ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവാണ് മോദിയെ ജനങ്ങൾ പിന്തുണയ്ക്കാനുള്ള കാരണമെന്ന് അമർത്യ സെൻ

amarthya-sen

കള്ളപ്പണത്തിന്റെ ആറോ ഏഴോ ശതമാനം മാത്രമേ കറന്‍സി രൂപത്തിലുണ്ടാവൂ. അത് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി രാജ്യത്തെ 86% കറന്‍സികളും നിരോധിച്ച നടപടി തന്നെ ഞെട്ടിച്ചെന്ന് നോബേല്‍ പുരസ്‌കാര ജേതാവായ അമർത്യസെൻ. ഇന്ത്യാ ടുഡേയ്ക്കുവേണ്ടി മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ താപര്‍ നടത്തിയ അഭിമുഖത്തിൽ കള്ളപ്പണത്തെ തുറന്നുകാട്ടാന്‍ രാജ്യത്തെ 86% നോട്ടുകളും പിന്‍വലിക്കുകയെന്നത് നല്ലതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധൻ കൂടിയായ അമര്‍ത്യാസെന്‍ .

നോട്ടു നിരോധനത്തെ കുറിച്ച് തുടക്കം മുതൽ പ്രതികരിച്ചിരുന്നു അമർത്യ സെൻ. മോദിയുടെ പ്രഖ്യാപനത്തിനു പിന്നിൽ അഴിമതിക്കെതിരെ പോരാടുകയെന്ന ലക്ഷ്യമായാലും കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യമായാലും നോട്ടുനിരോധനം മോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ അബദ്ധമാണെന്ന് സെന്‍ പറഞ്ഞു. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ നോട്ടുനിരോധനം ബാധിച്ചിട്ടുണ്ട്. ഇത് മോദിയുടെ നെപ്പോളിയന്‍ മുന്നേറ്റമാണ്. എന്നിട്ടും ഒരു വിഭാഗം മോദിയെ പിന്തുണയ്ക്കുന്നതിനു കാരണം ജനങ്ങളെ സ്വാധീനിക്കാനുള്ള മോദിയെന്ന രാഷ്ട്രീയക്കാരന്റെ കഴിവാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മോദിയുടെ ഉത്തരവ് അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് ആര്‍.ബി.ഐ ചെയ്തത്. പ്രഖ്യാപിത ലക്‌ഷ്യം പരാജയപ്പെട്ടതോടെ നോട്ടു നിരോധനം അഴിമതിക്കെതിരെയായി. മികച്ച ഒരു രാഷ്ട്രീയ നേതാവായ മോദിക്ക് ജനങ്ങളെ പറഞ്ഞ് സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട് മാത്രമാണ് മോദി മാജിക് നിലനില്‍ക്കുന്നത്. അമർത്യാസെൻ വിലയിരുത്തി.

Categories: Editors' Picks, GENERAL