നിങ്ങളുടെ ഈ ആഴ്ച (2016 ഡിസംബര്‍ 25 മുതല്‍ 31 വരെ )

astro-25-31

അശ്വതി,
തൊഴിലില്‍ സ്ഥാന കയറ്റമോ ആനുകൂല്യ വര്‍ധനവോ പ്രതീക്ഷിക്കാമെങ്കിലും കുടുംബ കാര്യങ്ങളില്‍ വിഷമാവസ്ഥ സംജാതമായേക്കാം.
പ്രധാന ഗ്രഹങ്ങളെല്ലാം അനിഷ്ട സ്ഥാനത്താകയാല്‍ പ്രതികൂല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. പലകാര്യ ങ്ങളിലും അനാവശ്യ തടസ്സങ്ങള്‍ വരാം. സാമ്പത്തികമായി ശരാശരി അവസ്ഥ സംജാതമാകും.

ഭരണി
പല ആഗ്രഹങ്ങളും സാധിപ്പിക്കാന്‍ കഴിയുന്ന വാരമാണ്. വ്യാപാരത്തില്‍ അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ സുഖം ഉണ്ടാകും. സന്താനങ്ങള്‍ക്ക് മികച്ച വിജയങ്ങള്‍ ഉണ്ടാകുന്നതിനാല്‍ അഭിമാനം തോന്നും. പുതിയ ആശയങ്ങള്‍ പ്രവൃത്തി പദത്തില്‍ കൊണ്ടുവരും. മാറ്റിവച്ച ദേവാലയ ദര്‍ശനം സാധ്യമാകും.

കാര്‍ത്തിക
ഗുണ ദോഷ സമ്മിശ്രമായ വാരമാണ്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതിലൂടെ മനസ്താപം വരാന്‍ ഇടയുണ്ട്. സഹോദരന്മാര്‍, ബന്ധുജനങ്ങള്‍ എന്നിവരുമായ ബന്ധങ്ങളില്‍ അല്പം കഷ്ടാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്. ജഭൂമിയില്‍ നിന്നും ധന ലാഭം സിദ്ധിക്കും. ീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം. കാര്ഷികലാഭം വര്‍ധിക്കും.

രോഹിണി
സാമ്പത്തിക കാര്യങ്ങളില്‍ നഷ്ട സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. കുടുംബത്തില്‍ സുഖവും സന്തോഷവും നിലനില്‍ക്കും. സ്ത്രീകള്‍ മൂല മനക്ലേശം വരാതെ നോക്കണം. മേല്‍ അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സമ്മര്‍ദം കുറയും.

മകയിരം
മാനസിക സമ്മര്‍ദം കുറയും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയ ത്തിനോ, വിവാഹത്തിനോ സാധ്യത ഉണ്ട്. കര്‍മ്മ രംഗത്തെ പ്രതിസന്ധിക്ക് അല്പം പരിഹാരം ഉണ്ടാകുന്നതാണ്. ഭൂമി സംബന്ധമായ ഇടപാടുകളില്‍ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

തിരുവാതിര
ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതിനാല്‍ അംഗീകാരം ഉണ്ടാകും. എങ്കിലും സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം വരാന്‍ ഇടയുണ്ട്. അധികമായി പണം ചിലവാക്കേണ്ടി വരും. ബന്ധു സമാഗമം ഉണ്ടാകും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഗൃഹത്തിണോ വാഹനത്തിനോ അറ്റകുറ്റ പണികള്‍ വേണ്ടി വരും. കുടുംബപരമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകും. മാതാവിന് ആരോഗ്യക്ലേശം വരാന്‍ സാധ്യതയുണ്ട്.

പുണര്‍തം
പല പ്രതിസന്ധികളും ഉണ്ടാകുമെങ്കിലും എല്ലാറ്റിനെയും ആത്മ വിശ്വാസത്തോടെ മറികടക്കുവാന്‍ കഴിയും. തൊഴിലില്‍ സ്ഥാനകയറ്റത്തിനും ആനുകൂല്യ വര്‍ധനവിനും സാധ്യതയുണ്ട്. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കുകയും പുതിയ വരുമാന മാര്‍ഗങ്ങള്‍ വരുകയും ചെയ്യും. എങ്കിലും അകാരണമായി മനസ്സ് വ്യാകുലമാകുവാനും ഇടയുണ്ട്.

