നിങ്ങളുടെ ഈ ആഴ്ച (മാര്‍ച്ച്‌ 19 മുതല്‍ 25 വരെ)

astro

അശ്വതി
ഭാഗ്യദായകമായ കാലമാണ് സന്താന ശ്രേയസ്സും, കര്‍മ്മ ഗുണവും, ഭൂമി ലാഭവും,ഗൃഹ നിര്‍മ്മാണം പുനരാരംഭിക്കുവാനും നല്ലതാണ്, അപ്രതീക്ഷിതമായ ധനലാഭാമുണ്ടാകും,വിദേശത്തുള്ളവര്‍ക്ക് തൊഴില്‍ തടസ്സം ഉണ്ടായിരുന്നു എങ്കില്‍ അത് മാറി പുതിയ ജോലി ലഭിക്കും. പിതൃ ഗുണം കാണുന്നു,പുതിയ വാഹനം ലാഭമുണ്ടാകും,

ഭരണി
പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ക്ക് ഇടയുണ്ടാകും, തൊഴിലില്‍ സ്ഥാന മാറ്റമുണ്ടാകും ആരോഗ്യസ്ഥിതി മോശമാകാതെ നോക്കണം , ധനത്തിന് പ്രയാസം ഉണ്ടാകും, കര്‍മ്മ ഗുണം കുറയും, അധികാരികളുടെ അപ്രീതിയ്ക്ക് പാത്രമാത്തെ സൂക്ഷിക്കുക.

കാര്‍ത്തിക
ദേഹസുഖം ഉണ്ടാകും. യശസും ശ്രേയസും കാര്യവിജയവും ഉണ്ടാകും. സാമ്പത്തികം മെച്ചപ്പെടുമെങ്കിലും അനുഭവത്തിലേക്ക് ഗുണം കുറവായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതം. ധൈര്യം കുറയും. വാഹനസുഖം, ബുദ്ധി, വിവേകം ഇതിലെല്ലാം പിന്‍നിലയിലായിരിക്കും. ഭാര്യാഭര്‍തൃ ജീവിതത്തിലും തടസങ്ങള്‍ കൂടുതല്‍.

രോഹിണി
കണ്ടകശനി ദോഷവും ദാമ്പത്യ പ്രശ്‌നങ്ങളും ഉണ്ടെങ്കിലും ആഗ്രഹിച്ച പലകാര്യങ്ങളും നേടിയെടുക്കുന്നതിനുള്ള ഭാഗ്യമുണ്ടാകും. ദേഹസുഖം കുറയും. കീര്‍ത്തിയേയും സ്വല്‍പ്പം ബാധിക്കും. വായ്പാഭാരം കൂടും. വിദ്യാതടസങ്ങള്‍ ഏറെയാണ്. ഗൃഹസുഖം കുറയും. വാഹനഗുണമുണ്ടാ!കും. മനോധൈര്യം വര്‍ദ്ധിക്കും. പിതൃജന അനുഗ്രഹമുണ്ടാകും. കര്‍മരംഗം പുഷ്ടിപ്പെടും.

മകയിരം
ശരീരസുഖം, യശസ്, സ്വസ്ഥത, ശ്രേയസ്, കാര്യവിജയം, വിവേകബുദ്ധി, ഓര്‍മശക്തി, മനസുഖം ഇത്യാദി ഗുണങ്ങള്‍ ഉണ്ടെങ്കിലും ഗൃഹസുഖം കുറയും. വാഹനഗുണം ഉണ്ടാകും. തടസങ്ങളുണ്ടെങ്കിലും കര്‍മരംഗം ദോഷ നിയന്ത്രണത്തിന് പര്യാപ്തമായിരിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസ സങ്കല്‍പ്പങ്ങള്‍ക്ക് സഹായകമാണ്.

തിരുവാതിര
സാമ്പത്തികരംഗം പുഷ്ടിപ്പെടുന്നതിന്റെ പ്രാരംഭം കാണാം. കര്‍മരംഗത്ത് വളര്‍ച്ചയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് തളര്‍ച്ചയാണെങ്കിലും കലാരംഗത്ത് പുരോഗതിയുണ്ടാകും. ഗൃഹസുഖവും വാഹനസുഖവും മനശക്തിയും ലഭിക്കും. വിവേകശക്തി വര്‍ദ്ധിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിനായി പ്രത്യേകം ശ്രമം ആവശ്യം. ചില പ്രധാന അഭീഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകസമയമാണ്.

