നിങ്ങളുടെ ഈ ആഴ്ച (മാര്‍ച്ച് 5 മുതല്‍ 11വരെ)

astro

അശ്വതി
സഹപ്രവര്‍ത്തകരുടെ സഹായത്തോടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിലവില്‍ ഉണ്ടായിരുന്ന ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാ വിജയം സ്വന്തമാകും. മാനസിക സമ്മര്‍ദങ്ങള്‍ക്ക് അയവുണ്ടാകും. എന്നാല്‍ സാമ്പത്തികമായി പ്രതീക്ഷിച്ച ഗുണാനുഭവങ്ങള്‍ ഉണ്ടായെന്നു വരില്ല. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.

ഭരണി
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും. പഴയ നിക്ഷേപങ്ങളില്‍നിന്നും ധന ലാഭം ലഭിക്കും. പുതിയ സംരംഭങ്ങളെ കുറിച്ച് ആലോചിക്കുകയും പ്രവൃത്തി പഥത്തില്‍ കൊണ്ട് വരികയും ചെയ്യും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലവാരമാണ്. ബന്ധു ജന സഹായം ലഭ്യമാകും. സന്താനങ്ങള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നെന്നു വരാം.

കാര്‍ത്തിക
സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ട്ടസാധ്യത ഉണ്ടാകും. ആത്മ വിശ്വാസ കുറവ് മൂലം പല കാര്യങ്ങളും പാതി വഴിയില്‍ ഉപേക്ഷിക്കും. സുഹൃത്ത് സഹായം വേണ്ടപ്പോള്‍ ലഭ്യമാകും. കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനില്‍ക്കും. മാതാവിനെ സഹായിക്കാന്‍ കഴിയും.

രോഹിണി
ശത്രുശല്യം വര്‍ധിക്കും. നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹ കച്ചവടത്തില്‍ നിന്നും പിന്മാറണം. യാത്രാവേളകളില്‍ ധനമോ ദ്രവ്യമോ നഷ്ടമാകാതെ നോക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. വാരാന്ത്യം താരതമ്യേന ഗുണകരമാകും.

മകയിരം
തൊഴില്‍ രംഗത്ത് മെച്ചപെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും പ്രതീക്ഷിച്ച സ്വാതന്ത്ര്യം ലഭിച്ചെന്നു വരില്ല. ദാമ്പത്യ സുഖം പ്രതീക്ഷിക്കാം. ഉദര സംബന്തമായ വ്യാധികളെ കരുതണം. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധം വന്നുചേരാവുന്ന വാരമാണ്.

തിരുവാതിര
പ്രായോഗിക സമീപനത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കഴിയും. കര്‍മ രംഗത്ത് പല കാര്യങ്ങളും വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയെന്നു വരാം. സാമ്പത്തികമായി ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. സഹോദരാദി ബന്ധുഗുണം പ്രതീക്ഷിക്കാം. കുടുംബത്തില്‍ അസ്വസ്ഥകരമായ അന്തരീക്ഷം ചില ദിവസങ്ങളില്‍ ഉണ്ടായെന്നു വരാം.

പുണര്‍തം
സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ ഇടപ്ടാന്‍ അവസരം ലഭിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം അനുകൂലമാണ്. പഴയ കട ബാധ്യതകള്‍ മൂലം മന ക്ലേശം ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവില്‍ മന സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. ഭാഗ്യാനുഭവങ്ങളും കുറയുന്നതിനാല്‍ പ്രാര്‍ത്ഥന, ഉപാസന എന്നിവയില്‍ ലോപം വരുത്തരുത്.

പൂയം
മനോ സുഖവും മന സ്വസ്ഥതയും അനുഭവമാകുന്ന വാരമാണ്. ആവശ്യമുള്ള സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. ബന്ധുജനങ്ങളും സുഹൃത്തുക്കളും അനുകൂലരായി പെരുമാറും. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യങ്ങള്‍ വന്നു ചേരും. ദീര്‍ഘ നാളത്തെ പല ആഗ്രഹങ്ങളും സാധിപ്പിക്കുവാന്‍ കഴിയുന്നതാണ്. ആഗ്രഹിച്ച ദേവാലയ ദര്‍ശനത്താല്‍ ആത്മ സുഖം ലഭിക്കും.

ആയില്യം
കര്‍മരംഗത്ത് നിലനിന്നിരുന്ന മാന്ദ്യം വലിയ അളവില്‍ കുറയുന്നതാണ്. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറുന്നതില്‍ ആശ്വാസം തോന്നും. ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന സമയമാണ്.സന്താനങ്ങളെ കൊണ്ടും കുടുംബാംഗങ്ങളെ കൊണ്ടും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ജന്മ നാട്ടിലേക്ക് യാത്ര പോകുവാന്‍ കഴിയും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതാണ്.

