നിങ്ങളുടെ ഈ ആഴ്ച( ഡിസംബര്‍ 4 മുതല്‍ 10 വരെ)

astro-4-10

അശ്വതി
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും.

ഭരണി
പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും. ശത്രുക്കള്‍ വര്‍ധിക്കും. ബന്ധുവിരഹം മൂലം മനഃക്ലേശത്തിനു ഇടവരും. തസ്‌കരശല്യം സൂക്ഷിക്കണം.

കാര്‍ത്തിക
കര്‍മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാവിജയം നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും.

രോഹിണി
പ്രവൃത്തി മേഖലയില്‍ മന്ദതയും തടസവും ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് മേലധികാരികളുടെ നീരസത്തിന് ഇടവരും. അപ്രതീക്ഷിത യാത്രകള്‍ വന്നുചേരും. മനഃക്ലേശം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല.

മകയിരം
പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരികെ നേടും. കോടതി വ്യവഹാരത്തില്‍ അനുകൂല വിധി ഉണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് തീരുമാനമാകും. പുതിയ സുഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും.

തിരുവാതിര
ധനവരവ് ഉണ്ടാകും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും ശത്രുക്കള്‍ പരാജയപ്പെടും . അകന്ന് നന്നിവര്‍ അടുക്കും. സര്‍ക്കാര്‍ സഹായം നേടും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അഗീകാരം ലഭിക്കും . കുടുംബ സൗഖ്യം നേടും.

പുണര്‍തം
കര്‍മരംഗത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചതി സൂക്ഷിക്കണം. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും. ബന്ധുവിരഹത്തിനു സാധ്യത. തര്‍ക്കങ്ങള്‍ കലഹങ്ങളായി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നഷ്ടം വന്നുചേരും.

പൂയം
കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജീവിതപങ്കാളി മുഖാന്തരം നേട്ടങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും.

ആയില്യം
ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും. ദുര്‍ജന സംസര്‍ഗം മൂലം നഷ്ടവും മാനഹാനിയും ഉണ്ടാകും. വിദ്യാതടസം നേരിടും. ബന്ധുദുരിതത്തിന് സാധ്യത. യാത്രയില്‍ ധനനഷ്ടം ഉണ്ടാകും. കുടുംബ സ്വസ്ഥത കുറയും.

മകം
ധനാഗമമാര്‍ഗങ്ങള്‍ക്ക് തടസമുണ്ടാകും. വിദേശയാത്രയ്ക്ക് കാലതാമസം നേരിടും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ വന്നുചേരും. അപകടങ്ങളില്‍ ഒടിവ്, ചതവ് എന്നിവയ്ക്ക് ഇടയുണ്ട്. മേലധികാരികളുടെ ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും.

പൂരം
കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ബന്ധുക്കളുമായി കലഹിക്കും.തര്‍ക്കങ്ങളില്‍ പ്രതികൂല തീരുമാനങ്ങള്‍ ഉണ്ടാകും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടിവരും.

ഉത്രം
ധനാഗമമാര്‍ഗങ്ങള്‍ വര്‍ധിക്കും. സന്താനഗുണം ഉണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേരും. മേലധികാരികളുടെ പ്രശംസ നേടും. ഔദ്യോഗിക രംഗത്ത് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കും.

അത്തം
കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. തൊഴില്‍ സ്ഥിരത നേടും. ഭൂമി ഇടപാടിലും വാഹന ഇടപാടിലും നേട്ടങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും.

ചിത്തിര
പ്രവൃത്തിമേഖലയില്‍ കലഹത്തിന് സാധ്യത. വാക്കിലുള്ള ദോഷം നിമിത്തം ശത്രുക്കള്‍ വര്‍ധിക്കും. അയല്‍ക്കാരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും. വാഹാനാപകടം സൂക്ഷിക്കുക.

ചോതി
കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സത്കീര്‍ത്തി ബഹുമാനം ലഭിക്കും. ബന്ധുഗുണമുണ്ടാകും. നീതിന്യായരംഗത്ത് പ്രവര്‍ത്തിക്കുവര്‍ക്ക് അംഗീകാരം ലഭിക്കും. സര്‍ക്കാര്‍ സഹായം ഉണ്ടാകും. കടബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയും.

