DCBOOKS
Malayalam News Literature Website

അമലയുടെ വിവാദ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

അമല പോള്‍ അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. അമല പോള്‍ ഗ്ലാമറസ് വേഷത്തിലെത്തുന്ന ഈ ഗാനം ഇറങ്ങുന്നതിനുമുമ്പുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല ഇതിന്റെ പേരില്‍ അവലയ്ക്ക് എതിരെ വിവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

പാ. വിജയ് രചന നിര്‍വ്വഹിച്ച ഗാനം പാടിയത് കാര്‍ത്തികും ശ്വേത മോഹനും ചേര്‍ന്നാണ്.സംഗീതം നല്‍കിയത് വിദ്യാസാഗറാണ്. നീണ്ട നാള്‍ എന്ന പാട്ടും അതിലെ രംഗങ്ങളും പ്രണയാര്‍ദ്രമാണ്. കഥാപാത്രങ്ങള്‍ക്കും അവരുടെ ഭാവാഭിനയത്തിനും പാട്ടിനും ഭംഗിയേറെ. ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു നിമിഷത്തിന്റെ ആഘോഷമാണ് പാട്ടിലുള്ളത്. ബോബി സിംഹയാണ് ചിത്രത്തിലെ നായകന്‍.

Comments are closed.