നിങ്ങളുടെ ഈ ആഴ്ച ( 2017 ജനുവരി 29 മുതല്‍ ഫെബ്രുവരി 4 വരെ)

astro

അശ്വതി
വിശേഷ വസ്തുക്കളോ ധനമോ സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്. കര്‍മരംഗത്ത് പല വിധ തടസ്സങ്ങളും വരാവുന്ന സമയമാണ്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. ജീവിത പങ്കാളിയുടെ സഹായത്താല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉദര വ്യാധികളെ കരുതണം.

ഭരണി
മനോ ധൈര്യം വര്‍ധിക്കും. പ്രശ്‌നങ്ങളെ ആത്മ വിശ്വാസത്തോടെ നേരിടാന്‍ കഴിയും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. കുടുംബ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. സാമ്പത്തികമായി മികച്ച അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് കര്‍മ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് അല്പം ആശ്വാസം ലഭിക്കും.

കാര്‍ത്തിക
വായ്പകള്‍, നിക്ഷേപങ്ങള്‍ എന്നിവ ശരിയായിക്കിട്ടും. തടസ്സപ്പെട്ടു കിടന്നിരുന്ന തൊഴില്‍ ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് മനസ്സ് അസ്വസ്ഥമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അന്യരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും.

രോഹിണി

ജോലിരംഗത്തും കുടുംബത്തിലും വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം മനസ്സിന്റെ സ്വസ്ഥത കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ‌ മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും.സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും.

മകയിരം
ആത്മവിശ്വാസം കുറയാന്‍ സാധ്യതയുണ്ട്. തൊഴിലില്‍ അല്പം അലസത ബാധിക്കുവാന്‍ സാഹചര്യം ഉണ്ടാകും. നല്ല അവസരങ്ങള്‍ വന്നാലും മുതലാക്കുവാന്‍ കഴിയാതെ വരാം. വിദേശ യാത്രയ്ക്ക് തടസ്സങ്ങള്‍ വരാം. കുടുംബ സുഖം കുറയും. പാരമ്പര്യ സ്വത്തില്‍ നിന്നും ധന ലാഭം സിദ്ധിക്കും. കര്‍മരംഗത്ത് അല്പം അനിഷ്ടാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

തിരുവാതിര,
കുടുംബത്തില്‍ സമാധാനം നിലനിലക്കും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. വാഹനലാഭം ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും.പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയിക്കും. അമിത യാത്രകള്‍ മൂലം ശാരീരിക ക്ലേശം വരാന്‍ ഇടയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമാകും.

പുണര്‍തം
ഏല്‍പ്പിച്ച ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. സഹോദരങ്ങളുമായും ബന്ധുജനങ്ങലുമായും അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്. ദമ്പതിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകാതെ നോക്കണം.

പൂയം
കര്‍മ രംഗം അഭിവൃധിപ്പെടും. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടും. വ്യാപാര ലാഭം വര്‍ധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. കട ബാധ്യതകള്‍ അല്പം കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് മനസ്സ് വ്യാകുലമാകും.

ആയില്യം
കുടുംബ സമേതം യാത്രകള്‍ ക്ക് അവസരം ഉണ്ടാകും. പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അനാവശ്യ ബാധ്യതകള്‍ മൂലം മനസ്താപം ഉണ്ടാകാന്‍ ഇടയുണ്ട്. ശത്രുക്കള്‍ പിണക്കം മറന്നു അടുത്തുവരും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

മകം
തൊഴില്‍ അനിശ്ചിതത്വത്തിന് പരിഹാരം ഉണ്ടാകും. മനസ്സിനെ അലട്ടിയിരുന്ന പല പ്രശ്‌നങ്ങള്‍ക്കും ഈ വാരം നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞുകിട്ടും. ഉല്ലാസ കരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാതെ നോക്കണം.

പൂരം
മറ്റുള്ളവരുടെ ബാധ്യതകളും അധ്വാന ഭാരവും ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. തൊഴിലില്‍ സംതൃപ്തിയും ആനുകൂല്യവും കുറയും. ജാഗ്രതക്കുറവ് മൂലം ധന നഷ്ടം വരാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. നയന വ്യാധികളെ കരുതണം. എല്ലാ കാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവില്‍ അധ്വാന ഭാരം വര്‍ധിക്കും. ആഴ്ച്ചത്തുടക്കത്തിലെ പല പ്രശ്‌നങ്ങളും വാരാന്ത്യത്തില്‍

ഉത്രം
പിതൃതുല്യരായവരുടെ സഹായങ്ങള്‍ ലഭിക്കും. ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കും. സന്താനങ്ങള്‍ക്ക് അനുയോജ്യമായ സമയമല്ല. സഹോദരങ്ങളാല്‍ പലവിധ വിഷമതകളുമുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലവിധ ആനുകൂല്യങ്ങളും ലഭിക്കും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

അത്തം
അധിക ചെലവുകള്‍ വരുന്നതായിരിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരീക്ഷ എഴുതിയവര്‍ക്ക് ലഭിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. വ്യാപാരവ്യവസായത്തിലുള്ളവര്‍ക്ക് നികുതി വകുപ്പില്‍ നിന്ന് ഉപദ്രവങ്ങളുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

ചിത്തിര
ധാരാളം വരുമാനമുണ്ടാകുമെങ്കിലും ആനുപാധികമായി ചിലവ് വര്‍ദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതി ഉണ്ടാകും. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. അസൂയാലുക്കള്‍ വര്‍ദ്ധിക്കും. ചതി, വഞ്ചന ഇവയില്‍പ്പെട്ട് ധനനഷ്ടം ഉണ്ടാകും. അന്യര്‍ക്കായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും.

