നിങ്ങളുടെ ഈ ആഴ്ച (2017 ജൂലൈ 16 മുതല്‍ 22 വരെ)

astrology-july-15

അശ്വതി
അപ്രതീക്ഷിതമായ പലവിധ തടസ്സങ്ങള്‍ അനുഭവപ്പെടും. ഏതു കാര്യത്തിലും പരാജയ സാധ്യത കാണുന്നു. പലവിധ പ്രതിസന്ധികള്‍ ഉണ്ടാകും. മനക്ലേശങ്ങള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുന്നതിനിടയാകും. സ്വജനകലഹമോ ബന്ധുവിരോധമോ ഉണ്ടാകാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകാം.

ഭരണി
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരും. നൂതനസംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. തൊഴില്‍ ഉയര്‍ച്ച കൈവരും. പുതിയ വാഹനം വാങ്ങുന്നതിന് ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നതിനും സാധിക്കും. സ്വപ്രയത്‌നത്താല്‍ ക്രമാനുഗതമായി ഉയര്‍ച്ച കൈവരിക്കുന്നതിന് സാധിക്കുന്നതാണ്. യാത്രാഗുണം കാണുന്നു.

കാര്‍ത്തിക
അവിചാരിത തടസ്സങ്ങള്‍ പലതും അനുഭവപ്പെടും. തൊഴില്‍ രംഗത്തി പ്രതിബന്ധങ്ങളും ഏതിര്‍പ്പുകളും തുടരും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. പുതിയ കാര്യങ്ങള്‍ തുടങ്ങുവാനുള്ള സമയമല്ല. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. എല്ലാ കാര്യത്തിനും അതീവജാഗ്രത ആവശ്യമാണ്. യാത്രയില്‍ വളരെ ശ്രദ്ധിക്കണം.

രോഹിണി
തൊഴില്‍ രംഗത്ത് അനുകൂലമാറ്റങ്ങള്‍ പലതും അനുഭവപ്പെടും. ധനപരമയി പലവിധ നേട്ടങ്ങള്‍ കൈവശം വന്നുചേരും. ഗൃഹവാഹനാദി സമ്പത്തുകള്‍ നേടിയെടുക്കും. വിദേശയാത്ര നടത്തുകയും അതില്‍ നിന്നും ഗുണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. സ്ത്രീകള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമാകുന്നതാണ്.

മകയിരം
പ്രവര്‍ത്തനരംഗത്ത് പലവിധ നേട്ടങ്ങള്‍ കൈവരിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കും. രാഷ്ട്രീയരംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ അധികാരസ്ഥാനങ്ങള്‍ വന്നുചേരും. ഏതു കാര്യത്തിലും അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. വലിയ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടമായതിനാല്‍ ജിവിതത്തിലും ചിന്താസരണികളിലും പ്രവര്‍ത്തന രംഗത്തും വരുത്തുന്ന മാറ്റങ്ങള്‍ വളരെ ആലേചിച്ചുവേണം നടത്തുവാന്‍.

തിരുവാതിര
പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടപ്പില്‍വരും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലമാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. വളരെ ശ്രദ്ധിച്ച് സര്‍വ്വകാര്യങ്ങളും ചെയ്യുക. ആരോഗ്യകാര്യത്തില്‍ വളരെ സൂക്ഷ്മത പാലിക്കുക.

പുണര്‍തം
പൊതുവെ അനുഭവങ്ങള്‍ക്ക് മാറ്റം വരുന്നതാണ്. പലവിധത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും. നൂതന മാഗ്ഗങ്ങളിലൂടെ ധനസമ്പാദനം നടത്താന്‍ സാധിക്കും. സുഹൃദ് സഹായം ലഭിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സമയം വളരെ അനുകൂലമാണ്. വേണ്ടത്ര ആലോചനയും വിലയിരുത്തലും കൂടാതെ ഒരു കാര്യവും ചെയ്യരുത്.

പൂയം
പൊതുവെ അപൂര്‍വ്വമായ ഒരു കാലഘട്ടമാണ് വരുന്നത്. വളരെക്കാലമായി വച്ചു പുലര്‍ത്തുന്ന അഭിലാഷങ്ങള്‍ സാധിക്കും. കാര്യപ്രാപ്തി കൈവരും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വഭാഗ്യം വന്നുചേരുന്നതാണ്. കന്യകമാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും.

