നിങ്ങളുടെ ഈ ആഴ്ച എങ്ങനെ..?

astrology

അശ്വതി

സ്ഥാനമാനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. വാഹനങ്ങളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ പഠനകാര്യത്തിലുള്ള വേവലാതിക്കു കുറവുണ്ടാകും. കര്‍മരംഗത്തു കൂടുതല്‍ ശ്രദ്ധിക്കും. വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. കുടുംബജീവിതത്തിലുള്ള അസ്വാരസ്യങ്ങള്‍ നീങ്ങും. കിട്ടാക്കടങ്ങള്‍ തിരിച്ചുകിട്ടും. വേണ്ടപ്പെട്ടവരുമായി അഭിപ്രായഭിന്നതയ്ക്കു സാധ്യതയുണ്ട്. വിവാഹാന്വേഷകര്‍ക്ക് ആലോചനകള്‍ ഉറപ്പിക്കാന്‍ കഴിയും.

ഭരണി
ശാരീരികമായ അലട്ടലുകള്‍ക്കു സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ തൊഴില്‍, വിവാഹം എന്നീ കാര്യങ്ങളില്‍ ഗുണകരമായ അനുഭവങ്ങളുണ്ടാവും. കലഹപ്രവണത കൂടുതലാവും. നിര്‍മാണ മേഖലയിലുള്ളവര്‍ക്കു കാലം ഗുണപ്രദമാണ്. എടുത്ത തീരുമാനങ്ങള്‍ ഉചിതമെന്നു ബോധ്യമാവും. വിദ്യാര്‍ഥികള്‍ക്കു പഠനരംഗത്ത് ഉല്‍സാഹം വര്‍ധിക്കും. വീട്ടുകാരില്‍നിന്നു നല്ല ചില അനുഭവങ്ങള്‍ ഉണ്ടാവും.

കാര്‍ത്തിക
കലാപരമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാവും. ദമ്പതികള്‍ പരസ്പരം മനസ്സിലാക്കി പെരുമാറും. സ്ത്രീജനങ്ങള്‍ മുഖേന ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പുതിയ ചില വസ്തുക്കളുടെ ലഭ്യതയ്ക്കു സാധ്യതയുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ക്കു സാധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് ഉത്തരവാദിത്തബോധം വര്‍ധിക്കും. പഠനകാര്യങ്ങള്‍ ത്വരിതഗതിയിലാവും.

രോഹിണി
ജീവിതശൈലിയില്‍ ചില ചിട്ടകള്‍ വരുത്തും. വിദ്യാഭ്യാസ കാര്യങ്ങള്‍ തികച്ചും അനുകൂലമാവും. മാതാവില്‍നിന്നു പ്രത്യേക പരിഗണന ലഭിക്കും. ചര്‍ച്ചകള്‍ വിജയപ്രദമാവും. ദുഃശീലങ്ങള്‍ വര്‍ധിക്കാതെ നോക്കണം. പല കാര്യങ്ങളിലും പ്രലോഭനങ്ങള്‍ വര്‍ധിക്കും. വിദേശത്തുള്ളവര്‍ക്കു കാലം ഗുണകരമാണ്.സാമ്പത്തികമായും വിദ്യാപരമായും മേന്മയുണ്ടാവും.

മകയിരം
ചെലവുകള്‍ വര്‍ധിക്കും. ദൈവികമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്കു ഗുണപരമായ മാറ്റം പ്രതീക്ഷിക്കാം. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. പരിശ്രമശീലം കുറയാനിടയുണ്ട്. വാക്കുകള്‍ മറ്റുള്ളവര്‍ക്കു വിഷമകരമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. സഹോദരങ്ങള്‍ക്കു ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യും. കാര്യസാധ്യത്തിനായി എളുപ്പവഴികള്‍ തിരഞ്ഞെടുക്കും. കൃഷി ലാഭകരമാവും.

