DCBOOKS
Malayalam News Literature Website

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പഴമ നിലനിര്‍ത്തുന്ന മഹാഗ്രന്ഥം’; ചെമ്പന്‍കോട് വി.മണികണ്ഠന്‍

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തെ പ്രശംസിച്ച് ഭാരതീയ ആദിവാസി സേവാകാര്യാലയം ചെയര്‍മാന്‍ ചെമ്പന്‍കോട് വി.മണികണ്ഠന്‍. കേരളപാഠാവലിയുടെ ഈ സമാഹാരം നമ്മുടെ പഴമയെ പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ടുള്ള മഹാഗ്രന്ഥമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്ഭുതപ്പെടുക എന്നത് മനസ്സിലാക്കുക എന്നതിന്റെ ആദ്യപടിയാണ്. ഈ റഫറന്‍സ്  ഗ്രന്ഥം വളരെ ഉന്നതങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിമിതികള്‍ മറികടന്ന് ഈ സമ്പൂര്‍ണ്ണ പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് വേണ്ട സമാഹാരണം നിര്‍വ്വഹിക്കുകയും നല്ല രീതിയില്‍ പ്രസിദ്ധീകരിക്കുന്നതിനുമായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ചെമ്പന്‍കോട് വി.മണികണ്ഠന്‍ അഭിനന്ദിച്ചു.

Comments are closed.