ആയില്യം
വളരെ അനുകൂലമാറ്റങ്ങള്‍ ആരംഭിക്കുകയാണ്. വ്യക്തിപരമായും അനുഭവപരമായും നിങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കും. വളരെക്കാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും അനുഭവത്തില്‍ വന്നുചേരും. ഏതുകാര്യവും വളരെ ആലോചിച്ചു മാത്രം ചെയ്യുക. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിക്കും.

മകം
അപ്രതീക്ഷിതമായ പലവിധ തടസ്സങ്ങള്‍ അനുഭവപ്പെടും. ഏതു കാര്യത്തിലും പരാജയ സാധ്യത കാണുന്നു. പലവിധ നഷ്ടങ്ങള്‍ ഉണ്ടാകാം. ഇച്ഛാഭംഗവും, മനോമാന്ദ്യവും അനുഭവപ്പെടും. കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. ദമ്പതികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍ കലഹ സാധ്യത കാണുന്നു. തൊഴില്‍ രംഗത്തും പലവിധ ക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു. രോഗദുരിതങ്ങളെ കരുതിയിരിക്കണം.

പൂരം
ധനമാര്‍ഗ്ഗങ്ങള്‍ പലതും തടസ്സപ്പെടും. പലവിധ പ്രതിസന്ധികള്‍ ഉണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവരും, വ്യാപാരികളും അതിശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്. സുഹൃദ് ജനങ്ങളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാവാം. ഇത് പലവിധ മന:ക്ലേശങ്ങള്‍ക്ക് ഇടവരുത്തും. തൊഴില്‍ രംഗത്ത് വിവിധ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുവെ നന്നായി ശ്രദ്ധിക്കുക.

ഉത്രം
ആരോഗ്യപരമായ കാര്യങ്ങള്‍ മെച്ചപ്പെടും. മനസ്സിന് ഉ•േഷവും സന്തുഷിടിയും ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും യഥാവിധി നടക്കും. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകുന്നതാണ്. വിദേശയാത്ര, തൊഴില്‍ ഇവ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും.

അത്തം
യാത്രാക്ലേശവും അലച്ചിലും അനിഭവപ്പെടും. വിദേശത്ത് ജോലിചെയ്യുന്നവര്‍ അതിയായ ജാഗ്രത പാലിക്കേണ്ടതാണ്. ധനപരമായ ഇടപാടുകള്‍ വളരെ ജാഗ്രതയോടെ തന്നെ നടത്തിക്കൊള്ളണം. അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ അനുഭവപ്പെടും.

ചിത്തിര
വരുമാനത്തെക്കാള്‍ ചെലവിനുള്ള പദ്ധതികള്‍ വന്നുചേരും. ഭൗതികകാര്യങ്ങളില്‍ വിരക്തി അനുഭവപ്പെടും. വിദ്യാഭ്യാസകാര്യങ്ങളിലും നല്ല ശ്രദ്ധ വേണ്ടതുണ്ട്. നിസ്സാരകാര്യങ്ങളെക്കൊണ്ട് ക്ലേശിക്കും. ശിരോരോഗങ്ങളെ കരുതേണ്ടതുണ്ട്. കലാരംഗത്ത് കൈവരും.

ചോതി
ആരെയും വിലവെക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ചിലപ്പോള്‍ ഒറ്റപ്പെടാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. കലാരംഗത്ത് ശോഭിക്കും. കാലം അനുകൂലമല്ലെന്നറിഞ്ഞുതന്നെ വര്‍ത്തിക്കണം. വിദ്യാഭ്യാസരംഗത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ധനസ്ഥിതിയും അനുകൂലമാവാന്‍ ശ്രദ്ധവേണം.

വിശാഖം
നിസ്സാരകാര്യങ്ങളില്‍ മനസ്സ് വ്യഥിതമാകും. ഇന്‍ഡസ്ട്രിയല്‍ മേഖല സുഗമമായിത്തീരും. യാത്രകള്‍ സഫലമാകും.മംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. ധനാഗമനവിഷയങ്ങള്‍ പുഷ്ടിപ്രാപിക്കും. അന്യജനസഹായം നിര്‍ണായകമായി ഭവിക്കും.

