നിങ്ങളുടെ ഈ ആഴ്ച (2017 ഏപ്രില്‍ 9 മുതല്‍ 15 വരെ)

astro

അശ്വതി
സര്‍ക്കാര്‍ കോടതി കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ സംജാതമാകും. വായ്പ അപേക്ഷയിന്മേല്‍ സൂക്ഷ്മ പരിശോധന വൈകും. സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കും. സാമ്പത്തികമായി അല്പം ക്ലേശ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. മധുര സംഭാഷണത്താല്‍ പലരെയും ആകര്‍ഷിക്കാന്‍ കഴിയും.

ഭരണി
പുതിയ സാമ്പത്തിക മാര്‍ഗങ്ങള്‍ ഉണ്ടാകും. ആനുകൂല്യങ്ങളില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. തൊഴിലില്‍ അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും.വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം പ്രതീക്ഷിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സമ്മര്‍ദം വര്‍ധിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാരം അനുകൂലമാണ്.

കാര്‍ത്തിക
തൊഴിലില്‍ മേലധികാരികളുടെ പ്രീതി ലഭിക്കും. തൊഴിലില്‍ അനുകൂല പരിവര്‍ത്തനങ്ങള്‍ വരാന്‍ ഇടയുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. രൂക്ഷ സംഭാഷണം മൂലം സുഹൃത്തുക്കള്‍ അകലും.

രോഹിണി
ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും. സത്യസന്ധമായ പ്രവൃത്തിയാല്‍ ഏവര്‍ക്കും പ്രിയമുള്ളവരാകും.

മകയിരം
പല ആഗ്രഹങ്ങളും സാധിപ്പിക്കാന്‍ കഴിയുന്ന വാരമാണ്. ഔദ്യോഗിക രംഗത്ത് അഭിനന്ദനങ്ങള്‍ ലഭിക്കും. വ്യവഹാര സംബന്ധിയായ കാര്യങ്ങള്‍ അനുകൂലമാകും. കുടുംബത്തില്‍ സന്തോഷവും ശാന്തിയും നിലനില്‍ക്കും. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കലാകാരന്മാര്‍ക്ക് അംഗീകാരവും അവസരങ്ങളും വര്‍ധിക്കും.

തിരുവാതിര
കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും.കര്‍മരംഗത്ത് പുരോഗതി ഉണ്ടാകും. ധനക്ലേശത്തിനു പരിഹാരം ഉണ്ടാകും. നേതൃ പദവിയും അംഗീകാരവും ലഭിക്കും. പ്രയോജനകരമായ പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബത്തില്‍ ആഹ്ലാദകരമായ സാഹചര്യം ഉണ്ടാകും.കാണുവാന്‍ ആഗ്രഹിച്ച ബന്ധുജനങ്ങളെ കണ്ടുമുട്ടും.

പുണര്‍തം
വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറും. ശുഭാപ്തി വിശ്വാസത്തോടെ പ്രശ്‌നങ്ങളെ സമീപിക്കും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. കടം കൊടുക്കുന്നതും ജാമ്യം നില്‍ക്കുന്നതും ധന നഷ്ടത്തിന് കാരണമാകും. വലിയ പദ്ധതികള്‍ മറ്റൊരു അവസരത്തില്‍ ആകുന്നതാണ് നല്ലത്. പ്രാര്‍ത്ഥനകള്‍ സഫലങ്ങളാകും. തൊഴിലില്‍ ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

പൂയം
തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അനിയന്ത്രിതമായ ചെലവ് മൂലം ആശങ്ക ഉണ്ടാകും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുകൂലമായി പെരുമാറും. പ്രശ്‌നങ്ങളെ സമ ചിത്തതയോടെ സമീപിക്കും. ദാമ്പത്യ സുഖം ഉണ്ടാകും.

