നിങ്ങള്‍ക്ക് ഈ ആഴ്ച എങ്ങനെ..?

astrology-july-30-aug-5

അശ്വതി
പൊതുവെ പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പല പ്രയാസങ്ങളും ഉണ്ടാകാം. കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ധനനാശവും ഗൃഹക്ഷയവും വന്നുചേരും. മാനസിക ക്ലേശങ്ങള്‍ കൂടുതലായേക്കും. കൂടുതലായി ശ്രദ്ധയും ജാഗ്രതയും ഏതു കാര്യത്തിലും വച്ചുപുലര്‍ത്തുക.

ഭരണി
നൂതനസംരംഭങ്ങള്‍ തുടങ്ങുന്നതിന് സമയം അനുകൂലമല്ല. അപ്രതീക്ഷിതമായി കാര്യതടസ്സവും ധനനഷ്ടങ്ങളും ഉണ്ടാകാം. സ്വയംതൊഴില്‍ ചെയ്യുന്നവരും കാര്‍ഷികവൃത്തി ചെയ്യുന്നവരും ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടമുണ്ടാക്കാവുന്ന സമയമാണ്. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക.

കാര്‍ത്തിക
ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും സാധിക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അത് ആരംഭിക്കാന്‍ കഴിയും. നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. ഏതു കാര്യത്തിലും അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. ഗുണദോഷസമ്മിശ്രമായ അവസ്ഥ അനുഭവപ്പെടും.

രോഹിണി
പ്രവര്‍ത്തനരംഗത്ത് ഉദ്ദേശിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയും. അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തികമായി ചില നേട്ടങ്ങള്‍ വരുന്നതാണ്. എന്നാല്‍ അവിചാരിതമായ പാഴ്‌ചെലവുകള്‍ ഉണ്ടാകുന്നതിനിടയുള്ളതിനാല്‍ പൊതുവെ ശ്രദ്ധിക്കുക. അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം.

മകയിരം
സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രവര്‍ത്തനരംഗത്ത് പലവിധ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. ഏതുകാര്യവും നന്നായി ശ്രദ്ധിച്ചു ചെയ്യുക. മനസ്സില്‍ ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പിലാകും. സ്വപ്രയത്‌നംകൊണ്ട് പലവിധ നേട്ടങ്ങള്‍ കൈവരിക്കും. പുതുതായി വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ കഴിയുന്നതാണ്.

തിരുവാതിര
ഒരിക്കലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള ചില മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ പോകുന്നു. കരുതലോടെയിരിക്കുക. അവിചാരിതമായ പലവിധ നേട്ടങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. യാത്രകളിലൂടെ ഗുണം ലഭിക്കും. പുതുതായി ഗൃഹനിര്‍മ്മാം ആരംഭിക്കും. സുഹൃദ്ജനസഹായമം ലഭിക്കും.

പുണര്‍തം
പുതിയ സംരംഭങ്ങള്‍ തുടങ്ങും. സ്വപ്രയത്‌നത്താല്‍ സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമാകുന്നതാണ്. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും. തൊഴില്‍പരമായി ഉയര്‍ച്ച കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. വിഷ്ണുക്ഷേത്രത്തില്‍ ലക്ഷ്മീനാരായണപൂജ നടത്തുന്നത് ഉത്തമം.

പൂയം
തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും ഉണ്ടാകാവുന്നതായി കാണുന്നു. അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം. ഉദ്ദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങളൊന്നും നീങ്ങുന്നതല്ല. മനഃപ്രയാസം വര്‍ദ്ധിച്ചുവരും. തൊഴില്‍രംഗത്ത് പല വിഷമതകളും ഉണ്ടാകാം. പൊതുവെ ഗുണദോഷസമ്മിശ്രത ഫലം.

ആയില്യം
പ്രവര്‍ത്തനരംഗത്ത് അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക. ആരോഗ്യപരമായി ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ശിവന് ക്ഷീരധാര നടത്തുന്നത് ശുഭം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കമിടും. ഗൃഹ വാഹനാദികള്‍ കൈവശം വന്നുചേരും.

