളും അനുകൂലമാക്കുവാന്‍ കഴിയും. സാമ്പത്തികമായും മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും.

തിരുവോണം
അലസമായ പ്രവര്‍ത്തനത്താല്‍ കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വരും. ഈശ്വരാധീനം ഉള്ളതിനാല്‍ വലിയ പ്രതിസന്ധികള്‍ ഒഴിവാകും. വാക്ക് പാലിക്കാന്‍ പറ്റാത്തതിനാല്‍ മനോ വൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്. തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും ആത്മാര്‍ഥ പരിശ്രമത്താല്‍ കാര്യ സാധ്യം ഉണ്ടാകും. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. കലാപരമായ കഴിവുകള്‍ മൂലം നേട്ടങ്ങള്‍ ഉണ്ടാകും.

അവിട്ടം
പൊതുവില്‍ ആത്മ വിശ്വാസവും ലാഭ അനുഭവങ്ങളും വര്‍ധിക്കും. സാമ്പത്തികഢശവൌ ഇീു്യ ക്ലേശം കുറയും. വായ്പകളും മറ്റും സഹായകരമാകും. മാതാപിതാക്കന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും. അധികാരികള്‍ അനുകൂലരായി പെരുമാറും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.

ചതയം
അനാവശ്യമായ ആകാംക്ഷ മൂലം മന സമ്മര്‍ദം വര്‍ധിക്കും. സന്താനങ്ങളെ ചൊല്ലി ആകുലപ്പെടും. സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സിദ്ധിക്കും. സഹോദരാദി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരും. ആരോഗ്യം തൃപ്തികരമാകും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

പൂരൂരുട്ടാതി
യാത്രയും അധ്വാന ഭാരവും വര്‍ധിക്കാന്‍ ഇടയുണ്ട്. ഗുരൂപദേശം ഗുണകരമായി ഭവിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുഗുണമാകും. തൊഴിലില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ജോലി സ്വഭാവത്തിലോ സ്ഥാനത്തിലോ മാറ്റം ഉണ്ടാകും. വളരെ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും.

ഉതൃട്ടാതി
ഗുണാധിക്യമുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. അധികാരികള്‍ അനുകൂലരാകും. കുടുംബത്തിലും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരം ഉണ്ടാകും. കാര്‍ഷിക ആദായം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല മായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം തൃപ്തികരമാകും.

രേവതി
ജോലിയിലെ ജാഗ്രത ക്കുറവ് മൂലം അനിഷ്ട കരമായ അനുഭവങ്ങള്‍ വരുവാന്‍ ഇടയുണ്ട്. അപകട സാധ്യത ഉള്ളതിനാല്‍ വാഹന യാത്രകളില്‍ ജാഗ്രത പുലര്‍ത്തണം. യാത്രയും അലച്ചിലും വര്‍ധിക്കും. സാമ്പത്തിക ക്ലേശം പരിഹരിക്കാന്‍ സ്ഥായിയായ മാര്‍ഗങ്ങള്‍ തേടും . വിദ്യാര്‍ഥികള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

Categories: ASTROLOGY, Editors' Picks