നിങ്ങളുടെ ഈ ആഴ്ച ഡിസംബര്‍ 18 മുതല്‍ 24 വരെ

astro-17-24

അശ്വതി
ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. നിയമപോരാട്ടങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ആശുപത്രിയില്‍ പണം ചിലവഴിക്കേണ്ടിവരുന്നതിനെ തുടര്‍ന്ന് കുടുംബത്തില്‍ അധികചെലവുകള്‍ വരും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കുന്നതിനാല്‍ തൊഴിലഭിവൃദ്ധിയുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതിയുടെ സമയം. ചിട്ടി, ഭാഗ്യക്കുറികളില്‍ നിന്നും ഭാഗ്യം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉന്നത പദവി ലഭ്യമാകും.

ഭരണി
വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സുഹൃത്തുക്കള്‍ വഴി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വാഹനം, വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ പറ്റിയസമയമല്ല. അനാവശ്യമായി ധാരാളം ധനം ചെലവഴിക്കും. പുരുഷന്മാര്‍ക്ക് സ്ത്രീകളാല്‍ നന്മയും സന്തോഷവും ഉണ്ടാകും. പിതൃഭൂസ്വത്ത് വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.സര്‍ക്കാര്‍ ജോലക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാനലബ്ധിയുമുണ്ടാകും.

കാര്‍ത്തിക
കലാരംഗത്ത് കഴിവ് വര്‍ദ്ധിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് മികച്ച വിജയം ഉണ്ടാകും. പുസ്തകം എഴുതുന്നവര്‍ക്ക് പുരസ്‌കാരവും അംഗീകാരവും ലഭ്യമാകും. വനിതകള്‍ക്ക് എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും.വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഗൃഹം, വാഹനം എന്നിവ വാങ്ങും. മാതാവിന് ഗുണകരമായ സമയമാണ്. പ്രശസ്തിയും ധനാഭിവൃദ്ധിയും ഉണ്ടാകും.

രോഹിണി
കുടുംബത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് കടം വര്‍ദ്ധിക്കാന്‍ ഇടയാകും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഏര്‍പ്പടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. പിതാവിന് അസുഖം വരാവുന്നതാണ്. സമുദായത്തിന്റെയോ, സംഘത്തിന്റെയോ നേതൃത്വം വഹിക്കാനുള്ള സന്ദര്‍ഭം വന്നുചേരും. ഏറെ കാലമായി അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കളുമായി കലഹം വര്‍ദ്ധിക്കും.

മകയിരം
പഠനത്തില്‍ അല്‍പ്പം താത്പര്യക്കുറവ് അനുഭവപ്പെടും. വിവാഹക്കാര്യത്തില്‍ തിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട സ്ഥാനമാനങ്ങള്‍ വന്നുചേരും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ സമീപിക്കും. ധനാഗമനവും ഐശ്വര്യവും വന്നുചേരും. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന പദവിയും സ്ഥലമാറ്റവും ലഭ്യമാകും.

തിരുവാതിര
സുഹൃത്തുക്കളാല്‍ മാനഹാനി വരാനുള്ള സാദ്ധ്യത. വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അല്‍പ്പം ഉയര്‍ച്ചയുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടും. നിലവിലുള്ള ജോലിയില്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിക്കുക.

പുണര്‍തം
അലസത അനുഭവപ്പെടുന്നത് മൂലം ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരും. മക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഉന്നതസ്ഥാനപ്രാപ്തിയുടെ സമയമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഏറെ കാലമായി നിലനിന്നിരുന്ന വാസ്തുതര്‍ക്കം പരിഹരിക്കും. കുടുംബത്തില്‍ അധികചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കടം വാങ്ങേണ്ട സ്ഥിതിവന്നു ചേരും. പുതിയ സുഹൃദ് ബന്ധങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാക്കും.

പൂയം
മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കില്ല. വരവില്‍ കവിഞ്ഞ് ചെലവ് ഉണ്ടാകുന്നത് കടം വര്‍ദ്ധിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അസമയത്തുള്ള യാത്രകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

ആയില്യം
പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാന്‍ മടിക്കും. പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യപ്രാപ്തിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. പങ്കാളിയുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

മകം
സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വസരങ്ങള്‍ നഷ്ടമാകും. പുണ്യകര്‍മ്മങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് കാലതാമസം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

പൂരം
സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. വീട് വസ്തു, നിലം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലസമയമാണ്. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്‌രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വന്‍ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും.

ഉത്രം
ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നീണ്ട യാത്രകള്‍ ചെയ്യേണ്ടതായി വരും. പുതിയ വാഹനം വാങ്ങാനുള്ള അവസരമുണ്ടാകും. ഗൃഹം മോടി പിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. കലാകാരന്മാര്‍ക്ക് പ്രശംസ ലഭിക്കും. പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും.

അത്തം
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. അസുഖങ്ങള്‍ക്കു സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. കൂട്ടുകാരുമായി അഭിപ്രായവത്യാസം ഉണ്ടാകുന്നത് മൂലം മാനസിക സംഘര്‍ഷം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മാറിക്കിട്ടും.