പൂയം
കുടുംബത്തില്‍ സുഖവും, സമാധാനവും നിലനില്‍ക്കും. മന:സന്തോഷം തരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാ കും. ബന്ധുക്കളുമായി ഉണ്ടായിരുന്ന കലഹങ്ങള്‍ പരിഹൃതമാകും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. സാമ്പത്തിക കാര്യങ്ങളില്‍ ചതി പറ്റാതെ നോക്കണം.

ആയില്യം
ഗുണ ദോഷ സമ്മിശ്രമായ വാരമാണ്. ഉല്ലാസ യാത്രാഅനുഭവങ്ങള്‍ക്കും ഇഷ്ട ഭക്ഷണത്തിനും യോഗമുണ്ടാകും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. കുടുംബപരമായി വാരം നല്ലതാണ്. അവിവാ ഹിതര്‍ക്ക് വിവാഹ സംബന്ധിയായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാഫല്യം പ്രതീക്ഷിക്കാം.

മകം
സാമ്പത്തിക നിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ വിജയത്തിലെത്തും. തൊഴിലില്‍ മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും. കര്‍മരംഗത്ത് അധികാര സ്ഥാന ക്കയറ്റം ലഭിക്കും. ജീവിത പങ്കാളിക്ക് ആരോഗ്യ ക്ലേശം വരാന്‍ ഇടയുണ്ട്. വ്യാപാര വരുമാനം വര്‍ധിക്കും.

പൂരം
കാര്യവിജയം, അംഗീകാരം എന്നിവ ലഭിക്കുന്ന വാരമാണ്. മനസ്സിലെ ആഗ്രഹങ്ങള്‍ നിഷ്പ്രയാസം സാധിപ്പിക്കാന്‍ കഴിയും. സാമ്പത്തികമായി ഉന്നതി ഉണ്ടാകും. കുടുംബ സുഖവും ബന്ധു സമാഗമവും പ്രതീക്ഷിക്കാം. ആശയങ്ങള്‍ വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ കഴിയും.

ഉത്രം
ആഡംബര വസ്തുക്കള്‍ക്കും മറ്റുമായി ധാരാളം പണം ചെലവഴി ക്കും. കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനില്‍ക്കും. തൊഴില്‍ സം ബന്ധമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വായ്പ കളും സാമ്പത്തിക ഇടപാടുകളും മറ്റും അനുവദിച്ചു കിട്ടും. ഈശ്വരാധീനം വര്‍ധിക്കും. മനോസുഖം ഉണ്ടാകും.

അത്തം
മാനസികക്ലേശങ്ങള്‍ കൊണ്ട് വിഷമിക്കും. പ്രതിയോഗികളുമായി ഏറ്റുമുട്ടും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. പൈതൃകമായ സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും.

ചിത്തിര
ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കും. കുടുംബജീവിതം സുഖകരവും സന്തോഷകരവും ആയിരിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. എല്ലാരംഗത്തും സ്വന്തം കഴിവും നേതൃത്വപാടവവും ശോഭിപ്പിക്കും.

ചോതി
ഗൃഹനിര്‍മ്മാണത്തിന് തടസ്സം നേരിടും. എല്ലാ കാര്യങ്ങള്‍ക്കും വിഘ്‌നം അനുഭവപ്പെടും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പരാജയം അനുഭവപ്പെടും. പഠിപ്പില്‍ ശ്രദ്ധ കുറയാനും പരീക്ഷകളിലും, ടെസ്റ്റുകളിലും പരാജയപ്പെടാനും സാധ്യതയുണ്ട്.

വിശാഖം
ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ അതില്‍ വിജയിക്കും. നിനച്ചിരിക്കാതെ ആപത്തുകള്‍ വന്നുചേരും. മാനസികവും ശാരീരികവുമായ തളര്‍ച്ച അനുഭവപ്പെടും. ചീത്തപ്പേരുണ്ടാകും. രോഗങ്ങള്‍മൂലം അസ്വസ്ഥത ഉണ്ടാകും.

അനിഴം
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിജയിക്കും. അനാവശ്യമായി യാത്രകള്‍ ചെയ്യേണ്ടിവരും. മാനസിക പിരിമുറുക്കത്തിന് വഴിവെക്കും. രോഗാരിഷ്ടതകള്‍ ഉണ്ടാകും. പിതൃജനങ്ങള്‍ക്ക് രോഗാദിക്ലേശങ്ങള്‍ അനുഭവപ്പെടും. ശത്രുക്കളുടെ ശല്യം ഉണ്ടാകും.

