20 വർഷത്തിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ‘

ARUNDHATHI

‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ‘അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകം ജൂൺ ആറിന് പുറത്തിറങ്ങും. പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ബുക്കര്‍ സമ്മാനം നേടിയ ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സിന് ശേഷം എഴുതുന്ന രണ്ടാമത്തെ നോവലാണിത്. 20 വര്‍ഷത്തിന് ശേഷമാണ് തന്റെ രണ്ടാമത്തെ പുസ്തകം അവർ പുറത്തിറക്കുന്നത്. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാധകർ

അരുന്ധതി പുസ്തകവും പിടിച്ചിരിക്കുന്ന ചിത്രം ഇന്നലെ പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മെരു ഗോഖലെ ട്വീറ്റ് ചെയ്തു. പഴയ ഡല്‍ഹിയില്‍ നിന്നും പുതിയ വികസിത നഗരത്തിലേക്കുള്ള ഒരു ദീര്‍ഘയാത്രയാണ് നോവലിന്റെ അടിസ്ഥാന പ്രമേയം. അത് അവിടെ നിന്നും വികസിച്ച് യുദ്ധം സമാധാനവും സമാധാനം യുദ്ധവുമായി തീരുന്ന കാശ്മീര്‍ താഴ്വരയിലേക്കും മധ്യഇന്ത്യയിലെ വനാന്തരങ്ങളിലേക്കും വായനക്കാരെ നയിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു പ്രണയകഥയോടൊപ്പം നിര്‍ണായകമായ ചില മുന്നറിയിപ്പുകളും നോവല്‍ നല്‍കുന്നുണ്ട്. ഒരു മന്ത്രണമായും ഒരു അലര്‍ച്ചയായും കണ്ണീരില്‍ കുതിര്‍ന്നും ചിലപ്പോഴൊക്കെ ഒരു ചിരിയായും അത് നമ്മോട് സംസാരിക്കും. ജീവിച്ചിരിക്കുന്ന ലോകം ആദ്യം മുറിവേല്‍പ്പിക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്തവരാണ് ഇതിലെ നായകരൊക്കെ തന്നെയും; അവര്‍ പിന്നീട് പ്രണയത്തിലേക്കും പ്രതീക്ഷയിലേക്കും വീഴുന്നു. കഥപറച്ചിലില്‍ അരുന്ധതി റോയ്ക്കുള്ള മാന്ത്രികത മുഴുവന്‍ വെളിവാക്കുന്നതാണ് പുതിയ കൃതി എന്ന എന്ന വാര്‍ത്തകള്‍ വായനക്കാര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

 

Categories: Editors' Picks, LITERATURE