പുണര്‍തം
സാമ്പത്തികം, വിദ്യ, മനോധൈര്യം, സന്താന സൗഖ്യം, വിവേക ശക്തി, പൂര്‍വപുണ്യാഗമനം, ദൃഷ്ടി സായൂജ്യം, ദാമ്പത്യകാര്യ വിജയം, വിഘ്‌നങ്ങളുടെ പരിഹാരം, ഭാഗ്യാഗമനം, കര്‍മജയം ഇത്യാദി ഗുണങ്ങള്‍ക്ക് പ്രാധാന്യം. ധനാഗമത്തിലെ തടസങ്ങള്‍ മാറ്റണം.

പൂയം
ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തും. എന്നാ!ല്‍ ഭാഗ്യം, ധര്‍മം, പുണ്യം, ഉപാസന ഇത്യാദികളുടെ സഹായത്താല്‍ ഗുരുതരമാകാതെ രക്ഷപ്പെടാനാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശോഭിക്കും. സാമ്പത്തിക രംഗം വളര്‍ച്ച നേടും. സഹോദര ഗുണം കുറയും. സന്താനഗുണമുണ്ടാകും. ഗൃഹസുഖവും വാഹസുഖവും ദാമ്പത്യത്തില്‍ അതൃപ്തി. കര്‍മരംഗത്ത് പ്രശ്‌നങ്ങളേറും. വീഴ്ചകള്‍ ശ്രദ്ധിക്കണം.

ആയില്യം
ദേഹസുഖം, സാമ്പത്തികം, സാങ്കേതിക വിദ്യ എന്നിവയ്ക്ക് മെച്ചം. സഹോദരഗുണം കുറയും. സന്താനഗുണം ഉണ്ടാകുമെങ്കിലും അനുഭവം കുറയും. കഴിവ് വര്‍ദ്ധിക്കും. ഭാഗ്യം, ധര്‍മം, ഉപാസന എന്നിവ അവതാളത്തിലാവും. കര്‍മരംഗത്ത് തൃപ്തിക്കുറവ്.

മകം
ആരോഗ്യം പുഷ്ടിപ്പെടുന്നു. ഐശ്വര്യം, സല്‍കീര്‍ത്തി, സാമ്പത്തിക സന്തുലനം ഇത്യാദി ഗുണങ്ങള്‍ കാണുന്നു. എന്നാല്‍ സാമ്പത്തിക രംഗത്ത് കാലതാമസം മൂലമുള്ള സമ്മര്‍ദ്ധങ്ങള്‍ കൂടും. കര്‍മരംഗത്ത് പുരോഗതി, അഭീഷ്ട സിദ്ധിക്ക് അനുകൂലം. ആഗ്രഹങ്ങള്‍ മിക്കതും പൂര്‍ത്തീകരിക്കും.

പൂരം
കര്‍മരംഗത്ത് പല അഭീഷ്ടങ്ങളും പൂര്‍ത്തിയാകുമെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അലോസരപ്പെടുത്തും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശോഭിക്കും. സഹോദര ഗുണവും സഹായമാര്‍ഗങ്ങളും ഉണ്ടാകും. ഗൃഹസുഖവും വാഹനസുഖവും മനസുഖവും വിവേകവും സാമര്‍ത്ഥ്യവും പ്രതീക്ഷിക്കാം. ഭാഗ്യാഗമനത്തിന് തടസങ്ങളുണ്ടെങ്കിലും മുന്‍കരുതല്‍ കൊണ്ട് നേരിടാനായേക്കും.

