DCBOOKS
Malayalam News Literature Website

ലുലു പുസ്തകമേളയില്‍ അമീഷ് ത്രിപാഠിയുമായി സംവദിക്കാം

ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ഇന്ത്യന്‍ പ്രസാധകരായ ഡിസി ബുക്‌സും ഒന്നിച്ചുകൊണ്ട് ദുബായ് ലുലു അല്‍ ബാര്‍സയില്‍ പുസ്തകമേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വായനക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി പരിപാടികള്‍ പുസ്തകമേളയില്‍ ഉണ്ടാകും.

പുസ്തകമേളയുടെ വേദിക്ക് മാറ്റുകൂട്ടുന്നതിനായി ജനുവരി 19ന്, ‘മീറ്റ് ദ ഓതര്‍’ സെഷനില്‍ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ പോപ്പ് താരം അമിഷ് ത്രിപാഠി, ലുലു അല്‍ ബര്‍സയില്‍ എത്തിച്ചേരും.  വിവിധ ഭാഷകളിലുള്ള ബുക്കുകള്‍ ലഭ്യമാക്കുന്നതിനായി ലുലുവിന്റെ പ്രധാനപ്പെട്ട ഔട്ട്‌ലെറ്റുകളില്‍ പുസ്തകമേളകള്‍, എഴുത്തുകാരുമായി സംവദിക്കാനുള്ള വേദികള്‍, ബുക്ക് ഡിസൈനിംഗ് സെഷന്‍സ്, മറ്റ് സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

ജനുവരി 17ന് ആരംഭിക്കുന്ന പുസ്തകമേള ജനുവരി 27ന് സമാപിക്കും.

Comments are closed.