നിങ്ങളുടെ ഈ ആഴ്ച(2017 ജൂണ്‍ 4 മുതല്‍ 10 വരെ)

astro
അശ്വതി
ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും. ശത്രുക്കള്‍ വര്‍ധിക്കും. ബന്ധുവിരഹം മൂലം മനഃക്ലേശത്തിനു ഇടവരും. തസ്‌കരശല്യം സൂക്ഷിക്കണം.

ഭരണി
അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത് ഉത്തമം. സമാധാനത്തോടെ ചെയ്യുന്ന ഏത് പ്രവര്‍ത്തിയും വിജയിക്കുമെന്ന വിശ്വാസം ഉണ്ടാകും. പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും.

കാര്‍ത്തിക
കര്‍മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാവിജയം നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം.

രോഹിണി
പ്രവൃത്തി മേഖലയില്‍ മന്ദതയും തടസവും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ നീരസത്തിന് ഇടവരും. അപ്രതീക്ഷിത യാത്രകള്‍ വന്നുചേരും. മനഃക്ലേശം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.

മകയിരം
പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരികെ നേടും. കോടതി വ്യവഹാരത്തില്‍ അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും.

തിരുവാതിര
കര്‍മരംഗത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചതി സൂക്ഷിക്കണം. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും. ബന്ധുവിരഹത്തിനു സാധ്യത. തര്‍ക്കങ്ങള്‍ കലഹങ്ങളായി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നഷ്ടം വന്നുചേരും.

പുണര്‍തം
കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും.

പൂയം
ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ിടയുണ്ട്. മേലധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും.

ആയില്യം
കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. തൊഴില്‍ സ്ഥിരത നേടും. ഭൂമി ഇടപാടിലും വാഹന ഇടപാടിലും നേട്ടങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും.

മകം
തര്‍ക്കങ്ങളില്‍ പ്രതികൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുക്കളുമായി കലഹിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടിവരും.

പൂരം
മത്സരങ്ങളില്‍ വിജയിക്കും. കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. മേലധികാരികളുടെ പ്രശംസ നേടും. ഔദ്യോഗിക രംഗത്ത് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. സന്താനഗുണം ഉണ്ടാകും.

ഉത്രം
ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം നഷ്ടവും മാനഹാനിയും ഉണ്ടാകും. വിദ്യാതടസം നേരിടും. ബന്ധുദുരിതത്തിന് സാധ്യത. യാത്രയില്‍ ധനനഷ്ടം ഉണ്ടാകും. കുടുംബ സ്വസ്ഥത കുറയും.

അത്തം
വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാന്‍ ശ്രമിക്കും. കൂട്ടുതൊഴിലില്‍ വിട്ടുവീഴ്ച ചെയ്യും. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ജോ!ലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. പൊതുവേ നല്ല വാരമാണ്.

ചിത്തിര
മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും.. ദാമ്പത്യബന്ധം മെച്ചപ്പെടും.വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുവാന്‍ ശ്രമിക്കും. ജോലി സംബന്ധമായ ഉത്തരവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

ചോതി
ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത്….പഴയ സ്‌റ്റോക്കുകള്‍ വിറ്റുതീരും. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് അതിരുവിട്ടു പെരുമാറരുത്. പൊതുവേ നല്ല സമയമാണിത്. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.

വിശാഖം
പൊതുവേ നല്ല വാരമാണിത്. വ്യാപാരത്തില്‍ കടം കൊടുക്കലും വാങ്ങലും കൂടുതലാകും. ഏവരുടെയും സഹകരനം ലഭിക്കും. പഴയ സ്‌റ്റൊക്കുകള്‍ വിറ്റുതീരും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. ജോ!ലിഭാരം കൂടുമെങ്കിലും ഏതുതരത്തിലും ജോ!ലി ചെയ്തുതീര്‍ക്കും. വിട്ടുവീഴ്ചകള്‍ നടത്തും. ജോ!ലിത്തിരക്കു കൂടും.

അനിഴം
പണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം ഉണ്ടാകും. കുഴപ്പങ്ങളില്‍ നിന്ന് രക്ഷനേടും. ദാമ്പത്യബന്ധം തൃപ്തികരമായിരിക്കും.ക്‌ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. കെട്ടുപിണഞ്ഞുകിടന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. പൊതുവേ നല്ലതാണ്.

തൃക്കേട്ട
മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും. ഉന്നതരുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സാധിക്കും. ദാമ്പത്യ ബന്ധം ശുഭകരം. സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്. ജോലിസ്ഥലത്ത് ഉന്നതരുടെ പ്രീതിക്ക് പാത്രമാവും. കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും. അനാവശ്യമായ വഴക്കുകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടാതിരിക്കുക.

മൂലം
സന്താനങ്ങ്‌നളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും.പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കും. ബാങ്കുദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദൂരയാത്ര വേണ്ടിവരും.

പൂരാടം
പരീക്ഷകളില്‍ വിജയിക്കും. മതചടങ്ങുകളില്‍ പങ്കെടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കൃഷി ലാഭകരമാകും. വ്യവസായം പുരോഗമിക്കും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും.

ഉത്രാടം
ഔഷധവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. ലോണിനുള്ള അപേക്ഷ അനുവദിച്ചുകിട്ടും. വിദേശയാത്ര നീട്ടിവയ്ക്കും.

തിരുവോണം
അലങ്കാരവസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും. ഔദ്യോഗിക രംഗത്ത് വിഷമസന്ധികളുണ്ടാകും.കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പഠനകാര്യങ്ങള്‍ പുരോഗമിക്കും. പരീക്ഷകളില്‍ വിജയിക്കും. കുടുംബത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും.

അവിട്ടം
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതിയുണ്ടാകും. ആരെയും അമിതമായി വിശ്വസിക്കരുത്. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കൃഷി ലാഭകരമാകും. വിദേശയാത്ര ശരിയാകും. സ്വത്തുക്കള്‍ ലഭിക്കും മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക് പോകും. അകന്ന ബന്ധത്തിലുള്ളവരുടെ വിയോഗത്തിന് സാധ്യത.

ചതയം
അല്‍പ ലാഭം പെരും ചേതം എന്ന രീതിയിലുള്ള പല അനുഭവങ്ങളും ഉണ്ടാവാന്‍ സാധ്യത. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം ഉണ്ടാവും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ഇടവരുന്നതാണ്. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. അപ്രതീക്ഷിത ധനലബ്ധി. സഹോദരങ്ങളില്‍ നിന്ന് സഹായം ലഭിക്കും.

പൂരുരുട്ടാതി
വാര്‍ത്താ മാധ്യമ രംഗത്ത് അപമാനസാധ്യത. വിവാഹ തടസ്സം മാറും. യാത്രാ ദുരിതം ശമിക്കും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്ട്രീയ രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രേമബന്ധം ദൃഢമാകും. ആത്മീയമേഖലയില്‍ പുരോഗതി. രാഷ്ട്രീയരംഗത്തെ അപമാനം മാറും. സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരുമായി കലഹസാധ്യത.

ഉത്രട്ടാതി
അനാവശ്യ വിവാദത്തില്‍ ചെന്നു പെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധി. വിദ്യാ തടസ്സം മാറും.രോഗങ്ങള്‍ ശമിക്കും. പ്രേമബന്ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം. രാഷ്ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും.

രേവതി
ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്ധം ശക്തമാകും. സാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരുതുല്യരില്‍നിന്ന് സഹായം. പൂര്‍വികസ്വത്ത് സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.ജോലി സംബന്ധമായ ഉത്തരവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Categories: ASTROLOGY, Editors' Picks

Related Articles