DCBOOKS
Malayalam News Literature Website

അനുഷ്‌ക ഷെട്ടി മലയാളസിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു

ദേവസേനയായി അഭ്രപാളിയില്‍ തിളങ്ങിയ അനുഷ്‌ക ഷെട്ടി മലയാളസിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. പരോളിന് ശേഷം ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലൂടെയാകും അനുഷ്‌ക്കയുടെ മലയാളത്തിലെ അരങ്ങേറ്റം.

സംവിധായകന്‍ ശരത് സന്ദിത് തന്നെയാണ് ഒരഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയത്. പരോളിന് മുന്‍പ് തീരുമാനിച്ചിരുന്ന സിനിമ ഇതായിരുന്നുവെന്നും, എന്നാല്‍ അനുഷ്‌ക്കയടക്കമുള്ള താരങ്ങളുടെ ഡേറ്റ് കൃത്യമായി ലഭിക്കാതിരുന്നത് കൊണ്ടാണ് ചിത്രം മാറ്റിവെയ്‌ക്കേണ്ടി വന്നതെന്നും ശരത് വ്യക്തമാക്കി.

അന്യഭാഷകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ അനുഷ്‌ക കേവലം ഗ്ലാമര്‍ വേഷങ്ങള്‍ക്കപ്പുറം അഭിനയമികവ് കൊണ്ടും സിനിമാസ്വാദകരെ വിസ്മയിപ്പിച്ച അഭിനേത്രിയാണ്.

Comments are closed.