തിരുവാതിര
വസ്തുസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. ഒത്തുതീര്‍പ്പിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. സന്താനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടും. തൊഴില്‍, വിവാഹം എന്നീ കാര്യങ്ങളില്‍ അനുകൂലമായ അവസ്ഥ ഉണ്ടാവും. പൊതുപ്രവര്‍ത്തനരംഗത്ത് അല്‍പം ശ്രദ്ധിക്കണം. തൊഴില്‍പരമായ തടസ്സങ്ങള്‍ കുറയും. ചില പ്രത്യേക ലക്ഷ്യത്തിനായി പരിശ്രമിക്കും.

പുണര്‍തം
വ്യാപാരികള്‍ പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധക്കുറവു കാണിക്കും. സുഹൃത്തുക്കള്‍ക്കിടയിലുള്ള തെറ്റിധാരണകള്‍ നീങ്ങും. സാമ്പത്തികമായി ചില പ്രയാസങ്ങളനുഭവപ്പെടും. വീട്ടിലേക്കു പുതിയ ചില വസ്തുക്കള്‍ വാങ്ങും. കര്‍മരംഗത്തു സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാവും. വിദേശസംബന്ധമായ കാര്യങ്ങള്‍ക്കു തടസ്സങ്ങളനുഭവപ്പെടും. മാതാപിതാക്കളില്‍നിന്നു നിര്‍ബന്ധങ്ങള്‍ വര്‍ധിക്കും.

പൂയം
മുന്‍കോപം, എടുത്തുചാട്ടം എന്നിവ നിയന്ത്രിക്കണം. വാഹനരംഗത്തുള്ളവര്‍ക്കു കാലം ഗുണകരമാണ്. ജീവിതപങ്കാളിയില്‍നിന്നു ഗുണാനുഭവങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസം മെച്ചപ്പെടും. വ്യക്തിപരമായ കാര്യങ്ങള്‍ക്കു തടസ്സങ്ങളുണ്ടാകുമെങ്കിലും അതിനെ മറികടന്നു വിജയം നേടാനാവും. വേണ്ടപ്പെട്ടവരുടെ മംഗളകര്‍മങ്ങളില്‍ പങ്കാളിയാവും. വസ്തുക്കള്‍ വാങ്ങാനും മുതല്‍മുടക്കുകള്‍ നടത്താനും കാലം അനുകൂലമാണ്.

ആയില്യം
പ്രതീക്ഷകള്‍ സഫലീകരിക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവരും. വിരോധികള്‍ വര്‍ധിക്കാതെ നോക്കണം. വിദ്യാഭ്യാസകാര്യങ്ങള്‍ മെച്ചപ്പെടും. മാതുലസ്ഥാനീയരില്‍നിന്നു ഗുണം വര്‍ധിക്കും. ഉത്തരവാദിത്തബോധം, പരിശ്രമശീലം എന്നിവ കുറയും. തൊഴില്‍രംഗത്തു സ്ഥാനപ്രാപ്തിക്കും അധികാര സ്വാതന്ത്ര്യത്തിനും സാധ്യതയുണ്ട്. വ്യക്തിപരമായി പല കാര്യങ്ങളും നേടാനാവും. അഗ്‌നി, ആയുധം, വാഹനം എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

മകം
വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. സുഹൃദ്ബന്ധങ്ങളില്‍നിന്നു ചില നല്ല അനുഭവങ്ങള്‍ ഉണ്ടാവും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതു ഗുണകരമാവും. സഹോദരന്മാര്‍ക്കു ശുഭകരമായ കാര്യങ്ങള്‍ ചെയ്യും. നാല്‍ക്കാലികളെ വളര്‍ത്തുന്നതു നല്ലതാണ്. നല്ല ചില വിവാഹകാര്യങ്ങള്‍ ഒത്തുവരും. ഓര്‍മിച്ചു പ്രവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍വിട്ടുപോകാനിടയുണ്ട്. ആഘോഷങ്ങളില്‍ പങ്കാളിയാവും.