അനിഴം
ബിസിനസ്സില്‍ വിചാരിച്ചത്ര ഗുണമുണ്ടാകില്ല. പണമിടപാടുകള്‍ ശ്രദ്ധാപൂര്‍വമായിരിക്കണം. ഈശ്വരപ്രാര്‍ഥന പ്രതിബന്ധനിവൃത്തിയായി ഭവിക്കും. കടക്കുടിശ്ശികകള്‍ വീട്ടാനിടവരും. സര്‍ക്കാര്‍ ആനുകൂല്യത്തിനുള്ള ശ്രമം ഫലിക്കും. പഴയ കൂട്ടുകാരുമായി സമാഗമിക്കാന്‍ സംഗതിവരും.

തൃക്കേട്ട
ഗൃഹസ്വസ്ഥത അനുവഭിക്കും. കര്‍മശ്രമങ്ങള്‍ ഫലവത്താകും. ഇഷ്ടകാര്യങ്ങള്‍ പലതും നടക്കാനുള്ള സാധ്യത തെളിയും. സന്താനക്ലേശസാധ്യതയുണ്ട് ദേഹാരോഗ്യസ്ഥിതിയും ആത്രഗുണമായിരിക്കില്ല. യാത്രാകാര്യങ്ങള്‍ സഫലമാകും.

മൂലം
അത്യന്തം ഉത്സാഹത്തോടെ കാര്യനിര്‍വഹണംചെയ്യും. വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധിക്കും. മാതൃസദൃശരുടെ ആരോഗ്യാദികള്‍ അനുകൂലമാവില്ല. കര്‍മസംബന്ധമായി പുരോഗതിയുണ്ടാകും. യാത്രാകാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.

പൂരാടം
ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന ചില അനുഭവങ്ങള്‍ ഇക്കാലം ഉണ്ടാകുന്നതാണ്. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത കാണുന്നു. ഉദ്യോഗത്തില്‍ മാറ്റത്തിനു സാധ്യത.

ഉത്രാടം
യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. പുതിയ തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും സ്ത്രീകള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെങ്കില്‍ വളരെയധികം ശ്രദ്ധിക്കുക.

തിരുവോണം
ഔദ്യോഗിക രംഗത്തിലുള്ളവര്‍ക്ക് പ്രമോഷന് സാധ്യത കാണുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരികെ നേടും. കോടതി വ്യവഹാരത്തില്‍ അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും.

അവിട്ടം
കര്‍മരംഗത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചതി സൂക്ഷിക്കണം. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും. ബന്ധുവിരഹത്തിനു സാധ്യത. തര്‍ക്കങ്ങള്‍ കലഹങ്ങളായി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നഷ്ടം വന്നുചേരും. വിദ്യാതടസം നേരിടും. യാത്രയില്‍ ധനനഷ്ടം ഉണ്ടാകും.

ചതയം
കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം നഷ്ടവും മാനഹാനിയും ഉണ്ടാകും. ബന്ധുദുരിതത്തിന് സാധ്യത. കുടുംബ സ്വസ്ഥത കുറയും.

പൂരുരുട്ടാതി
ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ിടയുണ്ട്. മേലധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും.

ഉത്രട്ടാതി
കലാകാര•ാര്‍ക്കും സാഹിത്യകാര•ാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. തൊഴില്‍ സ്ഥിരത നേടും. ഭൂമി ഇടപാടിലും വാഹന ഇടപാടിലും നേട്ടങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. സന്താനഗുണം ഉണ്ടാകും.

രേവതി
തര്‍ക്കങ്ങളില്‍ പ്രതികൂല തീരുമാനങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുക്കളുമായി കലഹിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടിവരും. ത്സരങ്ങളില്‍ വിജയിക്കും. കലാകാര•ാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. മേലധികാരികളുടെ പ്രശംസ നേടും. ഔദ്യോഗിക രംഗത്ത് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കും.

Categories: ASTROLOGY