ഉത്രം
ആര്‍ഭാടത്തിന്റെ കാഠിന്യവും തന്മൂലം സാമ്പത്തിക പ്രതിസന്ധിയും പ്രതീക്ഷിയ്ക്കാം. അധികച്ചെലവ് ബുദ്ധിമുട്ടിക്കും. കര്‍മരംഗത്ത് വിജയം വരിക്കും. സഹായമാര്‍ഗങ്ങള്‍ തെളിഞ്ഞ് കിട്ടും. സഹോദരഗുണം ഉണ്ടാകും. ഗുരുക്കന്മാരുടെ അനുഗ്രഹക്കുറവ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിന് പരിഹാരം കണ്ടാല്‍ ഭാഗ്യവും അഭീഷ്ടാഗമവുമുണ്ടാകും.

അത്തം
ദേഹസുഖം ഉണ്ടെങ്കിലും മനസുഖത്തിന്റെ കാര്യത്തില്‍ കുറവ് കാണുന്നു. ആത്മനിയന്ത്രണം കൂടുതലായി വേണ്ടിവരുന്നു. ഗൃഹസുഖവും വാഹനസുഖവും പ്രതീക്ഷിക്കാം. കര്‍മരംഗത്ത് സ്വാതന്ത്ര്യമുണ്ടെങ്കിലും ഭാഗ്യാഗമനത്തിന് തടസങ്ങളുണ്ട്. അഭീഷ്ടങ്ങള്‍ നേടുന്നതിനും ഈ പരിധി ബാധകമാണ്.

ചിത്തിര
ഗൃഹസുഖവും വാഹനസുഖവും കുറയും. കര്‍മരംഗത്ത് നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. ഭാഗ്യാഗമനത്തിന് ഇടയുണ്ട്. ദാമ്പത്യത്തില്‍ വിജയം കാണുന്നു. വിഘ്‌നങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ലഭിക്കും. ധര്‍മ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും. ജീവിത സ്വാതന്ത്ര്യം കുറയും. വീഴ്ചകള്‍ കരുതിയിരിക്കണം.

ചോതി
പുതിയ തൊഴില്‍ രംഗത്ത് വളരെ വിജയങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. നിങ്ങളുടെ സൂര്യരാശി വീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല സ്ഥിതിചെയ്യുന്നതായി കാണുന്നു. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു നീങ്ങേണ്ടത് ആവശ്യമായി കാണുന്നു.

വിശാഖം
അലച്ചില്‍, ധനനഷ്ടങ്ങള്‍ ഇവ ഉണ്ടാകും. ഇച്ഛാഭംഗവും മനപ്രയാസവും വര്‍ദ്ധിക്കും. പരിശ്രമങ്ങള്‍ പലതും വൃഥാവിലാകും. സ്വജനകലഹവും ബന്ധുവിരോധവും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വളരെയധികം ആത്മനിയന്ത്രണം ശീലിക്കുക, തൊഴില്‍ രംഗത്ത് എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടാവാനിടയുണ്ട്.

അനിഴം
അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകും, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യതടസ്സങ്ങള്‍ ഇവയെല്ലാം അനുഭവപ്പെടും. അലച്ചിലും യാത്രാക്ലേശവും വന്നുഭവിക്കും. കുടുംബത്തിലും വിവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുന്നത് നന്നായിരിക്കും. ഗൃഹാന്തരീക്ഷസ്ഥിതി ശരിയായി പരിശോധിച്ച് വേണ്ടതു ചെയ്യുക.

തൃക്കേട്ട
ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതാണ്. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ പരമായി വളരെ ഉയര്‍ച്ച കൈവരിക്കുകയും സാമ്പത്തിക പുരോഗതി വര്‍ദ്ധിക്കുകയും ചെയ്യും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അതു സാധിക്കും. നിങ്ങളില്‍ ചിലര്‍ക്ക് പുതിയതും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയതുമായ പുതിയ ഫഌറ്റു വാങ്ങുന്നതിനു കഴിയും.

മൂലം,
ഈ ആഴ്ചയില്‍ പലവിധ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് ധനനഷ്ടങ്ങള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല കാലമല്ല. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകള്‍ സൂക്ഷമതയോടെ നടത്തുക. യാത്രാക്ലേശം, അലച്ചില്‍, ഇച്ഛാഭംഗം ഇതൊക്കെ ഉണ്ടാകാവുന്ന സാദ്ധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷാരുകമായ ഒരു സാന്നിധ്യം കാണുന്നു. ഒരു നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം.