മകം
ജോലി സംബന്ധമായി ഏറെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മുഷിയുന്നത് സ്ഥലമാറ്റത്തിലേക്ക് നയിച്ചേക്കും. നിങ്ങളുടെ എതിരാളികള്‍ക്ക് കൂടുതല്‍ കരുത്തു ലഭിക്കുന്ന കാലമാണിത്. ഭാര്യയടക്കമുള്ളവരോടുള്ള ബന്ധം ഈ കാലയളവില്‍ അത്ര സുഖത്തിലായിരിക്കില്ല. പനി, മുറിവ് എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

പൂരം
കഠിനാധ്വാനത്തിന് ഫലം കിട്ടും. സാന്പത്തിമായും ഏറെ മെച്ചമുള്ള സമയമാണ്. മാനസികമായും ശാരീരികമായും മികച്ച ആരോഗ്യമുള്ള സമയമാണ്. യാത്രകള്‍ ലക്ഷ്യം വെയ്ക്കുന്ന ഫലം നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മറ്റുള്ളവരുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന കാലമായിരിക്കും ഇത്.

ഉത്രം
മനസ്സ് ഏറെ അസ്വസ്ഥമായിരിക്കാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ഏറെ തടസ്സങ്ങള്‍ നേരിടും. കുട്ടികളെ കുറിച്ച് ഏറെ ആശങ്കകളുണ്ടാകുന്ന സമയമാണ്. ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുന്‍കോപം പലപ്പോഴും വില്ലനാകും. യാത്രകള്‍ ഹൃദ്യമാകില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട

അത്തം
ഓഫിസിലുള്ളവരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. സ്ഥല കച്ചവടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണം. യാത്രകളിലുടനീളം തടസ്സങ്ങളായിരിക്കും. വീട്ടുകാരുമായുള്ള പരസ്പരധാരണ നഷ്ടപ്പെടും. പല അനിഷ്ടസംഭവങ്ങളുമുണ്ടാകും.

ചിത്തിര
തൊഴില്‍ പരമായി ഏറെ മെച്ചമുള്ള കാലമാണ്. മേല്‍ ഉദ്യോഗസ്ഥരില്‍ പലരും നിങ്ങളെ മനസ്സറിഞ്ഞു സഹായിക്കും. നിങ്ങളെ എതിരാളികളായി കാണുന്നവര്‍ക്ക് ഇത് കഷ്ടകാലമാണ്. പണം ആവശ്യത്തിന് വരികയും ഉപകരിക്കുകയും ചെയ്യും. സന്തോഷം നിറഞ്ഞ ആഴ്ചയായിരിക്കും. യാത്രകള്‍ ഉപകാരപ്രദമാകും.

ചോതി
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആഴ്ചയായിരിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും ഫലം. കടം നല്‍കുകയും വാങ്ങാതിരിക്കുന്നതും നല്ലതാണ്. നാവായിരിക്കും പലപ്പോഴും വില്ലനായി മാറുക. ഏകാഗ്രത ഇല്ലായ്മ, സംശയം, അനാവശ്യ ചിന്തകള്‍, തലവേദന എന്നിവ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

വിശാഖം
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും. ജോലി സ്ഥലത്ത് തികഞ്ഞ അവഗണനയായിരിക്കും. പാഴ്‌ചെലവുകള്‍ കൂടുതലായിരിക്കും. നഷ്ടത്തിന്റെ സമയമായതിനാല്‍ അനാവശ്യ സാന്പത്തിക ഇടപാടുകളില്‍ നിന്നു വിട്ടുനില്‍ക്കുക. കൂടുതല്‍ സമയം ഉറങ്ങാന്‍ ശ്രമിക്കുക. വയറിന് അസുഖമുണ്ടാകാനുള്ള സാധ്യതയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ വേണ്ടി വന്നേക്കും. പക്ഷേ, അതുകൊണ്ട് വിചാരിച്ചത്ര ഗുണമുണ്ടാകാന്‍ സാധ്യതയില്ല

അനിഴം
ഇന്‍ക്രിമെന്റോ പ്രമോഷനോ സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം നല്ല സമയമാണ്. സമൂഹത്തില്‍ കൂടുതല്‍ മാന്യത ലഭിക്കും. ആരോഗ്യകരമായി നല്ല സമയമാണ്. വ്യക്തിപരമായും ജോലി സംബന്ധമായും നടത്തുന്ന എല്ലാ യാത്രകളും മെച്ചങ്ങളുണ്ടാക്കും.ജോലി സ്ഥലത്ത് ശ്രദ്ധപിടിച്ചുപറ്റാനിടയുണ്ട്.