ആയില്യം
കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം നിലനില്‍ക്കും. പല സുപ്രധാനകാര്യങ്ങളിലും തീരുമാനം എടുക്കും. ബന്ധുജനങ്ങളുടെ മംഗള കാര്യങ്ങളില്‍ സംബന്ധിക്കും. ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഠിന പരിശ്രമം ആവശ്യമായി വരും. ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കും.

മകം
വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയവും ഉപരി പഠനവും സാധ്യമാകും. കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം ഉണ്ടാകും. ഭാവിയെ കരുതി ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ പണം മുടക്കും. കാര്യസാധ്യത്തിനായി വിട്ടുവീഴ്ചകള്‍ക്ക് തയാറാകും. ജീവിത പങ്കാളിയുടെ അഭിപ്രായങ്ങള്‍ മാനിക്കും.

പൂരം
മനസ്സ് സന്തോഷകരമാകും. പല കാര്യങ്ങളിലും അനുകൂല തീരുമാനങ്ങള്‍ വന്നുചേരും. ആരോഗ്യ പരമായി ചെറിയ വ്യാധികള്‍ക്ക് സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ പെരുമാറ്റം ആശ്വാസം പകരും. വാഹന ഉപയോഗം നിയന്ത്രിക്കണം. ചെലവ് നിയന്ത്രിക്കാന്‍ പാടുപെടും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശാസ്താവിനു നെയ് അഭിഷേകം.

ഉത്രം
പ്രവര്‍ത്തന മണ്ഡലത്തില്‍ അംഗീകാരം വര്‍ധിക്കും. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് അല്പം പരിഹാരം പ്രതീക്ഷിക്കാവുന്ന വാരമാണ്. ദാമ്പത്യ ഐക്യം ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് മത്സര വിജയം ഉണ്ടാകും. ആത്മ വിശ്വാസം വര്‍ധിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനലാഭം പ്രതീക്ഷിക്കാം. കര്‍മരംഗത്ത് അലസത ബാധിക്കാതെ ശ്രദ്ധിക്കണം.

അത്തം
സഹോദര സഹായം ആശ്വാകരമാകും. പ്രതിസന്ധികളെ പ്രായോഗികമായി സമീപിക്കുവാന്‍ കഴിയണം. ഭൂമി ക്രയവിക്രയങ്ങളില്‍ അനുകൂലാവസ്ഥ ഉണ്ടാകും. സന്താന സുഖം ലഭിക്കും. ആഹ്ലാദ കരമായി സമയം ചിലവിടാന്‍ കഴിയും. പഥ്യം പാലിക്കാത്തതിനാല്‍ ആരോഗ്യ ക്ലേശങ്ങള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്.

ചിത്തിര
ക്‌ഷോഭം കൊണ്ടുള്ള രോഗങ്ങളും മനസിന്റെ നിയന്ത്രണ കുറവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും. സന്താന ദുരിതങ്ങള്‍ ഏറിയിരിക്കും. സാമ്പത്തിക നില ഭാവിയിലേക്കുള്ള വാഗ്ദാനമായി പ്രതീക്ഷയര്‍പ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് വിജയം. ഗൃഹസുഖമുണ്ടാകും. കര്‍മ്മ രംഗത്ത് വളര്‍ച്ച.

ചോതി
ആരോഗ്യം, സ്വസ്ഥത, ശ്രേയസ്, യശസ്, കര്‍മ്മജയം, ഇതെല്ലാമുണ്ടെങ്കിലും സന്താനാരിഷ്ടതകള്‍ പ്രശ്‌നമുണ്ടാകും .ഗൃഹസുഖം കുറയും, എന്നാല്‍ ഗൃഹാരംഭശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാവുന്നതാണ്. വിഘ്‌നങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാനാകും.

വിശാഖം
ഈ ആഴ്ചപൊതുവെ പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പല പ്രയാസങ്ങളും ഉണ്ടാകാം. കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ധനനാശവും ഗൃഹക്ഷയവും വന്നുചേരും. മാനസിക ക്ലേശങ്ങള്‍ കൂടുതലായേക്കും. കൂടുതലായി ശ്രദ്ധയും ജാഗ്രതയും ഏതു കാര്യത്തിലും വച്ചുപുലര്‍ത്തുക.