പൂരാടം
പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. ലക്ഷ്യപ്രാപ്തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അസുലഭമായ ഒരു രാജയോഗകല തെളിഞ്ഞു കാണുന്നു. ഇത് അനുഭവയോഗത്തില്‍ വന്നാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധിയാണുഫലം.

ഉത്രാടം
പല വിധ കഷ്ടാനുഭവങ്ങള്‍ക്ക് ഇടയുണ്ട്, ആപല്ക്കരമായ കാലമാണ് വീഴ്ച്ചകളോ,അപകടങ്ങളോ വരാതെ സൂക്ഷിക്കണം ധനനഷ്ടം വരും, ഉള്ള തൊഴില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകും.

തിരുവോണം,
പുതിയ സ്ഥാനമാനാദികള്‍ ലഭിക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടും,പലവഴിയില്‍ ധനം വന്ന് ചേരും,ഇതുവരെ നിറവേറാതിരുന്ന പല കാര്യങ്ങളും ഒരു തീരുമാനത്തില്‍ എത്തും, സഹോദരങ്ങളുമായി ഉള്ള ബന്ധം ദൃഡമാകും കുറെ കാലമായി മനസ്സിനെ അലട്ടിയിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും, യാത്രകള്‍ കൊണ്ട് ഗുണമുണ്ടാകും.

അവിട്ടം
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും, ചികിത്സക്ക് വേണ്ടി പണം മുടക്കേണ്ടിവരും, കഠിനമായ ദു:ഖത്തിന് കാരണമാകും, സഞ്ചാര ക്ലേശം, പ്രായമായവരുടെ ആയുസ്സിനെ കുറിച്ച് ആശങ്കയുണ്ടാക്കിയേക്കാം. വൈദ്യ സഹായത്തിനു അമാന്തം കാണിക്കരുത്,ശത്രുക്കള്‍ ഒരവസരത്തിനായി തക്കം പാര്‍ത്തിരിക്കുകയാണ് എന്നത് മറക്കരുത്,

ചതയം,
വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാക്ഷാല്‍ക്കാരം ഉണ്ടാകും,സാമ്പത്തികമായി വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും,സന്താനങ്ങള്‍ക്ക് മേന്മയുണ്ടാകും നാല്‍ക്കാലി ലാഭം, സമ്പല്‍സമൃദ്ധമായ ജീവിതം, ഭാര്യാ സുഖം, ആദരവ്,പുണ്ണ്യക്ഷേത്ര സന്ദര്‍ശനത്തിന് ഇടവരും.

പൂരൂരുട്ടാതി
സാമ്പത്തികമായി വളരെ മാറ്റങ്ങള്‍ ഉണ്ടാകും,കിട്ടാനുള്ള പണം കയ്യില്‍ വന്നുചേരും ശത്രുഹാനിയും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും,കൃഷിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും,മനസ്സമാധാനം ഉണ്ടാകും.

ഉത്രട്ടാതി
വേണ്ടത്ര ചിന്തിക്കാതെ ഉള്ള പ്രവര്‍ത്തികള്‍ ദോഷം വിളിച്ചു വരുത്തും. ധനത്തിനും,ബുദ്ധിക്കും നാശം സംഭവിക്കുകയും, സ്ഥാനഭ്രംശമുണ്ടാകുകയും മറ്റുള്ളവരില്‍ നിന്നോ മറ്റുള്ളവരോടോ വലിയ കലഹത്തിന് ഇടയാക്കുകയും ചെയ്യും.

രേവതി
കര്‍മരംഗത്ത് വളര്‍ച്ചയുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് തളര്‍ച്ചയാണെങ്കിലും കലാരംഗത്ത് പുരോഗതിയുണ്ടാകും. ഗൃഹസുഖവും വാഹനസുഖവും മനശക്തിയും ലഭിക്കും. വിവേകശക്തി വര്‍ദ്ധിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിനായി പ്രത്യേകം ശ്രമം ആവശ്യം. ചില പ്രധാന അഭീഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകസമയമാണ്.

Categories: ASTROLOGY