നിങ്ങളുടെ ഈ ആഴ്ച( മാര്‍ച്ച് 12 മുതല്‍ 18 വരെ)

ASTRO

അശ്വതി
ദേഹസുഖം ഉണ്ടാകും. യശസും ശ്രേയസും കാര്യവിജയവും ഉണ്ടാകും. സാമ്പത്തികം മെച്ചപ്പെടുമെങ്കിലും അനുഭവത്തിലേക്ക് ഗുണം കുറവായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതം. ധൈര്യം കുറയും. വാഹനസുഖം, ബുദ്ധി, വിവേകം ഇതിലെല്ലാം പിന്‍നിലയിലായിരിക്കും. ഭാര്യാഭര്‍തൃ ജീവിതത്തിലും തടസങ്ങള്‍ കൂടുതല്‍.

ഭരണി
ശരീരസുഖം, യശസ്, സ്വസ്ഥത, ശ്രേയസ്, കാര്യവിജയം, വിവേകബുദ്ധി, ഓര്‍മശക്തി, മനസുഖം ഇത്യാദി ഗുണങ്ങള്‍ ഉണ്ടെങ്കിലും ഗൃഹസുഖം കുറയും. വാഹനഗുണം ഉണ്ടാകും. തടസങ്ങളുണ്ടെങ്കിലും കര്‍മരംഗം ദോഷ നിയന്ത്രണത്തിന് പര്യാപ്തമായിരിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസ സങ്കല്‍പ്പങ്ങള്‍ക്ക് സഹായകമാണ്.

കാര്‍ത്തിക
കണ്ടകശനി ദോഷവും ദാമ്പത്യ പ്രശ്‌നങ്ങളും ഉണ്ടെങ്കിലും ആഗ്രഹിച്ച പലകാര്യങ്ങളും നേടിയെടുക്കുന്നതിനുള്ള ഭാഗ്യമുണ്ടാകും. ദേഹസുഖം കുറയും. കീര്‍ത്തിയേയും സ്വല്‍പ്പം ബാധിക്കും. വായ്പാഭാരം കൂടും. വിദ്യാതടസങ്ങള്‍ ഏറെയാണ്. ഗൃഹസുഖം കുറയും. വാഹനഗുണമുണ്ടാ!കും. മനോധൈര്യം വര്‍ദ്ധിക്കും. പിതൃജന അനുഗ്രഹമുണ്ടാകും. കര്‍മരംഗം പുഷ്ടിപ്പെടും.

രോഹിണി
സാമ്പത്തികരംഗം പുഷ്ടിപ്പെടുന്നതിന്റെ പ്രാരംഭം കാണാം. കര്‍മരംഗത്ത് വളര്‍ച്ചയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് തളര്‍ച്ചയാണെങ്കിലും കലാരംഗത്ത് പുരോഗതിയുണ്ടാകും. ഗൃഹസുഖവും വാഹനസുഖവും മനശക്തിയും ലഭിക്കും. വിവേകശക്തി വര്‍ദ്ധിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിനായി പ്രത്യേകം ശ്രമം ആവശ്യം. ചില പ്രധാന അഭീഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകസമയമാണ്.

മകയിരം
സാമ്പത്തികം, വിദ്യ, മനോധൈര്യം, സന്താന സൌഖ്യം, വിവേക ശക്തി, പൂര്‍വപുണ്യാഗമനം, ദൃഷ്ടി സായൂജ്യം, ദാമ്പത്യകാര്യ വിജയം, വിഘ്‌നങ്ങളുടെ പരിഹാരം, ഭാഗ്യാഗമനം, കര്‍മജയം ഇത്യാദി ഗുണങ്ങള്‍ക്ക് പ്രാധാന്യം. ധനാഗമത്തിലെ തടസങ്ങള്‍ മാറും.

തിരുവാതിര
ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തും. എന്നാ!ല്‍ ഭാഗ്യം, ധര്‍മം, പുണ്യം, ഉപാസന ഇത്യാദികളുടെ സഹായത്താല്‍ ഗുരുതരമാകാതെ രക്ഷപ്പെടാനാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശോഭിക്കും. സാമ്പത്തിക രംഗം വളര്‍ച്ച നേടും. സഹോദര ഗുണം കുറയും. സന്താനഗുണമുണ്ടാകും. ഗൃഹസുഖവും വാഹസുഖവും ദാമ്പത്യത്തില്‍ അതൃപ്തി. കര്‍മരംഗത്ത് പ്രശ്‌നങ്ങളേറും. വീഴ്ചകള്‍ ശ്രദ്ധിക്കണം.

പുണര്‍തം
ദേഹസുഖം, സാമ്പത്തികം, സാങ്കേതിക വിദ്യ എന്നിവയ്ക്ക് മെച്ചം. സഹോദരഗുണം കുറയും. സന്താനഗുണം ഉണ്ടാകുമെങ്കിലും അനുഭവം കുറയും. കഴിവ് വര്‍ദ്ധിക്കും. ഭാഗ്യം, ധര്‍മം, ഉപാസന എന്നിവ അവതാളത്തിലാവും. കര്‍മരംഗത്ത് തൃപ്തിക്കുറവ് അനുഭവപ്പെടും.