പൂരം
ഉത്തരവാദിത്തങ്ങളില്‍ ചിലതു വിട്ടുപോവാനിടയുണ്ട്. മറ്റുള്ളവരില്‍നിന്നു ധനസഹായം ലഭിക്കും. പുതിയ ചില പദ്ധതികള്‍ക്കായി ഇറങ്ങിത്തിരിക്കും. വാഹനസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. ഗൃഹനിര്‍മാണം പുരോഗമിക്കും. സുഹൃത്തുക്കളില്‍നിന്നു സന്തോഷകരമായ അനുഭവങ്ങള്‍ ലഭിക്കും. വിദ്യാവിജയം ഉണ്ടാവും.

ഉത്രം
സല്‍ക്കര്‍മങ്ങളില്‍ ധാരാളമായി ഏര്‍പ്പെടും. ദൈവാനുകൂല്യത്താല്‍ പല കാര്യങ്ങളും കുഴപ്പമില്ലാതെ മുന്നോട്ടു പോകും. വീടുവിട്ടു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവും. തൊഴില്‍രംഗത്തു ചില മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. . പുതിയ വസ്ത്രം, ആഭരണം എന്നിവയ്ക്കു യോഗമുണ്ട്. വിരുന്നുസല്‍ക്കാരങ്ങളിലേര്‍പ്പെടും. ചെയ്യുന്ന കാര്യങ്ങളില്‍ അസംതൃപ്തി തോന്നും. പരീക്ഷണ നിരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. അര്‍ഹതപ്പെട്ട ചില കാര്യങ്ങള്‍ക്കു കഠിനമായി പരിശ്രമിക്കേണ്ടിവരും.

അത്തം
സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥ കൈവരും. കുടുംബത്തില്‍ സമാധാനം നിലനില്‍!ക്കും. ആരോഗ്യം മെച്ചപ്പെടും. കര്‍മരംഗത്തു സ്വസ്ഥത ഉണ്ടാകും. പരിശ്രമം കുറയ്ക്കരുത്. കുടുംബപുരോഗതി, ഉപകരണപുഷ്ടി, വിദ്യാവിജയം എന്നിവ കൈവരും. പൊതുരംഗത്തു നല്ല ചില സാധ്യതകള്‍ കൈവരും. ക്ഷിതാക്കളില്‍നിന്നു സഹകരണം വര്‍ധിക്കും. അലസത ഒഴിവാക്കണം.

ചിത്തിര
മാതാപിതാക്കളുടെ സന്തോഷം മുന്‍നിര്‍ത്തി പെരുമാറും. കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തില്‍ തൊഴിലില്‍ ക്രമീകരണങ്ങള്‍ നടത്തും. വിവാദസാധ്യതയുള്ള കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം.ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്ന കാലമാണ്. തൊഴില്‍ രംഗത്തു കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഗുണകരമാവും. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഫലം ലഭിക്കണമെന്നില്ല. കുടുംബപുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവും.

ചോതി
ഭാഗ്യപരീക്ഷണങ്ങള്‍ക്കു കാലം അനുകൂലമാണ്. വാഹനസംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു കാലം ഗുണകരമാണ്. ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ കഴിയും. ചില ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെവരും. ആത്മവിശ്വാസം വര്‍ധിക്കും. മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ആശങ്ക തോന്നും. സുഹൃത്തുക്കളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. കര്‍മരംഗത്തുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതികളില്‍ ചേരാന്‍ ശ്രമിക്കും.

വിശാഖം
മുതിര്‍ന്നവര്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യും. കര്‍മപരമായി നല്ല സാധ്യതകള്‍ കൈവരുന്ന കാലമാണ്. മാനസികമായുള്ള പ്രയാസങ്ങള്‍ക്കു കുറവുണ്ടാകും. അഭിപ്രായഭിന്നത വര്‍ധിക്കാതെ നോക്കണം. മാനസികമായി സ്ഥിരത കൈവരും. വിരോധികളുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിക്കണം. ഗുരുജനങ്ങളില്‍നിന്നു പ്രീതി കൈപ്പറ്റാനാവും. പാരമ്പര്യമായുള്ള കാര്യങ്ങളിലേര്‍പ്പെടും. നിര്‍ത്തിവച്ചിരുന്ന ഗൃഹനിര്‍മാണം പുനരാരംഭിക്കാന്‍ കഴിയും.

