അനിഴം നക്ഷത്രത്തില്‍ ജനിച്ചാല്‍..?

anizhamനക്ഷത്രഗണനയില്‍ പതിനേഴാമത് നക്ഷത്രമാണ് അനിഴം. മിത്രന്‍ ദേവത. മാന്‍ മൃഗം, ഇലഞ്ഞി വൃക്ഷം, കാക്ക പക്ഷി, ഉകാരം അക്ഷരം, ശികാരം മന്ത്രാക്ഷരം. സ്ഥിതി നക്ഷത്രം. വില്ലുപോലെ ഒമ്പതു നക്ഷത്രങ്ങള്‍. ഉച്ചിയില്‍ വരുമ്പോള്‍ കുംഭം രാശിയില്‍ ഇരുപത്തിമൂന്നു വിനാഴിക ചെല്ലും. ഉദയം വൃശ്ചികരാശിയില്‍ പതിമൂന്നാമതുതീയതിയില്‍ വൃശ്ചികരാശിയില്‍പ്പെടുന്നു. വൃശ്ചികത്തില്‍ മൂന്നുതീയതി ഇരുപതുകല മുതല്‍ പതിനാറുതീയതി നാല്പതു കല ചെല്ലുന്നതുവരെയുണ്ട്. അനുരാധം, മൈത്രം ഇവ പര്യയങ്ങളാണ്. വിവാഹം വ്രതാരംഭം, യാത്രനൂനതങ്ങളായ ഗൃഹഗജാശ്വവാഹനാദികളില്‍ പ്രവേശിക്കുക, ആഡംബരങ്ങളും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങിക്കുക തുടങ്ങിയവയ്ക്ക് ഉത്തമമാണ്. ചരസ്ഥിരങ്ങളായ സകലകാര്യങ്ങള്‍ക്കും കൊള്ളാം. ഊണ്‍ നാളാകയാല്‍ മിക്ക മുഹൂര്‍ത്തങ്ങള്‍ക്കും അഭികാമ്യം.

പ്രവര്‍ത്തികളില്‍ അച്ചടക്കം പാലിക്കും. ജീവിതത്തിലെ പരിവര്‍ത്തനങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതങ്ങളായിരിക്കും. എപ്പോഴും എന്തെങ്കിലും കാര്യത്തില്‍ മനഃപ്രയാസം ഉണ്ടായിക്കൊണ്ടിരിക്കും. അനിഴം നാളില്‍ ജനിച്ചാല്‍ സഹജീവികളെക്കുറിച്ച് വളരെ സ്‌നേഹവും ക്ലേശിക്കുന്നവരെക്കുറിച്ച് ദയയും ഉണ്ടായിരിക്കുകയില്ല. നിസ്സാരസംഭവങ്ങളായാലും അതിനു പകരം വീട്ടാന്‍ സാധിച്ചലും അതിനെക്കുറിച്ചോര്‍ത്ത് ക്ലേശിച്ചുകൊണ്ടിരിക്കും. അതിശയനീയമായ കര്‍മ്മകുശലതയും അവിശ്രാന്തമായ പരിശ്രമശീലവും ഉണ്ടെങ്കിലും പ്രവര്‍ത്തികളുടെ ഫലം അതനുസരിച്ച് കാണില്ല. സകലരംഗത്തും ആഭിജാത്യംപ്രകടിപ്പിക്കും.

ഉദ്യോഗജീവിതത്തിലും വളരെ ശോഭിക്കും. അധികാരികളുടെ പ്രീതിവേഗം സമ്പ്രാദിക്കാന്‍ കഴിയും. തീക്ഷ്ണ സ്വഭാവവും ആവേശശീലവും ഉണ്ടെങ്കിലും മനശക്തികുറവാണ്. ആകയാല്‍ മത്സരരംഗത്തുനിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് നല്ലതാണ്. മറ്റുള്ളവരോട് ദയ കാണിക്കില്ല. സ്വന്തം ജോലിയില്‍ ആരെയും അടുപ്പിക്കില്ല. പകരം വീട്ടുവാന്‍ ഇവര്‍ തക്കം പാര്‍ത്തിരിക്കുന്നു. ക്ഷിപ്രകോപികളായ ഈ നാളുക്കാരുടെ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല. എല്ലാ കാര്യത്തിലും ഒരു രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നവരാണ് ഈ നാളുക്കാര്‍.

ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ഈശ്വരവിശ്വാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. പൊതുവെ സ്വഭാവ ശുദ്ധിയുള്ളവരാണ്.ഗുരുഭക്തിയും മാതൃഭക്തിയും വേണ്ടത്ര ഈ നാളുക്കാര്‍ക്ക് ഉണ്ടായിരിക്കും. മാതൃകാപരമായ ജീവിതമാണിവര്‍ നയിക്കുക.

Categories: ASTROLOGY, GENERAL