മകം
പല പ്രതിസന്ധികളും ഉണ്ടാകുമെങ്കിലും ദൈവാനുഗ്രഹത്താല്‍ എല്ലാറ്റിനെയും തരണം ചെയ്യുവാന്‍ കഴിയും. അനാവശ്യ ആകാംക്ഷ പ്രവര്‍ത്തന രംഗത്ത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. സുഹൃത്ത് ജനങ്ങള്‍ മൂലം ചതി പറ്റാതെ നോക്കണം. പ്രധാന കാര്യങ്ങളില്‍ അലസത വെടിഞ്ഞ് പ്രവര്‍ത്തിക്കണം. നയന സംബന്ധമായ ക്ലേശങ്ങള്‍ അലട്ടാന്‍ ഇടയുണ്ട്.

പൂരം
അശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നീടു ദുഖിക്കാനുള്ള കാരണമാകും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യ ബന്ധം ഊഷ്മളമാകും. വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ശ്രദ്ധയും ഏകാഗ്രതയും കുറയാന്‍ ഇടയുണ്ട്. മറ്റുള്ളവരുടെ ചുമതലകള്‍ ഏറ്റെടുക്കുന്നത് മൂലം അപഖ്യാതി വരാതെ നോക്കണം. നഷ്ടമായ ധനമോ ദ്രവ്യമോ തിരികെ ലഭിക്കാന്‍ ഇടയുണ്ട്.

ഉത്രം
തൊഴില്‍ രംഗത്ത് അഭൂതപൂര്‍വമായ പുരോഗതി അനുഭവപ്പെടും. വ്യാപാരികള്‍ക്ക് ലാഭ വര്‍ധന പ്രതീക്ഷിക്കാം. ആസൂത്രണ പാടവം മൂലം പല കാര്യങ്ങളും സമയ ബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതാണ്. കമിതാക്കള്‍ക്ക് ആഗ്രഹ സാഫല്യം പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. പൊതുവില്‍ ഈശ്വരാധീനവും ഭാഗ്യവും വര്‍ധിക്കും.

അത്തം
സ്ത്രീകള്‍ക്ക് ഭാഗ്യങ്ങള്‍ കൈവരും ഭൂമി ഗൃഹസംബന്ധമായ ഇടപാടുകള്‍ക്ക് തടസ്സം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ശ്രദ്ധ വര്‍ദ്ധിക്കും. വാഹനസംബന്ധമായ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവും ആരോഗ്യം തൃപ്തികരമല്ല പൊതുരംഗത്തുള്ളവര്‍ക്ക് പ്രതിബന്ധങ്ങള്‍ നേരിടേണ്ടതായി വരും.

ചിത്തിര
കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം ഔദ്യോഗികരംഗത്ത് സ്ഥാനലബ്ധി, സ്ഥാനമാറ്റം ഇവയുടെ തടസ്സം നീങ്ങും. ആരോഗ്യസ്ഥിതി പൊതുവെ തൃപ്തികരമല്ല. വ്യാപാരരംഗത്ത് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മാറികിട്ടും. പൊതു പ്രവര്‍ത്തകര്‍ക്ക് നല്ലകാലം.

ചോദി
കലാസാഹിത്യ പത്ര പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അത്ര നന്നല്ല. വ്യപാരവ്യവസായ മേഖലയിലുള്ളവര്‍ക്ക് നല്ല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് അത്ര നല്ല സമയമല്ല തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്. ശത്രുക്കള്‍ ഉണ്ടാവാനുള്ള സാധ്യത. വാഹനം ഭൂമിസംബന്ധമായ ചില വ്യവഹാരങ്ങളില്‍ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

വിശാഖം
വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയമാണ്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവും, ശത്രുക്കള്‍ ഉണ്ടാവും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമല്ല. അപവാദങ്ങള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. പൊതു പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം അല്ല.

അനിഴം
വിദ്യാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവിശ്യമായിവരും. ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ നല്ലതല്ല. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിന് സാദ്ധ്യത ഊഹക്കച്ചവടങ്ങള്‍ കഴിവതും ഒഴിവാക്കുക. വാഹനപകടം ഉണ്ടാകാം. പൊതു പ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ സ്ഥാന മാനങ്ങള്‍ ലഭിക്കും. കൃഷി സംബന്ധമായി നല്ല സമയമല്ല.

തൃക്കേട്ട
കാര്‍ഷിക മേഖലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. വ്യാപാരമേഖലയില്‍ പ്രവര്‍ത്തനം വിജയം വാഹനഉപയോഗം സൂക്ഷിക്കണം. ആരോഗ്യനില നന്നല്ല. സാമ്പത്തിക ലാഭം ലഭിക്കുന്ന സമയം. വ്യാപാര മേഖലയില്‍ വിജയം. മത്സര പരീക്ഷകളില്‍ ഉന്നതവിജയ നേടാം. കലാസാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികലാഭം ഉണ്ടാകും.