തൃക്കേട്ട
പുതിയ എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും. സാമ്പത്തികനഷ്ടങ്ങള്‍ ഉണ്ടാകും. സഞ്ചാരക്ലേശത്തിനും, സ്വജനവിരോധത്തിനും ഇടയുണ്ട്. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ഊഹക്കച്ചവടത്തില്‍ ലാഭം ഉണ്ടാകും.

മൂലം
വ്യാപാരരംഗത്തും ബിസിനസ്സ് രംഗത്തും മന്ദത അനുഭവപ്പെടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. അലച്ചിലും, വലച്ചിലും, മാനസിക ക്ലേശങ്ങളും നിരാശാബോധവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പുതിയ എഗ്രിമെന്റുകളില്‍ ഒപ്പുവെക്കാനാകും. ബന്ധുജനങ്ങളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം.

പൂരാടം
വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. അപടകസാധ്യതയുണ്ട്. ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. വിശ്വസിച്ചു ചെയ്യുന്ന പല കാര്യങ്ങളിലും ഗുണഫലങ്ങള്‍ ഉണ്ടാവില്ല. നികുതിവകുപ്പ് ഉദ്യോഗസ്ഥന്മാരില്‍നിന്ന് ഉപദ്രവം ഉണ്ടാകും. മരാമത്തുപണികള്‍ പുനരാരംഭിക്കും.

ഉത്രാടം
കുടുംബത്തില്‍ ഭാര്യയും സന്താനങ്ങളുമായി അഭിപ്രായഭിന്നതയുണ്ടാകും. മനഃസ്വസ്ഥത കുറയും. പിതൃജനങ്ങള്‍ക്ക് രോഗാദിക്ലേശങ്ങള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകളില്‍ വിജയിക്കും.

തിരുവോണം
തൊഴില്‍മാറ്റം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങളും ആശംസകളും ലഭിക്കും. കുടുംബത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. ലോണുകളും, ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ഉന്നതവ്യക്തികളുടെ സഹായം ലഭിക്കും.

അവിട്ടം
വരുമാനത്തെക്കാള്‍ അധികമായി ചിലവ് വര്‍ദ്ധിക്കും. സ്‌നേഹിതരില്‍നിന്നും ബന്ധുക്കളില്‍നിന്നും അകല്‍ച്ചയുണ്ടാകും. ഹിതകരമല്ലാത്ത വാര്‍ത്ത ശ്രവിക്കും. രോഗാദിക്ലേശങ്ങള്‍ കൊണ്ട് വിഷമിക്കും. കുടുംബജനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യും. ജോലിഭാരം വര്‍ദ്ധിക്കും.

ചതയം
രാഷ്ട്രീയപ്രവര്‍ത്തകര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ ഇവര്‍ക്ക് മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതുപോലെ തോന്നും. അണികളില്‍ നിന്ന് സഹകരണക്കുറവും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ പരാജയവും ഉണ്ടാകും. വീട്ടമ്മമാര്‍ കുടുംബജനങ്ങളുമായി സഹകരിക്കാന്‍ നന്നേ വിഷമിക്കും.

പൂരുരുട്ടാതി
ഗൃഹത്തില്‍ പ്രായമായവര്‍ക്ക് രോഗാദിക്ലേശങ്ങള്‍ അനുഭവപ്പെടും. തൊഴില്‍രംഗത്ത് അതിശയകരമായ നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനയാത്രകള്‍ നടത്തും. ശാസ്ത്രസാങ്കേതിക രംഗത്തുളളവര്‍ക്ക് നന്നായി ശോഭിക്കാനാകും. ഉന്നതശ്രേണിയിലുളളവരുടെ സഹായം ലഭിക്കും.

ഉത്രട്ടാതി
നിര്‍ത്തിവച്ചിരുന്ന ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. പ്രായമായവര്‍ക്ക് രോഗാദിക്ലേശങ്ങള്‍ മൂലം വിഷമിക്കും. തൊഴില്‍രംഗത്ത് അസൂയാര്‍ഹമായ പുരോഗതി കൈവരിക്കാനാകും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.

രേവതി
വിദേശത്തുളളവര്‍ക്ക് പ്രതീക്ഷിക്കുന്നതിലും അധികം ഗുണഫലങ്ങള്‍ സിദ്ധിക്കും. വ്യവഹാരത്തില്‍ വിജയം നേടും. ഉത്സാഹവും കാര്യവിജയവും സിദ്ധിക്കും. നീതിന്യായവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കാലം നല്ലതാണ്.

Categories: ASTROLOGY, GENERAL

Related Articles