ചിത്തിര
സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം. ഏതു രംഗത്ത് ഇറങ്ങിയാലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. അലസത ജോലിയില്‍ തടസ്സങ്ങളുണ്ടാക്കും. വിദ്യാഭ്യാസപുരോഗതി പ്രതീക്ഷിച്ച രീതിയില്‍ ഉണ്ടാകില്ല. ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വന്നുചേരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും വന്നുചേരും.

ചോതി
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. സാമ്പത്തികനേട്ടത്തിന്റെയും ധനാഭിവൃദ്ധിയുടെയും സമയം. കുടുംബത്തില്‍ നിന്നും മാറി താമസിക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. മുന്‍കോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

വിശാഖം
വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം. അന്യര്‍ക്കായി പരിശ്രമിക്കുമെങ്കിലും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരും. സഹപ്രവര്‍ത്തകരോട് കര്‍ക്കശമായി ഇടപെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം.

അനിഴം
ജീവിത പങ്കാളിയില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവിചാരിതമായി ധനലാഭം ഉണ്ടാകും. സഹോദരങ്ങള്‍ക്ക് അനുകൂലമായ കാലമല്ല. മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം ഉണ്ടാകും. പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും നേട്ടം. പരിശ്രമിക്കുന്നവര്‍ക്ക് ഏതുമേഖലയിലായാലും കാര്യപ്രാപ്തിയുണ്ടാകും.

തൃക്കേട്ട
ദമ്പതികള്‍ക്കിടയില്‍ സ്വരചേര്‍ച്ചക്കുറവുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാകും. ദാമ്പത്യസുഖവും മനസന്തോഷവും അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരീക്ഷ എഴുതി കാത്തിരിന്നവര്‍ക്ക് ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഏര്‍പ്പെടുന്ന എല്ലാ സംരംഭങ്ങളിലും വിജയിക്കും.

മൂലം
വിവാഹം അന്വേഷിക്കുന്നവരെ തേടി അനുകൂലമായ ആലോചനകളെത്തും. മാതാപിതാക്കളുടെ ആരോഗ്യനില മെച്ചപ്പെടും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സുഹൃത്തുക്കള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നിമിത്തം ധനനഷ്ടം വരാന്‍ സാദ്ധ്യതയുണ്ട്. വസ്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ സമയം. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും.

പൂരാടം
ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥാടനം എന്നിവയ്ക്കുള്ള അവസരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലവിധ ആനുകൂല്യങ്ങളും ലഭിക്കും.സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ധാരാളം പണം ചെലവഴിക്കേണ്ടി വരും.

ഉത്രാടം
ധാരാളം വരുമാനമുണ്ടാകുമെങ്കിലും ആനുപാധികമായി ചിലവ് വര്‍ദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതി ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന്റെയും പ്രശസ്തിയുടെയും സമയം. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാല്‍ മാനസികമായ സന്തോഷം ലഭിക്കും.

തിരുവോണം
സകലവിധത്തിലുമുള്ള ഭാഗ്യങ്ങളും ലഭിക്കും. വിദ്യാഭ്യാസ പുരോഗതിയും കുടുംബാഭിവൃദ്ധിയുണ്ടാകും. പലവിധ രോഗങ്ങള്‍ അനുഭവപ്പെടും. അധികചെലവുകള്‍ വരുന്നതായിരിക്കും. പഠനത്തില്‍ താത്പര്യം കുറയും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം കൈവരും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

അവിട്ടം
ഉന്നതസ്ഥാനപ്രാപ്തി ഉണ്ടാകും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം. കരാര്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് പലവിധത്തിലുമുള്ള നന്മകളും വരാനിടയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും.

ചതയം
കടം വന്നുചേരാനുള്ള സാധ്യതയുണ്ട്. ദാമ്പത്യബന്ധം തൃപ്തികരമായിരിക്കില്ല. പഠനത്തില്‍ താത്പര്യം വര്‍ദ്ധിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. പല പ്രശനങ്ങളാല്‍ സ്ത്രീകളാല്‍ മനോദു:ഖത്തിന് സാദ്ധ്യത. ശത്രുക്കളടെ ഉപദ്രവം വര്‍ദ്ധിക്കും.

പൂരുരുട്ടാതി
വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ സമയമാണ്.വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യതയുടെ സമയം. ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ക്ക് അപകടത്തിന് സാധ്യത. കാര്‍ഷിക ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. അകന്നു നിന്നവരുമായുള്ള പ്രശ്‌നം പരിഹരിക്കപ്പെടും.

ഉത്രട്ടാതി
വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യതയുടെ സമയം. കുടുംബത്തില്‍ നിന്നും മാറിത്താമസിക്കാനുള്ള സാഹചര്യമുണ്ടാകും. ബിസിനസ് തുടങ്ങാന്‍ ആഗഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയം. ഐടി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങള്‍ക്ക് മാനസിക വിഷമതകള്‍ ഉണ്ടാകും.

രേവതി
വാഹനം, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ വൈകും. എല്ലാ സംരംഭങ്ങളിലും വിജയം കൈവരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയമാണ്. പിതാവുമായി സ്വരചേര്‍ച്ചക്കുറവ് വരാനിടയുണ്ട്. വാക്ചാതുര്യവും സത്യസന്ധമായ പ്രവര്‍ത്തികളും ജനപ്രീതിയും പ്രശംസയും നേടിത്തരും.

Categories: ASTROLOGY, Editors' Picks