ചോതി
ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥന്മാരുടേയും സഹായം കുറയും. ബുദ്ധിപരമായി പ്രവര്‍ത്തിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. സന്താനങ്ങള്‍ക്ക് ഉദ്യോഗം ലഭിക്കാനും വിവാഹം നടക്കാനും അനുയോജ്യമായ സമയം. സഹോദര ഐക്യം ഉണ്ടായിരിക്കും.

വിശാഖം
ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. അധിക ചിലവും അനാവശ്യ ചിലവും ഉണ്ടാകും. ബുദ്ധിപരമായി പ്രവൃത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പലവിധ നന്മകളുണ്ടാവും. പഠനത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയങ്ങളുണ്ടാകും. ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.

അനിഴം
വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസങ്ങള്‍ ഉണ്ടാകും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസ്സുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും. സുഹൃത്തുക്കള്‍ക്കായും അയല്‍വാസികള്‍ക്കുമായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മത്തിനുള്ള അവസരം.

തൃക്കേട്ട
രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതിയും പ്രശംസയും പ്രതീക്ഷിക്കാം. വാക്ചാതുര്യവും സത്യസന്ധമായ പ്രവര്‍ത്തികളും ജനപ്രീതിയും പ്രശംസയും നേടിത്തരും. ദാമ്പത്യബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. വാഹനം, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.

മൂലം
ജീവിതമുന്നേറ്റം പല മേഖലകളിലും ഉണ്ടാകുമങ്കിലും കരുതലോടെ നീങ്ങണം. കൂട്ടുകാരുമൊത്തുള്ള വിനോദയാത്രകള്‍ ചെയ്യുന്നതായിരിക്കും. കടക്കാരുടെ ശല്യം ഉണ്ടാകും. ക്രഡിറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകാതാകും. കര്‍ഷകര്‍ക്കും, വ്യവസായികള്‍ക്കും മികച്ച ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസംബന്ധമായി ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടതായിവരും. ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും സൂക്ഷിച്ച് മാത്രം പണം ചെലവഴിക്കും.

പൂരാടം
വ്യാപാരവ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി ജോലി മാറ്റങ്ങള്‍ വരുത്തും. സ്വന്തക്കാരില്‍ നിന്നും സ്വജനങ്ങളില്‍ നിന്നും ബുദ്ധി മുട്ടുകള്‍ ഉണ്ടാകും. ചെറുകിട വ്യാപാരികള്‍ക്ക് തൊഴില്‍ തടസ്സംവരാനുള്ള സാഹചര്യമുണ്ട്. കുടുംബത്തില്‍ നിന്നും മാറിതാമസിക്കാനുള്ള അവസരം വരും. പെട്ടെന്ന് കോപം വരുന്നതാണ്.

ഉത്രാടം
വിശ്വസ്തരില്‍ നിന്നും വഞ്ചനയുണ്ടാകും. മാനസിക ക്ലേശങ്ങളും കുടുംബജനങ്ങളില്‍ നിന്ന് ദു:ഖവും അനുഭവമാകും. ഉയര്‍ന്ന ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവര്‍ക്ക് ലഭ്യമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേര്‍ച്ച കുറവ് ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റവും പദവി ഉയര്‍ച്ചയും ലഭിക്കും.

തിരുവോണം
സുഹൃത്തുക്കള്‍ വഴി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മാതാവിന് ഗുണകരമായ സമയമാണ്. യാത്രകളില്‍ മംഗളകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. ശത്രുക്കളെ പരാജയപ്പെടുത്തും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. പെണ്‍മക്കള്‍ക്ക് അനുകൂലമായ സമയമാണ്. സഹോദര ഐക്യം ഉണ്ടാകും.

അവിട്ടം
ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവക്കുള്ള അവസരം ലഭിക്കും. ബന്ധുക്കളാല്‍ സഹകരണവും പ്രശംസയും ലഭിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് കടം വര്‍ദ്ധിക്കാന്‍ ഇടയാകും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും. വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും.

ചതയം
റിയല്‍ എസ്‌റ്റേറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അല്‍പ്പം മാന്ദ്യം അനുഭവപ്പെടും. വാക്‌സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ജാമ്യം നില്‍ക്കേണ്ടിവരികയോ മറ്റുള്ളവരുടെ കടം ഏറ്റെടുക്കേണ്ടി വരുകയോ ചെയ്യും. ഹാസ്യകലാകാരന്മാര്‍ക്ക് അനുകൂലമായ സമയം.

പൂരുരുട്ടാതി
സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിലവിലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിക്കുക. വിവാദപരമായ കാര്യങ്ങളില്‍ പരാജയം ഉണ്ടാകും. അപ്രതീക്ഷിതമായി ചെലവുകള്‍ വരാം. അയല്‍വാസികളുമായി പിണക്കം വരാവുന്നതാണ്. വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും.

ഉത്രട്ടാതി
ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. ഏറെ കാലമായി നിലനിന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

രേവതി
വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. പങ്കാളിയുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. കുട്ടികള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാന്‍ മടിക്കും. പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യപ്രാപ്തിയുണ്ടാകും

Categories: ASTROLOGY, GENERAL