അനിഴം
ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഠിനമായി പ്രയത്‌നിക്കും. പുതിയ വീടിനായി ശ്രമിക്കുന്നവര്‍ക്കു സാഹചര്യങ്ങള്‍ ഒത്തുവരും. ആരോഗ്യം മെച്ചപ്പെടും. തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും.മാതാപിതാക്കളില്‍നിന്നു സഹകരണം വര്‍ധിക്കും. പുതിയ ചില സൗഹൃദങ്ങള്‍ ഉടലെടുക്കും. വസ്തുസംബന്ധമായ കാര്യങ്ങള്‍ക്കു കാലതാമസം ഉണ്ടാവും. ഉപാസനാദികാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സാമ്പത്തികകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

തൃക്കേട്ട
സന്താനങ്ങള്‍ക്കു തൊഴില്‍, വിവാഹം എന്നിവയ്ക്കു യോഗമുണ്ട്. സഹകരണ മനോഭാവം വര്‍ധിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. ജീവിതപങ്കാളിയെ തൊഴില്‍സ്ഥലത്തേക്കു കൊണ്ടുപോവാന്‍ കഴിയും. മുതിര്‍ന്നവര്‍ക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്യും. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവും. തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാവും. സാമൂഹികരംഗത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കും.

മൂലം
പൊതുവെ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ക്കു സാധ്യതയുണ്ട്. അപകടങ്ങളില്‍നിന്ന് അദ്ഭുതകരമായി രക്ഷനേടും. വിവാദവിഷയങ്ങളില്‍നിന്നും സ്വമേധയാ ഒഴിഞ്ഞുമാറും. കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. മാതാപിതാക്കളില്‍നിന്നു ഗുണം ലഭിക്കും. വസ്തുസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. പൊതുവെ ശ്രമിക്കുന്ന കാര്യങ്ങള്‍ക്കു നല്ല സൂചനകള്‍ ലഭിക്കും.

പൂരാടം
സൗഹൃദങ്ങള്‍ വര്‍ധിക്കും. കലാകായികരംഗത്തു തടസ്സങ്ങളനുഭവപ്പെടും. കുടുംബപരിപാലനം സുഗമമാവും. അകല്‍ച്ചയിലുള്ളവരുമായി ഒന്നിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ തുടങ്ങിവയ്ക്കാന്‍ അനുകൂല കാലമാണ്. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാവും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിക്കും. വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവും. മുതിര്‍ന്നവരുമായി അഭിപ്രായഭിന്നതയ്ക്കു സാധ്യതയുണ്ട്.

ഉത്രാടം
ജീവിതപങ്കാളിയില്‍നിന്നു പരിഭവങ്ങള്‍ വര്‍ധിക്കും. തൊഴില്‍രംഗം ചടുലമാവും. വിവാഹകാര്യങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ വന്നുചേരും. പുതിയ വീടിനായി ശ്രമിക്കും. മാതാവില്‍നിന്നോ മാതൃകുടുംബത്തില്‍നിന്നോ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. ബന്ധുക്കളെ കാണാനാവും. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങള്‍ യഥാസമയം നടത്താനാവും. വിദേശയാത്രയ്ക്കു ശ്രമിക്കും. ചില സ്ഥാനമാനങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. സ്വാര്‍ഥത വര്‍ധിക്കും. കര്‍മരംഗത്തു സ്ഥാനക്കയറ്റം കിട്ടും.

തിരുവോണം
ഉത്തരവാദിത്തബോധം കുറയാനിടയുണ്ട്. ജീവിതപങ്കാളിയുമായി യാത്രകള്‍ ചെയ്യും. ആരോഗ്യം തൃപ്തികരമാവും. അനാവശ്യമായ ചിന്താഗതികള്‍ ഒഴിവാക്കണം. കര്‍മരംഗം ചടുലമാവും.ബന്ധുജനങ്ങളുമായി ഒത്തുചേരും. ദാമ്പത്യജീവിതം സുഖപ്രദമാവും. കര്‍മരംഗത്തു സ്വസ്ഥതയും സമാധാനവും ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം. പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നതാവും നല്ലത്. ആരോഗ്യപരമായി ശ്രദ്ധിക്കണം. മാതാപിതാക്കളോട് അസ്വാരസ്യങ്ങള്‍ വര്‍ധിക്കും. ദേവാലയ ദര്‍ശനത്തിനു യോഗമുണ്ട്. ഉപകരണപുഷ്ടി നേടും.