മൂലം
സ്തകീര്‍ത്തി ലഭിക്കുവാന്‍ ഇടയുണ്ട്. ഉദ്യോഗ മേഖലയില്‍ വിജയം കൈവരിക്കും. സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ തരണം ചെയ്യും. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ അലട്ടും. കൃഷിയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും.

പൂരാടം
ആരോഗ്യം അത്ര മെച്ചമാവുകയില്ല. ചെലവുകള്‍ നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടും തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലസമയമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനങ്ങളെ നേരിടും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം കിട്ടാനിടയുണ്ട്.

ഉത്രാടം
പൊതുപ്രവര്‍ത്തകര്‍ക്ക് അനൂകൂല സമയം വീട്ടില്‍ ശാന്തിയും സമാധാനവും ലഭിക്കും. സന്താനങ്ങള്‍ക്ക് നല്ല വഴി ഉണ്ടാകുന്നതിനും സാധ്യത കാണുന്നു. അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത. കലാസാഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലം. ശാരീരിക വിഷമതകള്‍ക്ക്

തിരുവോണം
വ്യാപാര വ്യവസായ മേഖലയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകാം. കുടുബാംഗങ്ങള്‍ക്ക് ആരോഗ്യപ്രരമായ അരിഷ്ടതകളും അനുഭവപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമല്ല. ഭൂമി , ധനം ഇവ കൈകൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടും.

അവിട്ടം
വിനോദതീര്‍ത്ഥയാത്രകള്‍ക്ക് അവസരം ലഭിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തകാര്യത്തില്‍ ഊര്‍ജ്ജിതം വരും. കാര്‍ഷികവ്യവസായിക മേഖലയില്‍ പുരോഗതി. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം മേലധികാരികളുടെ പ്രശംസ ഇവ ലഭിക്കും. കലാസാഹിത്യരംഗത്ത് ഉള്ളവര്‍ക്ക് ജനപ്രീതി ലഭിക്കും.

ചതയം
വ്യാപാരവ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആവിഷ്‌ക്കരിക്കും. വാഹനം വസ്തുഭൂമി ഇവ ലഭിക്കുവാന്‍ സാധ്യതയുണ്ട്. പൊതുവില്‍ ശാരീരികമായ വിഷമതകള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികരംഗത്ത് ചില ബുദ്ധിമുട്ടുകള്‍ക്ക് സാദ്ധ്യത വാഹനം ഉപയോഗിക്കുന്നതും സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമല്ല.

പൂരുട്ടാതി
അന്യദേശത്ത് ധനയോഗം, വിശേഷ വസ്ത്രാഭരണങ്ങള്‍ക്ക് യോഗം. ജീവിത പങ്കാളിയില്‍ നിന്നും മാന്യമായ പെരുമാറ്റം. ഉപരിപഠനത്തിന് യോഗം. കുടുംബത്തില്‍ സമാധാനം. പരിശ്രമങ്ങള്‍ സഫലമാകും. തൊഴില്‍രംഗം മെച്ചപ്പെടും. മേലുദ്യോഗസ്ഥരില്‍ നിന്നും സഹായം. ഉദ്യോഗലബ്ധി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലം. ചെലവ് അധികമാകും.

ഉത്രട്ടാതി
ദു:ഖ വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. മുന്‍ നിശ്ചയിച്ച കാര്യങ്ങള്‍ക്ക് തടസ്സം നേരിടും. സാമ്പത്തിക തടസ്സം. ദാമ്പത്യ കലഹം, വാഹനങ്ങള്‍ സൂക്ഷിച്ച് ഓടിക്കുക. ഉദ്യോഗസ്ഥര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടതായി വരും. ധനവരവ് കുറയും. ബന്ധുക്കളുമായി അകല്‍ച്ചയ്ക്കിടവരും.പണമിടപാടുകള്‍ സൂക്ഷിക്കുക. ശത്രുക്കളുടെ ഒളിപ്രവര്‍ത്തനം.

രേവതി
ഭൂമി കൈവശം വന്ന് ചേരും. ആഭരണങ്ങള്‍ ലഭിക്കാന്‍ യോഗം. നല്ല വാക്കുകളാല്‍ ആരേയും സ്വാധീനിക്കും. കുടുംബത്തില്‍ സമാധാനന്തരീക്ഷം സംജാതമാകും. വിദേശയാത്ര ഗുണകരം. ഉപരിപഠനത്തിന് ചേരും. പരീക്ഷകളില്‍ വിജയം. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഗൃഹനിര്‍മ്മാണത്തിന് നല്ല സമയം. സമ്പത്ത് വന്ന് ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലം. കോടതി കാര്യങ്ങളില്‍ അനുകൂല വിധി.

Categories: ASTROLOGY, Editors' Picks