തൃക്കേട്ട
സൂര്യന്റെ അനുഗ്രഹം ഏറെയുള്ള സമയമാണ്. സാന്പത്തികമായി ഏറെ മെച്ചമുള്ള സമയമാണ്. കൂട്ടുകാര്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും മതിപ്പ് വര്‍ദ്ധിക്കും. ആരോഗ്യപരമായി തിരിച്ചടികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. യാത്രകള്‍ സന്തോഷവും സമാധാനവും തരും.

മൂലം
വാഹനസംബന്ധമായ ചില അപകടങ്ങള്‍ മൂലം ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കുന്നത്‌നല്ലതായിരിക്കും. ഔദ്യോഗികരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനുള്ള സമയമാണ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങളും അനുകുല തീരുമാനങ്ങളും പ്രതീക്ഷിക്കാം. സ്ത്രീകള്‍ക്ക് അനുകൂലമായ സമയമാണ്

പൂരാടം
സഹജീവനക്കാരും മേല്‍ ഉദ്യോഗസ്ഥരും നിങ്ങളെ പറ്റി കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും. ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പലതും വ്യാജമായിരിക്കുമെങ്കിലും പ്രതിച്ഛായ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാല്‍മുട്ടിനും സന്ധികളിലും വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. വാതത്തിന്റെ അസുഖമുള്ളവര്‍ക്ക് നല്ല സമയമല്ല.

ഉത്രാടം
ഓഫീസില്‍ ജോലിഭാരം കൂടുതലായിരിക്കും. പലപ്പോഴും താഴെയുള്ളവരുടെ ജോലി കൂടി ചെയ്തുതീര്‍ക്കാന്‍ നിര്‍ബന്ധിതനാകും. ശത്രുക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. നഷ്ടങ്ങളുടെ ആഴ്ചയാണ് കരുതിയിരിക്കുക. ആരോഗ്യപരമായും അത്ര സുഖമുള്ള കാലമല്ല. യാത്ര ചെയ്യുന്‌പോള്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സൂക്ഷിക്കണം

തിരുവോണം

സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഉയര്‍ന്ന ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവര്‍ക്കു ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ധര്‍മഗുണം ഉണ്ടായിരിക്കുമെങ്കിലും പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ തരക്കുറവ് അനുഭവപ്പെടും. വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സമയമായി കാണുന്നു.

അവിട്ടം
ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ബിസിനസുകാര്‍ക്ക് അധികലാഭം ലഭ്യമാകും. സഹോദരങ്ങളുടെ പിണക്കം മാറി വരും. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും. വാക്ചാതുര്യവും അറിവും വര്‍ധിക്കും. വ്യാപാര വ്യവസായ മേഖലകളില്‍ അഭിവൃദ്ധി പ്രതീക്ഷിക്കാം. ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളുടെ നല്ല ഉപദേശം ലഭിക്കും. ധനാഭിവൃദ്ധിക്കും പുത്രലബ്ധിക്കുമുള്ള അവസരമായി കാണുന്നു.

ചതയം

ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. കമ്പനികളിലും മറ്റും ഉന്നത സ്ഥാനവും മികച്ച നേട്ടവും കൈവരിക്കും. ധൈര്യത്തോടെയും സാമര്‍ഥ്യത്തോടെയും എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കും. പ്രവര്‍ത്തനരംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത.

പൂരുരുട്ടാതി

മാതാപിതാക്കളുടെ അഭിപ്രായം എല്ല കാര്യങ്ങളിലും ആരായും. വശ്യതയാര്‍ന്ന സംസാരത്താല്‍ എല്ലാവര്‍ക്കും പ്രിയമുള്ളവരായിരിക്കും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. വാഹനം, വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും. കൈകാലുകള്‍ക്കു വേദന, അപ്രതീക്ഷിതമായി ചെലവുകള്‍ എന്നിവ വരാനിടയുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യുന്നതാണ്.

ഉത്രട്ടാതി
സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. അല്‍പം കടം വരാനുള്ള സന്ദര്‍ഭം കാണുന്നു. കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികള്‍ക്ക് അധികലാഭം ലഭ്യമാകും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്.

രേവതി

ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും. സത്യസന്ധമായ പ്രവൃത്തിയാല്‍ ഏവര്‍ക്കും പ്രിയമുള്ളവരാകും. സത്യസന്ധമായ പ്രവൃത്തിയാല്‍ സുഹൃത്തുക്കള്‍ക്കു പ്രിയങ്കരനാകും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും.

Categories: ASTROLOGY, Editors' Picks