അവിട്ടം
ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കുറയാനിടയുണ്ട്. സൗഹൃദങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവും. ഭാഗ്യം എപ്പോഴും തുണയ്ക്കും.
സന്താനങ്ങളുടെ കാര്യത്തില്‍ സംതൃപ്തി കൈവരും. വിദ്യാര്‍ഥികള്‍ക്ക് ഉല്‍സാഹം വര്‍ധിക്കും. അന്യരുടെ കാര്യങ്ങളില്‍ അധികമായി ഇടപെടും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാവും. കുറെ കാലങ്ങള്‍ക്കുശേഷം വേണ്ടപ്പെട്ട ചിലരെ കണ്ടുമുട്ടും.

തയം
കലാപ്രവര്‍ത്തകര്‍ക്കു ശോഭിക്കാന്‍ കഴിയുന്ന കാലമാണ്. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ ഉറപ്പിക്കാനാവും. വിദ്യാഭ്യാസ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. യാത്രകള്‍ വേണ്ടത്ര ഫലം ചെയ്യണമെന്നില്ല. ഉപാസനാദി കാര്യങ്ങളില്‍ താല്‍പര്യം കുറയാതെ നോക്കണം. പുതിയ തൊഴിലിനു ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. ആഘോഷങ്ങള്‍ വര്‍ധിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാകാതെ നോക്കണം. സാമ്പത്തിക ഗുണത്തിനുവേണ്ടി ശ്രമിക്കാവുന്നതാണ്.

പൂരുരുട്ടാതി
പുതിയ വസ്ത്രം, ആഭരണം, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്കു യോഗമുണ്ട്. വീട്ടില്‍ ചില ആഘോഷങ്ങള്‍ക്കു സാധ്യതയുണ്ട്. വിരോധികള്‍ വര്‍ധിക്കാതെ നോക്കണം. സന്താനങ്ങളുടെ ഉപരിപഠനകാര്യങ്ങള്‍ ശരിയാവും. വാഹനസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഗുണകരമാവും. ആവശ്യത്തിലേറെ അധ്വാനിക്കേണ്ടിവരും. ദൈവിക കാര്യങ്ങളില്‍ താല്‍പര്യം കുറയും.

ഉത്രട്ടാതി
കലാകായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദേശസംബന്ധമായ കാര്യങ്ങള്‍ക്കു തടസ്സങ്ങളനുഭവപ്പെടും. രോഗികള്‍ക്കു ചികില്‍സ ഫലിക്കും.സുഹൃത്തുക്കള്‍ മുഖേന ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. കൃഷി ലാഭകരമാവും. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവസരം ഉണ്ടാവും. മുതിര്‍ന്നവര്‍ക്ക് ഉപകാരപ്രദമായ ചില കാര്യങ്ങള്‍ ചെയ്യും. വേണ്ടപ്പെട്ടവര്‍ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും കൊടുക്കും.

രേവതി
സന്താനങ്ങളുടെ സ്വഭാവത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തണം. നിര്‍മാണകാര്യങ്ങള്‍ക്കു തടസ്സങ്ങള്‍ വര്‍ധിക്കും.ബന്ധുക്കളുമായുള്ള സമ്പര്‍ക്കം ശക്തിപ്പെടും. പ്രണയകാര്യങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ നീങ്ങും. മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. വിദേശത്തുനിന്നു ധനലാഭത്തിനു യോഗമുണ്ട്. കര്‍മമേഖലകളില്‍ വര്‍ധിച്ച ആവേശവും ഉല്‍സാഹവും കാണിക്കും. ശുഭചിന്തകള്‍ വര്‍ധിക്കും.

Categories: ASTROLOGY, Editors' Picks