ദുരാത്മാവിനെ സ്വപ്‌നംകണ്ടാല്‍…?

dreams

സ്വപ്‌നംകാണാത്തവരായി ആരുംതന്നെ ഇല്ല. ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ നല്ലതും ചീത്തയുമായ ഒരുപാട്‌സ്വപ്‌നങ്ങള്‍ നാം കാണാറുണ്ട്. നമ്മുടെ ഉപബോധമനസ്സിന്റെ ഉള്ളില്‍ പലപ്പോഴായികടന്നുവന്ന ചിന്തകളാണ് സ്വപ്‌നങ്ങളായി നാം കാണുന്നതെന്നാണ് ശാസ്ത്രീയമായ വിശദീകരണം. എന്നാല്‍ ജ്യോതിഷവിധി പ്രകാരം സ്വപ്നങ്ങള്‍ക്കും നിത്യജീവിതവുമായി ബന്ധമുണ്ട്. വരാനിരിക്കുന്ന നന്മയുടെയോ ആപത്തിന്റെയോ സൂചനകള്‍ സ്വപ്നങ്ങളിലുണ്ടാകുംമെന്ന് പറയപ്പെടുന്നു.

രാജാവ്, പണ്ഡിതന്‍, പെണ്‍കുട്ടികള്‍, പശു, ആന, വെളളിപാത്രങ്ങള്‍, വെളളി ആഭരണങ്ങള്‍, മൃതദേഹം, ദു:ഖാചരണം, പണ്ഡിതന്‍. ചന്ദ്രന്‍, പൂത്തുലഞ്ഞമരം, പൂന്തോട്ടം, ശിവക്ഷേത്രം, വിഗ്രഹങ്ങള്‍, കാള, രഥം, വാഹനങ്ങള്‍, താമര, നൃത്തസംഘം, വെളളവസ്ത്രം, തീര്‍ത്ഥാടനം, കുതിരസവാരി, ശത്രുവിനെ കീഴടക്കല്‍ എന്നിവ സ്വപ്നം കണ്ടാല്‍ ശുഭസൂചനകമാണ്. ചോറ് സ്വപ്നം കാണുന്നത് ദോഷമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍, ചോറും തൈരും ചേര്‍ത്ത് ഭക്ഷിക്കുന്നത് സ്വപ്നം കാണുന്നത് ശുഭസൂചകമത്രേ.

ഇലകൊഴിഞ്ഞ മരം, വരണ്ടുണങ്ങിയ ജലസ്രോതസ്സ്, ദുരാത്മാവ്, ഭീകരരൂപികള്‍, എരിയുന്ന ചിത, എരുമ, മൂങ്ങ, ചുവന്നതോ കറുത്തതോ ആയ വസ്ത്രങ്ങള്‍, ചെളിപുരണ്ട ദേഹം, ഒഴിഞ്ഞ പാത്രവുമായി അലയുന്നത്, കഴുത, ഒട്ടകത്തിന്റെ പുറത്തുളള യാത്ര, നെയ്യോ എണ്ണയോ പാനം ചെയ്യുന്നത് , വിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെടുന്നത് തുടങ്ങിയവ സ്വപ്നത്തില്‍ ദര്‍ശിക്കുന്നത് അശുഭസൂചകമാണ്….

Categories: ASTROLOGY, HIGHLIGHTS