DCBOOKS
Malayalam News Literature Website

അള്ള് രാമേന്ദ്രനായി കുഞ്ചാക്കോ ബോബന്‍; ടീസര്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന അള്ള് രാമേന്ദ്രന്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ പുതുമയുള്ള, വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചാക്കോച്ചന്റെ നായകകഥാപാത്രമായ അള്ള് രാമേന്ദ്രന്‍ എത്തുന്നത്. പോരാട്ടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിലഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതസംവിധാനം-ഷാന്‍ റഹ്മാന്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Comments are closed.