നിങ്ങളുടെ ഈ ആഴ്ച എങ്ങനെ (ജൂലൈ 2 മുതല്‍ ജൂലൈ 8 വരെ)

astroഅശ്വതി
ആഗ്രഹ സാധ്യത്തിനു വേണ്ടി അമിത പരിശ്രമം ചെയ്യും. പല കാര്യങ്ങളിലും സഹായകരമായ സാഹചര്യങ്ങള്‍ക്ക് ഭംഗം വരാം. നീര്‍ദോഷ സംബന്ധിയായോ ഉദര സംബന്ധിയായോ ഉള്ള വ്യാധികളെ കരുതണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. കുടുംബ സുഖം നിലനില്‍ക്കും. വാരാന്ത്യത്തില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

ഭരണി
മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തൊഴിലില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയുണ്ട്. അര്‍ഹതയുള്ള സ്ഥാനമാനങ്ങള്‍ അനുഭവത്തില്‍ വരും. കുടുംബപരമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും.

കാര്‍ത്തിക
തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ദൂരയാത്ര വേണ്ടിവന്നേക്കാം. ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ അനുകൂലമായി പെരുമാറണം എന്നില്ല. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടാന്‍ ഇടയുണ്ട്. മേലധികാരികള്‍ അനുകൂലരാകും. കാര്‍ഷിക മേഖലയില്‍ ലാഭം വര്‍ധിക്കും. അകാരണമായി മനസ്സ് വ്യാകുലപ്പെടാന്‍ ഇടയുണ്ട്. അന്തിമ കാര്യവിജയം ഉണ്ടാകും.

രോഹിണി
കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കലാകാരന്മാര്‍ക്ക് അംഗീകാരം വര്‍ധിക്കും. പ്രധാന തീരുമാനങ്ങള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റുന്നത് ഉത്തമം. തൊഴിലില്‍ അധ്വാനഭാരം വര്‍ധിക്കാന്‍ ഇടയുണ്ട്. വാരം അനുകൂലമല്ലെന്ന ബോധ്യത്തില്‍ ഈശ്വര ഭജനം നടത്തണം. വാഹനം, വൈദ്യുതി മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

മകയിരം
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. നഷ്ടമായെന്നു കരുതിയ ധനം തിരികെ ലഭിക്കും. വിദേശ ജോലിക്കാര്‍ക്ക് ഉണ്ടായിരുന്ന തൊഴില്‍ ക്ലേശത്തിന് അല്പം പരിഹാരം ലഭിക്കും. വാഹന ഉപയോഗം ശ്രദ്ധയോടെ ആകണം. മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും മറ്റും വിജയം പ്രതീക്ഷിക്കാം.

തിരുവാതിര
സ്വയം തൊഴില്‍ സംരംഭങ്ങള്‍ വിജയകരമാകും. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. തൊഴിലിനോടു ചേര്‍ന്ന് പുതിയ വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും. വാഹനലാഭം പ്രതീക്ഷിക്കാം. അശ്രദ്ധ മൂലം സാമ്പത്തിക നഷ്ടം വരാതെ നോക്കണം. വിദ്യാര്‍ഥികള്‍ക്ക് കാലം അനുകൂലം. അപേക്ഷകള്‍ പരിഗണിക്കപ്പെടും.

പുണര്‍തം
വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറും. സംസാരം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. ജീവിത പങ്കാളിയുടെ അഭിപ്രായം മാനിക്കുന്നത് ഗുണകരമാകും. പണം കൈകാര്യം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ധന നഷ്ടം വരാതെ നോക്കണം. ഗൃഹ നിര്‍മാണ കാര്യങ്ങള്‍ക്ക് സാഹചര്യം അനുകൂലമായി വരും.

പൂയം
ആഗ്രഹങ്ങള്‍ ബുദ്ധിമുട്ടു കൂടാതെ സഫലീകരിക്കുവാന്‍ കഴിയും. ഗൃഹോപകരണങ്ങള്‍ക്കോ വാഹനത്തിനോ അറ്റകുറ്റപ്പണികള്‍ വേണ്ടി വന്നേക്കാം. രോഗികള്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കുക. കുടുംബാന്തരീക്ഷം സുഖപ്രദമാകും. സന്താനങ്ങള്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

ആയില്യം
മത്സരങ്ങളിലും പരീക്ഷകളിലും വിജയം പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ക്ക് സാധ്യത. ചിലവുകള്‍ പ്രതീക്ഷിക്കുന്നതിലും അധികമായെന്നു വരാം. പുതിയ സംരംഭങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം തേടും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുവാന്‍ അവസരം ലഭിക്കും.