പൂയം
ആരോഗ്യം പുഷ്ടിപ്പെടുന്നു. ഐശ്വര്യം, സല്‍കീര്‍ത്തി, സാമ്പത്തിക സന്തുലനം ഇത്യാദി ഗുണങ്ങള്‍ കാണുന്നു. എന്നാല്‍ സാമ്പത്തിക രംഗത്ത് കാലതാമസം മൂലമുള്ള സമ്മര്‍ദ്ധങ്ങള്‍ കൂടും. കര്‍മരംഗത്ത് പുരോഗതി, അഭീഷ്ട സിദ്ധിക്ക് അനുകൂലം. ആഗ്രഹങ്ങള്‍ മിക്കതും പൂര്‍ത്തീകരിക്കും.

ആയില്യം
കര്‍മരംഗത്ത് പല അഭീഷ്ടങ്ങളും പൂര്‍ത്തിയാകുമെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശോഭിക്കും. സഹോദര ഗുണവും സഹായമാര്‍ഗങ്ങളും ഉണ്ടാകും. ഗൃഹസുഖവും വാഹനസുഖവും മനസുഖവും വിവേകവും സാമര്‍ത്ഥ്യവും പ്രതീക്ഷിക്കാം. ഭാഗ്യാഗമനത്തിന് തടസങ്ങളുണ്ടെങ്കിലും മുന്‍കരുതല്‍ കൊണ്ട് നേരിടാനായേക്കും.

മകം
ആര്‍ഭാടത്തിന്റെ കാഠിന്യവും തന്മൂലം സാമ്പത്തിക പ്രതിസന്ധിയും പ്രതീക്ഷിയ്ക്കാം. അധികച്ചെലവ് ബുദ്ധിമുട്ടിക്കും. കര്‍മരംഗത്ത് വിജയം വരിക്കും. സഹായമാര്‍ഗങ്ങള്‍ തെളിഞ്ഞ് കിട്ടും. സഹോദരഗുണം ഉണ്ടാകും. ഗുരുക്കന്മാരുടെ അനുഗ്രഹക്കുറവ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിന് പരിഹാരം കണ്ടാല്‍ ഭാഗ്യവും അഭീഷ്ടാഗമവുമുണ്ടാകും.

പൂരം
ദേഹസുഖം ഉണ്ടെങ്കിലും മനസുഖത്തിന്റെ കാര്യത്തില്‍ കുറവ് കാണുന്നു. ആത്മനിയന്ത്രണം കൂടുതലായി വേണ്ടിവരുന്നു. ഗൃഹസുഖവും വാഹനസുഖവും പ്രതീക്ഷിക്കാം. കര്‍മരംഗത്ത് സ്വാതന്ത്ര്യമുണ്ടെങ്കിലും ഭാഗ്യാഗമനത്തിന് തടസങ്ങളുണ്ട്. അഭീഷ്ടങ്ങള്‍ നേടുന്നതിനും ഈ പരിധി ബാധകമാണ്.

ഉത്രം
ദേഹസുഖം ഉണ്ടെങ്കിലും മനസുഖത്തിന്റെ കാര്യത്തില്‍ കുറവ് കാണുന്നു. ആത്മനിയന്ത്രണം കൂടുതലായി വേണ്ടിവരുന്നു. ഗൃഹസുഖവും വാഹനസുഖവും പ്രതീക്ഷിക്കാം. കര്‍മരംഗത്ത് സ്വാതന്ത്ര്യമുണ്ടെങ്കിലും ഭാഗ്യാഗമനത്തിന് തടസങ്ങളുണ്ട്. അഭീഷ്ടങ്ങള്‍ നേടുന്നതിനും ഈ പരിധി ബാധകമാണ്.

അത്തം
ഗൃഹസുഖവും വാഹനസുഖവും കുറയും. കര്‍മരംഗത്ത് നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. ഭാഗ്യാഗമനത്തിന് ഇടയുണ്ട്. ദാമ്പത്യത്തില്‍ വിജയം കാണുന്നു. വിഘ്‌നങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ലഭിക്കും. ധര്‍മ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും. ജീവിത സ്വാതന്ത്ര്യം കുറയും. വീഴ്ചകള്‍ കരുതിയിരിക്കണം

ചിത്തിര
ഗൃഹസുഖവും വാഹനസുഖവും കുറയും. കര്‍മരംഗത്ത് നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. ഭാഗ്യാഗമനത്തിന് ഇടയുണ്ട്. ദാമ്പത്യത്തില്‍ വിജയം കാണുന്നു. വിഘ്‌നങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ലഭിക്കും. ധര്‍മ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും. ജീവിത സ്വാതന്ത്ര്യം കുറയും. വീഴ്ചകള്‍ കരുതിയിരിക്കണം.