അനിഴം
അവിചാരിതമായ പലവിധ നേട്ടങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. യാത്രകളിലൂടെ ഗുണം ലഭിക്കും. പുതുതായി ഗൃഹനിര്‍മ്മാം ആരംഭിക്കും. സുഹൃദ്ജനസഹായമം ലഭിക്കും. വിഷ്ണുക്ഷേത്രത്തില്‍ ലക്ഷ്മീനാരായണപൂജ നടത്തുന്നത് ഉത്തമം.

തൃക്കേട്ട
മനസ്സില്‍ ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പിലാകും. സ്വപ്രയത്‌നംകൊണ്ട് പലവിധ നേട്ടങ്ങള്‍ കൈവരിക്കും. പുതുതായി വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ കഴിയുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള ചില മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ പോകുന്നു.

മൂലം
അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രവര്‍ത്തനരംഗത്ത് പലവിധ പ്രതിസന്ധി കള്‍ ഉണ്ടായേക്കാം. ഏതുകാര്യവും നന്നായി ശ്രദ്ധിച്ചു ചെയ്യുക. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക.

പൂരാടം
ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക. നൂതനസംരംഭങ്ങള്‍ തുടങ്ങുന്നതിന് സമയം അനുകൂലമല്ല. അപ്രതീക്ഷിതമായി കാര്യതടസ്സവും ധനനഷ്ടങ്ങളും ഉണ്ടാകാം. സ്വയംതൊഴില്‍ ചെയ്യുന്നവരും കാര്‍ഷികവൃത്തി ചെയ്യുന്നവരും ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടമുണ്ടാക്കാവുന്ന സമയമാണ്.

ഉത്രാടം
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും സാധിക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അത് ആരംഭിക്കാന്‍ കഴിയും. നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. ഏതു കാര്യത്തിലും അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും.

തിരുവോണം
ഗുണദോഷസമ്മിശ്രമായ അവസ്ഥ അനുഭവപ്പെടും. പ്രവര്‍ത്തനരംഗത്ത് ഉദ്ദേശിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയും. അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തികമായി ചില നേട്ടങ്ങള്‍ വരുന്നതാണ്. എന്നാല്‍ അവിചാരിതമായ പാഴ്‌ചെലവുകള്‍ ഉണ്ടാകുന്നതിനിടയുള്ളതിനാല്‍ പൊതുവെ ശ്രദ്ധിക്കുക.

അവിട്ടം
നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും. പ്രവര്‍ത്തനസമയം അഭിവൃദ്ധിപ്രാപിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. സ്വപ്രയത്‌നത്താല്‍ സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമാകുന്നതാണ്.

ചതയം
തൊഴില്‍പരമായി ഉയര്‍ച്ച കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരുന്നതാണ്. വിഷ്ണുക്ഷേത്രത്തില്‍ ഒരു ലക്ഷ്മീനാരായണപൂജ നടത്തുന്നത് ഉത്തമം

പൂരൂരുട്ടാതി
അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം. ഉദ്ദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങളൊന്നും നീങ്ങുന്നതല്ല. മനഃപ്രയാസം വര്‍ദ്ധിച്ചുവരും. തൊഴില്‍രംഗത്ത് പല വിഷമതകളും ഉണ്ടാകാം. തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും ഉണ്ടാകാവുന്നതായി കാണുന്നു

ഉത്രട്ടാതി
പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൊതുവെ ഗുണദോഷസമ്മിശ്രത ഫലം. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭ ങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക. ആരോഗ്യപരമായി ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.

രേവതി
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കമിടും. ഗൃഹ വാഹനാദികള്‍ കൈവശം വന്നുചേരും.

Categories: ASTROLOGY