മകം
സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച വ്യക്തികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. തൊഴിലില്‍ അനുകൂലമായ സ്ഥാനമാറ്റം പ്രതീക്ഷിക്കാം. സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും അനുയോജ്യമായ പോംവഴികള്‍ ലഭ്യമാകും. നിസ്സാര കാര്യങ്ങളെ ചൊല്ലി മനോവിഷമം ഉണ്ടായെന് വരാം.

പൂരം
പ്രായോഗിക ബുദ്ധിയോടെ പെരുമാറുന്നതിലൂടെ പല കാര്യങ്ങളും സാധ്യമാകും. സഹോദരന്മാരും ബന്ധുജനങ്ങളും സഹായം നല്‍കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ മാറും. ഭൂമിഗൃഹ സംബന്ധമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും. ദാമ്പത്യപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ വരാം.

ഉത്രം
പ്രതിസന്ധികള്‍ക്ക് യോജ്യമായ പരിഹാരം വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. ആലോചനയില്ലാതെ ധനം നിക്ഷേപിക്കുന്നത് നഷ്ടം ഉണ്ടാക്കും. തൊഴില്‍ ക്ലേശം അല്പം കുറയാന്‍ ഇടയുണ്ട്. വിശ്വസ്തരായ സഹായികളെ ലഭിക്കുന്നത് ആശ്വാസകരമാകും.

അത്തം
ഏത് കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചെലവ് നേരിടും. നിലവിലുള്ള ശാരീരിക അസുഖങ്ങള്‍ മൂര്‍ഛിക്കും. ദാമ്പത്യ ജിവിതം അസംതൃപ്തമായിരിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സംസാരത്തില്‍ നയന്ത്രണം പാലിക്കുക.

ചിത്തിര
മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഏറെനാളുകളായി കാണാതിരുന്ന ബന്ധുമിത്രാദികളെ കണ്ടുമുട്ടും. കൃഷിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ചോതി
മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ശത്രുക്കള്‍ വൃഥാ അപവാദങ്ങള്‍ പറഞ്ഞുപരത്തും. സ്വജനങ്ങള്‍ സൗഹൃദം പുലര്‍ത്തും. ഐ.റ്റി.ഐ മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

വിശാഖം
മനസിനു സന്തോഷവും സമാധാനവും ലഭിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

അനിഴം
സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. സംഗീതം, നാടകം എന്നീമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം.

കേട്ട
മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഉദ്ദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. കര്‍മ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു തടസം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

മൂലം
ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും.

പൂരാടം
സന്താനങ്ങള്‍ മുഖേന മനസന്തോഷം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷകള്‍ പൂവണിയും. വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.

ഉത്രാടം
ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും . സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

തിരുവോണം
പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. കുടുംബ പരമായി കുടുതല്‍ ഉത്തര വാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും.

അവിട്ടം
മനസിന് സന്തോഷം തരുന്ന സന്ദശങ്ങള്‍ ലഭിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഏതു കാര്യത്തിനും പ്രതീക്ഷിക്കുന്നതിലും അധികം ചെലവ് നേരിടും.

ചതയം
മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും യാത്രാവേളയില്‍ വിലപ്പെട്ടരേഖകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

പൂരുട്ടാതി
പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിരുദ്ധശക്തികളുടെ പ്രവര്‍ത്തനം അല്പം ഉപദ്രവം ഉണ്ടാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിട വരും.വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രട്ടാതി
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. വിക്ഷ്ണു ക്ഷേത്ര ദര്‍ശനം, തുളസിപ്പൂവ് കൊണ്ട് അര്‍ച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.

രേവതി
പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മനസന്തോഷത്തിന് സാദ്ധ്യത. ശനിയാഴ്ചദിവസം ശാസ്താക്ഷേത്ര ദര്‍ശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു.

Categories: ASTROLOGY, Editors' Picks