ചോതി
വിശേഷ വസ്തുക്കളോ ധനമോ സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്. കര്‍മരംഗത്ത് പല വിധ തടസ്സങ്ങളും വരാവുന്ന സമയമാണ്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. ജീവിത പങ്കാളിയുടെ സഹായത്താല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉദര വ്യാധികളെ കരുതണം.

വിശാഖം
മനോ ധൈര്യം വര്‍ധിക്കും. പ്രശ്‌നങ്ങളെ ആത്മ വിശ്വാസത്തോടെ നേരിടാന്‍ കഴിയും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. കുടുംബ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. സാമ്പത്തികമായി മികച്ച അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് കര്‍മ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് അല്പം ആശ്വാസം ലഭിക്കും.

അനിഴം
കര്‍മ രംഗം അഭിവൃധിപ്പെടും. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടും. വ്യാപാര ലാഭം വര്‍ധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. കട ബാധ്യതകള്‍ അല്പം കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് മനസ്സ് വ്യാകുലമാകും.

തൃക്കേട്ട
വായ്പകള്‍, നിക്ഷേപങ്ങള്‍ എന്നിവ ശരിയായിക്കിട്ടും. തടസ്സപ്പെട്ടു കിടന്നിരുന്ന തൊഴില്‍ ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് മനസ്സ് അസ്വസ്ഥമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അന്യരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും.കുടുംബ സുഖം കുറയും. പാരമ്പര്യ സ്വത്തില്‍ നിന്നും ധന ലാഭം സിദ്ധിക്കും. കര്‍മരംഗത്ത് അല്പം അനിഷ്ടാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

മൂലം
ആത്മവിശ്വാസം കുറയാന്‍ സാധ്യതയുണ്ട്. തൊഴിലില്‍ അല്പം അലസത ബാധിക്കുവാന്‍ സാഹചര്യം ഉണ്ടാകും. നല്ല അവസരങ്ങള്‍ വന്നാലും മുതലാക്കുവാന്‍ കഴിയാതെ വരാം. വിദേശ യാത്രയ്ക്ക് തടസ്സങ്ങള്‍ വരാം. ഏല്‍പ്പിച്ച ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും.

പൂരാടം
കുടുംബത്തില്‍ സമാധാനം നിലനിലക്കും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. വാഹനലാഭം ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും.പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയിക്കും. അമിത യാത്രകള്‍ മൂലം ശാരീരിക ക്ലേശം വരാന്‍ ഇടയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമാകും.

ഉത്രാടം
കര്‍മ രംഗം അഭിവൃധിപ്പെടും. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടും. വ്യാപാര ലാഭം വര്‍ധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. കട ബാധ്യതകള്‍ അല്പം കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് മനസ്സ് വ്യാകുലമാകും.

തിരുവോണം
കുടുംബ സമേതം യാത്രകള്‍ ക്ക് അവസരം ഉണ്ടാകും. പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അനാവശ്യ ബാധ്യതകള്‍ മൂലം മനസ്താപം ഉണ്ടാകാന്‍ ഇടയുണ്ട്. ശത്രുക്കള്‍ പിണക്കം മറന്നു അടുത്തുവരും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

അവിട്ടം
തൊഴില്‍ അനിശ്ചിതത്വത്തിന് പരിഹാരം ഉണ്ടാകും. മനസ്സിനെ അലട്ടിയിരുന്ന പല പ്രശ്‌നങ്ങള്‍ക്കും ഈ വാരം നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞുകിട്ടും. ഉല്ലാസ കരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാതെ നോക്കണം.

ചതയം
മറ്റുള്ളവരുടെ ബാധ്യതകളും അധ്വാന ഭാരവും ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. തൊഴിലില്‍ സംതൃപ്തിയും ആനുകൂല്യവും കുറയും. ജാഗ്രതക്കുറവ് മൂലം ധന നഷ്ടം വരാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. നയന വ്യാധികളെ കരുതണം.

പൂരൂരുട്ടാതി
എല്ലാ കാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവില്‍ അധ്വാന ഭാരം വര്‍ധിക്കും. ആഴ്ച്ചത്തുടക്കത്തിലെ പല പ്രശ്‌നങ്ങളും വാരാന്ത്യത്തില്‍ പരിഹൃതമാകും. ഗൃഹ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. ചിലവുകള്‍ നിയന്ത്രണാതീതമാകും.

ഉത്രട്ടാതി
ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ അലോസരപ്പെടുത്തും. എന്നാ‍ല്‍ ഭാഗ്യം, ധര്‍മം, പുണ്യം, ഉപാസന ഇത്യാദികളുടെ സഹായത്താല്‍ ഗുരുതരമാകാതെ രക്ഷപ്പെടാനാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശോഭിക്കും. സാമ്പത്തിക രംഗം വളര്‍ച്ച നേടും.
രേവതി
കര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നല്ല അന്തരീക്ഷം പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ അധ്വാനം വര്‍ധിക്കാന്‍ ഇടയുണ്ട്. ആഡംബര ങ്ങള്‍ക്കായി പണം ചിലവാക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും.

Categories: ASTROLOGY, Editors' Picks