കേരള ലിച്ചറേച്ചര്‍ ഫെസ്റ്റിവലിനെക്കുറിച്ച് പ്രശസ്ത സാഹിത്യകാരി അനിതാ നായര്‍

klfപ്രമുഖരായ ധാരാളം എഴുത്തുകാരും വാനയക്കാരും സാഹിത്യപ്രേമികളും ഉള്ള കേരളത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലൊരു സാഹിത്യോത്സവം നടക്കാന്‍ എന്തേ ഇത്രവൈകിയതെന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍. ഞാനിതില്‍
അതിശയിക്കുകയാണ്. വൈകിയാണെങ്കിലും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ കേരളത്തിന് സ്വന്തമായൊരു സാഹിത്യോത്സവം ഉണ്ടായിരിക്കുകയാണ്. കേരളത്തിലെ വായനക്കാരുടെയും സാഹിത്യപ്രേമികളുടെയും എഴുത്തുകാരുടെയും നിറഞ്ഞസാന്നിദ്ധ്യത്തില്‍ കോഴിക്കോടുപൊലുള്ള സ്ഥലത്ത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വേദിയായതും നന്നായി. ഇനിയും ഇത്തരം സാഹിത്യോത്സവവും എഴുത്തുകാരും വായനക്കാരുമായുള്ള ചര്‍ച്ചകള്‍ ഉണ്ടാകട്ടെ- 2016 ഫെബ്രുവരിയില്‍ നടന്ന കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം തന്റെ അനുഭവം പങ്കുവെക്കുകയായരുന്നു അനിതാ നായര്‍.

കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ തങ്കലിപികളില്‍ കോറിയിടേണ്ട അധ്യായമായി മാറിക്കഴിഞ്ഞ സാഹിത്യോത്സവമായിരുന്നു ഡി സി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2016 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. (KLF) ഇന്ത്യയിലും വിദേശത്തും ഒട്ടനവധി വായനക്കാരുള്ള, അറിയപ്പെടുന്ന എഴുത്തുകാരിയായ അനിതാ നായരുടെ സാന്നിദ്ധ്യം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പിന് വേദിയൊരുങ്ങുമ്പോള്‍ അനിതാ നായരുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുകയാണ്.

കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന വിശാലമായ വേദിയില്‍ 2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാമത് പതിപ്പ് നടക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്‍മാരും അണിനിരക്കുന്ന, തുറന്ന വേദിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. വിഭിന്ന പ്രത്യയശാസ്ത്രവും, സ്വതന്ത്ര സംവാദ വിവാദങ്ങളും പങ്കുവെക്കാനും, പ്രിയപ്പെട്ട എഴുത്തുകാരുമായി മുഖാമുഖം സംസാരിക്കുവാനും അവരവരുടെ ചിന്തകള്‍ പങ്കുവെങ്കാനുമുള്ള തുറന്ന ഇടമാണ് ഇതിലൂടെ സാഹിത്യാസ്വാദകര്‍ക്ക് തുറന്നുകിട്ടുന്നത്. കൂടാതെ മനം നിറയെ..കണ്ണുനിറയെ കണ്ടാസ്വദിക്കാന്‍ നൃത്തം, കാര്‍ട്ടൂണ്‍ പ്രദര്‍ശനം, നാടകം, ചലച്ചിത്രോത്സവം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കേരള ലിച്ചറേച്ചര്‍ ഫെസ്റ്റിവലിനെക്കുറിച്ച് അനിതാനായരുടെ വാക്കുകള്‍ ; 

I wonder why it took so long for a state like Kerala with so many readers and writers to organize a literature festival. I have been thinking for a long time that such a festival was needed in Kerala; hence I am overjoyed that finally Kerala has its own Literature Festival now. I never expected such a wonderful response since in some literature festivals it has been there aren’t many people to attend. As a writer it is reassuring to see such a great public response to a literature festival. I am assured that this event will continue to attract writers and readers and great interactions will take place at the festival in years to come. I also think the ambiance and the location for the Festival is wonderful