“ഓള്‍ റൈറ്‌സ് റിസേര്‍വ്ഡ് ഫോര്‍ യു” പ്രകാശനം ചെയ്തു

sudeep1

സാമുഹിക ചലനങ്ങള്‍ തന്റെ എഴുത്തിനെ സ്വാധീനിക്കുന്നുവെന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് യുവ എഴുത്തു കാരില്‍ ശ്രദ്ധേയനായ സുധീപ് നഗാര്‍ക്കര്‍. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വൈകാരിക ബോധത്തില്‍ ഏറ്റക്കുറച്ചിലുകളില്ലെന്നും, സ്ത്രികള്‍ വൈകാരികമായി അബലകളാണെന്ന ചിന്ത പാടിലെന്നും അദ്ദേഹം പറഞ്ഞു. സുധീപ് നഗര്‍ക്കറിന്റെ ഏറ്റവും പുതിയ പ്രണയകഥ ‘ഓള്‍ റൈറ്‌സ് റിസേര്‍വ്ഡ് ഫോര്‍ യു’ ( All Rights Reserved For You ) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനൊടനുബന്ധിച്ച് നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്ര അകന്നിരുന്നാലും യഥാര്‍ത്ഥ പ്രണയം പൂവിട്ട് നില്‍ക്കും എന്നതിന്റെ കഥാവിഷ്‌കരമാണ് ‘ഓള്‍ റൈറ്‌സ് റിസേര്‍വ്ഡ് ഫോര്‍ യു’ ( All Rights Reserved For You ) . കോഴിക്കോട് ഡി സി ബുക്‌സ് ക്രോസ്സ് വേഡ് സ്‌റ്റോറിലെ ഹൈലൈറ് മാളില്‍ ജനുവരി 21 ശനിയാഴ്ച sudeepവൈകുന്നേരം 5 മണിക്കാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്.

പ്രണയം എന്നത് മരണത്തിനും അപ്പുറമാണ്. കാതങ്ങള്‍ക്കപ്പുറത്തായാലും യാഥാര്‍ത്ഥ പ്രണയം ഒരിക്കലും നശിക്കില്ല. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മഹിമ വിളംബരം ചെയ്യുന്ന നോവലുകളിലൂടെ യുവതലമുറയെ കൈയ്യിലെടുത്ത എഴുത്തുകാരനാണ് സുധീപ് നഗാര്‍ക്കര്‍. തന്റെ ആദ്യ നോവലായ ‘ഫ്യൂ തിങ്ങ്‌സ് ലെഫ്‌റ് അണ്‍സെഡ്( Few Things Left Unsaid ) 2011 ലാണ് പ്രസിദ്ധീകരിച്ചത്. സ്‌കൈപ്പിലൂടെയും , വാട്‌സ് ആപ്പിലൂടെയും , ഫേസ്ബുക് മെസഞ്ചറിലൂടെയുമെല്ലാം പൂത്തുതളിര്‍ക്കുന്ന യഥാര്‍ഥ പ്രണയകഥയാണ് ‘ഓള്‍ റൈറ്‌സ് റിസേര്‍വ്ഡ് ഫോര്‍ യു’. മുംബൈയിലെ ഒരു മറാത്തി ബ്രഹ്മിണ്‍ കുടുംബത്തിലാണ് സുധീപ് ജനിച്ചത്. ഷീ സൈ്വപ്ഡ് റൈറ്റ് ഇന്റു മൈ ഹാര്‍ട്ട് ( She Swiped Right In to My Heart ) എന്ന നോവലിന്റെ പ്രകാശനത്തിനും സുദീപ് നേരത്തെ കേരളത്തിലെത്തിയിരുന്നു.

കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് അസോസിയേറ്റ് പ്രൊഫ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെന്‍ഗ്വിന്‍ ബുക്‌സ് സെയില്‍സ് ഹെഡ് മധു , ഡി സി ബുക്‌സ് ഏരിയ ഹെഡ് മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.