DCBOOKS
Malayalam News Literature Website

കുഞ്ചാക്കോ ബോബന് നേരെ വധശ്രമം: യുവാവ് പിടിയില്‍

നടന്‍ കുഞ്ചാക്കോ ബോബന് നേരെ വടിവാളുയര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒക്ടോബര്‍ അഞ്ചിന് രാത്രിയോടെയായിരുന്നു സംഭവം. കേസില്‍ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനായാണ് കുഞ്ചാക്കോ ബോബന്‍ എറണാകുളം സൗത്തിലെ സ്‌റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വടിവാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ സ്ഥലത്തെത്തിയപ്പോഴേയ്ക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു.

ട്രെയിന്‍ കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരെ പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ എസ്.ഐ നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തുകയും മൊഴിയെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്.

ഞായറാഴ്ച വൈകിട്ടാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പാലക്കാട് റെയില്‍വേ ഡിഎസ്പി പറഞ്ഞു.

Comments are closed.