വിശാഖം
സഹോദരങ്ങളുമായി തര്‍ക്കങ്ങളും അകല്‍ച്ചയും ഉണ്ടാകും. വിദ്യാതടസം നേരിടും ബന്ധുക്കള്‍ ശത്രുക്കളെപ്പോലെ പെരുമാറും. സ്ത്രീകള്‍ മൂലം കലഹത്തിന് ഇടവരും . മനക്ലേശം വര്‍ധിക്കും. വാഹനാപകടം സൂക്ഷിക്കുക.

അനിഴം
കാര്യതടസം മാറിക്കിട്ടും. സത്കര്‍മങ്ങള്‍ ഫലിക്കും. സര്‍ക്കാര്‍ സഹായം തേടും. അയല്‍ക്കാരുമായി നല്ലബന്ധം സ്ഥാപിക്കാന്‍ കഴിയും. ധനാഗമ മാര്‍ഗങ്ങള്‍ വര്‍ധിക്കും. വിദ്യാവിജയംനേടും.

തൃക്കേട്ട
രോഗാരിഷ്ടതകള്‍ വര്‍ധിക്കും. ചിലവുകള്‍ നിയന്ത്രണാതീതമാകും. ശത്രുക്കള്‍ മൂലം ധനവും മനഹാനിയും ഉണ്ടാകും. പുതിയസംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. തസ്‌കരശല്യം സൂക്ഷിക്കുക.

മൂലം
ഉദിഷ്ടകാര്യ സിദ്ധിയുണ്ടാകും. പ്രവൃത്തിമേഖലയില്‍ അംഗീകാരം ലഭിക്കും. വിദ്യാവിജയം നേടും ഉപരിപഠനത്തിന് അവസരം വുചേരും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. വിദേശയാത്രക്ക് അവസരം വുചേരും.

പൂരാടം
കര്‍മരംഗത്ത് മന്ദതയും തടസവും ഉണ്ടാകും. മേലധികാരികളുടെ അപ്രീതിയുണ്ടാകും. ദുര്‍ജനസമ്പര്‍ക്കം മൂലം ധനനഷ്ടം, മാനഹാനി എിവ വന്നു ചേരും. ശത്രുക്കള്‍ ശക്തരാകും.

ഉത്രാടം
കര്‍മരംഗത്ത് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും പുതിയസൗഹൃദബന്ധങ്ങള്‍ ഗുണം ചെയ്യും. സഹോദരഗുണം നേടും. പിതൃസ്വത്ത് ലഭിക്കും.

തിരുവോണം
സര്‍വകാര്യ തടസം നേരിടും. സത്കര്‍മങ്ങള്‍ ഫലിക്കാതെ വരും. കടബാധ്യതകള്‍ വര്‍ധിക്കും. പ്രതീക്ഷകള്‍ അസ്ഥാനത്താകും. എടുത്ത തീരുമാനങ്ങള്‍ മാറ്റേണ്ടി വരും. വാഹനാപകടം സൂക്ഷിക്കുക.

അവിട്ടം
ധനവരവ്, സന്താനഗുണം, തൊഴില്‍ സ്ഥിരത എന്നിവ നേടും. അപ്രതീക്ഷ ധനവരവ്, സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കാരണമാകും. കരാര്‍ ജോലികള്‍ കൃത്യ സമയത്ത് ചെയ്ത് തീര്‍ക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.

ചതയം
ദുര്‍ജന സംസര്‍ഗംമൂലം ധനനഷ്ടം, മാനഹാനി. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. മേലധികാരികളുടെ അപ്രീതിയുണ്ടാകും. സ്ഥാനചലനത്തിന് സാധ്യത.

പൂരുട്ടാതി
ബന്ധുഗുണം, തൊഴില്‍ സ്ഥിരത, സര്‍ക്കാര്‍ സഹായം എന്നിവ ലഭിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഗുണം ചെയ്യും. വിദ്യാവിജയം നേടും. ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സത്‌പേര് നിലനിര്‍ത്താന്‍ കഴിയും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.

ഉത്രട്ടാതി
പണമിടപാടുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. ദൂരദേശ യാത്രയും അലച്ചിലും വന്നുചേരും. ശത്രുക്കള്‍ വര്‍ധിക്കും. ബന്ധുവിരഹം മൂലം മനഃക്ലേശത്തിനു ഇടവരും. തസ്‌കരശല്യം സൂക്ഷിക്കണം.

Categories: ASTROLOGY, GENERAL

Related Articles