DCBOOKS
Malayalam News Literature Website

അരിസ്റ്റോ സുരേഷ് ആലപിച്ച ‘പെണ്ണായ പെണ്ണുങ്ങള്‍…’ബിഗ് ബോസിലൂടെ വീണ്ടും ശ്രദ്ധ നേടുന്നു

നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ് ആലപിച്ച പെണ്ണായ പെണ്ണുങ്ങള്‍ എന്ന ഗാനം വീണ്ടും ശ്രദ്ധ നേടുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് അരിസ്റ്റോ സുരേഷ് സാന്ദര്‍ഭികമായി വീണ്ടും ഈ പാട്ട് ആലപിച്ചത്. പാട്ടിനെ കുറിച്ചും പാട്ടിന്റെ വരികളെ കുറിച്ചും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയും വാഗ്വാദവുമുണ്ടായി.

പാട്ടെഴുതിയത് അരിസ്റ്റോ സുരേഷ് തന്നെയാണ്. സഞ്ജീവ് എസ്. പിള്ളയാണ് സംഗീതസംവിധാനം.  സ്ത്രീകള്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികളെ കുറിച്ച് പറയുന്ന ഈ ഗാനം ഡി.സി മീഡിയ ലാബാണ് പുറത്തിറക്കിയിരിക്കുന്നത്.

Comments are closed.