നിങ്ങളുടെ ഈ ആഴ്ച( 2017 ജൂണ്‍ 18 മുതല്‍ 24 വരെ)

astro3

അശ്വതി: മാതാവില്‍ നിന്നും സഹായം ലഭിക്കും. വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. പൊതുപ്രവര്‍ത്തകര്‍ ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. എഴുത്തുകാര്‍ക്ക് അനുമോദനങ്ങള്‍ ലഭിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദര്‍ശനം ഉത്തമം. അനുകൂല ദിവസം ചൊവ്വ.

ഭരണി: സാമ്പത്തികനേട്ടം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നും നിയമന ഉത്തരവ് ലഭിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. വിവാഹ കാര്യത്തില്‍ തീരുമാനം വൈകും.

കാര്‍ത്തിക: സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. പിതൃസമ്പത്ത് അനുഭവയോഗത്തില്‍ വന്നു ചേരും

രോഹിണി: മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പ്രണയവിവാഹത്തിന് അനുകൂലസമയം.

മകയീരം: ഇടവരാശിക്കാര്‍ക്ക് കുടുംബപരമായി കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ബിസിനസ് ചെയ്യുന്നവര്‍ ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. മിഥുനരാശിക്കാര്‍ ആരോഗ്യപരമായി ശ്രദ്ധിക്കണം.

തിരുവാതിര: കുടുംബശ്രേയസിന് വേണ്ടി പ്രവര്‍ത്തിക്കും. ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. മിഥുനരാശിക്കാര്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

പുണര്‍തം: പിതാവിന് അനുഭവപ്പെട്ടിരുന്ന ശാരീരികക്ലേശത്തിന് ആശ്വാസം ഉണ്ടാകും. കര്‍ക്കടക രാശിക്കാര്‍ക്ക് ആരോഗ്യപരമായി നല്ല കാലമല്ല. നിയമന ഉത്തരവ് കിട്ടാന്‍ കാലതാമസം എടുക്കും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

പൂയം: ഉന്നത കുടുംബത്തില്‍ നിന്നും വിവാഹാലോചനകള്‍ വന്നെത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കും.ശനിയാഴ്ച പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ദിവസമല്ല.

ആയില്യം: ഉദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. മനഃക്ലേശമുണ്ടാകും. സ്ഥലമോ വീടോ വാങ്ങാന്‍ അനുകൂലമായ സമയം. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദര്‍ശനം ഉത്തമം. അനുകൂല ദിവസം തിങ്കളാഴ്ച

മകം: ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. പിതാവിന് അസുഖങ്ങള്‍ വന്നേക്കും.

പൂരം: വെറുതേ വാക്കുതര്‍ക്കത്തിലേര്‍പ്പെടും.പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ഉന്നത കുടുംബത്തില്‍ നിന്നും വിവാഹാലോചനകള്‍ വന്നെത്തും.

ഉത്രം: പല വിധത്തിലുള്ള ചിന്തകള്‍ മനസിനെ അലട്ടും. സഹപ്രവര്‍ത്ത കരില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. പ്രണയബന്ധങ്ങള്‍ മുഖേന പ്രശ്‌നങ്ങളുണ്ടാകും. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

അത്തം: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങങ്ങള്‍ നേരിടും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും.

ചിത്തിര: ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വ്യാപാര<യൃ />
സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചോതി: അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.

വിശാഖം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും. വിവാഹകാര്യത്തില്‍ തീരുമാനം എടുക്കും. വൃശ്ചിക രാശിക്കാര്‍ക്ക് ധനച്ചെലവ് നേരിടും.

അനിഴം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടേക്കാം. ദൂരയാത്രകള്‍ ആവശ്യമായി വരും. ഏഴരശനികാലമായതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കണം.

തൃക്കേട്ട: വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കടം വാങ്ങേണ്ട അവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. ശനിയാഴ്ച ദിവസം ശാസ്താക്ഷേത്ര ദര്‍ശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു.

മൂലം: കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഗൃഹനിര്‍മ്മാണത്തിന് അധിക ചെലവുകളുണ്ടാകും. തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും

പൂരാടം: ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുതക്ക് സാദ്ധ്യത. തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും.

ഉത്രാടം: സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികളുണ്ടാകും. പൊതു കാര്യങ്ങളില്‍ പങ്കെടുക്കും.

തിരുവോണം: അവിചാരിതമായി ധനനഷ്ടം. മാതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. കുടുംബകലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും.

അവിട്ടം: മകരരാശിക്കാര്‍ക്ക് ഭാഗ്യപുഷ്ടി അനുഭവപ്പെടും. തൊഴിലിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഭാഗികമായി സഫലീകരിക്കും. രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം. കുംഭരാശിക്കാര്‍ക്ക് മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാതരോഗങ്ങള്‍ കൂടും

ചതയം: പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷത്തിന് സാദ്ധ്യത. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ അധികം ശ്രദ്ധിക്കുക.

പൂരുരുട്ടാതി: സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. കുംഭരാശിക്കാര്‍ക്ക് ദാമ്പത്യ കലഹം ഉണ്ടാകും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

ഉത്രട്ടാതി: ആത്മവിശ്വാസക്കുറവ് കാരണം അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസം നേരിടും. നിസാരകാര്യങ്ങളെ ചൊല്ലി കലഹമുണ്ടാകും.

രേവതി: ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. പുണ്യക്ഷേത്ര ദര്‍ശനം നടത്തും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും കൈയെത്തും ദൂരത്ത് എത്തുമെങ്കിലും അവ ഫലപ്രദമാകുകയില്ല . വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും.

Categories: ASTROLOGY, Editors' Picks